Cover of മാർതോമ്മാ ക്രിസ്ത്യാനികൾ - രണ്ടാം പുസ്തകം - ബർണാർദ് തോമ്മാ

മാർതോമ്മാ ക്രിസ്ത്യാനികൾ - രണ്ടാം പുസ്തകം - ബർണാർദ് തോമ്മാ

Marthoma Christhianikal Randam Pusthakam - Bernard Thoma

Year
1921
Pages
442
Language
Malayalam
Views
45
Downloads
3

Release notes

1992 ൽ പ്രസിദ്ധീകരിച്ച ബർണാർദ് തോമ്മാ രചിച്ച മാർതോമ്മാ ക്രിസ്ത്യാനികൾ - രണ്ടാം പുസ്തകം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഇന്ത്യയിലെ സുറിയാനി സമുദായത്തിൻ്റെ ഉത്ഭവവും ചരിത്രവും ശാസ്ത്രീയമായും വസ്തുനിഷ്ഠമായും പ്രസിദ്ധപ്പെടുത്തിയ കൃതിയാണിത്. നൂറു വർഷം മുമ്പ്, രണ്ടു വാല്യങ്ങളിലായി ബർണാർദച്ചൻ എഴുതിയ “മാർത്തോമാ ക്രിസ്ത്യാനികൾ” മലയാളക്കരയിൽ അദ്ദേഹത്തെ ചിരസ്മരണീയനാക്കി.. ആയിരത്തിലധികം പേജുകളൂള്ള ഈ ഗ്രന്ഥം അക്കാലത്ത് മലയാളത്തിൽ അച്ചടിച്ച ഏറ്റം വലിയ പുസ്തകമായിട്ടാണ് അറിയപ്പെട്ടിരുന്നത്. കത്തോലിക്കാ സുറിയാനി വിഭാഗത്തിൻ്റെ സഭാചരിത്രത്തെക്കുറിച്ച് പല തെറ്റിദ്ധാരണകളും അന്നുണ്ടായിരുന്നു. വിദേശമിഷനറിമാരുടെയും അകത്തോലിക്കാവിഭാഗങ്ങളുടെയും ചരിത്രാഖ്യാനങ്ങൾക്കാണ് അന്ന് മുൻതൂക്കമുണ്ടായിരുന്നത്. തോമാശ്ലീഹായുടെ ഭാരതപ്രേഷിതത്വത്തെയും ഉദയംപേരൂർ സൂനഹദോസിനുമുമ്പുള്ള കാലഘട്ടത്തിലെ നസ്രാണികളുടെ സത്യവിശ്വാസത്തെയും നിരാകരിക്കുന്നതായിരുന്നു അന്നത്തെ ചരിത്രഗ്രന്ഥങ്ങളെല്ലാം തന്നെ. സീറോ മലബാർ സഭയുടെ ശ്ലൈഹികാടിത്തറയും വിശ്വാസശുദ്ധിയും പ്രതിരോധിക്കേണ്ടത് സഭാമക്കളുടെ അസ്തിത്വപ്രശ്നമായിമാറി. പ്രാമാണിക രേഖകളുടെ പിൻബലത്തിൽ ശാസ്ത്രീയമായും നിഷ്പക്ഷമായും ന്യായവാദങ്ങൾ അവതരിപ്പിച്ച് ചരിത്രരചനയുടെ ഉത്തരവാദിത്വം പേറാൻ കെല്പുള്ള വ്യക്തി ബർണാർദച്ചൻ മാത്രമാണന്ന് അന്നത്തെ സഭാനേതൃത്വം തിരിച്ചറിഞ്ഞിരുന്നു. അങ്ങനെ, എറണാകുളം – ചങ്ങനാശേരി വികാരിയാത്തുകളിലെ മെത്രാന്മാരുടെ നിർദ്ദേശവും നിധീരിക്കൽ മാണികത്തനാരുടെ നിർബന്ധവുംമൂലമായിരുന്നു ഈ ഗ്രന്ഥരചന ഏറ്റെടുക്കാൻ ബർണാർദച്ചൻ സന്നദ്ധനായത്.

19-ാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ ഉദയംചെയ്ത കേരള നവോത്ഥാനതരംഗത്തിന് തനതായ സംഭാവനകൾ നൽകാൻ അദ്ദേഹത്തിനു സാധിച്ചു. 1887 ൽ ആരംഭിച്ച ദീപിക ദിനപ്പത്രത്തിൻ്റെ ആദ്യകാല എഡിറ്റർമാരിൽ ഒരാളായിരുന്നു അദ്ദേഹം. മാന്നാനം – മുത്തോലി എന്നിവിടങ്ങളിൽ ഇംഗ്ലീഷ് – മലയാളം മീഡിയം സ്കൂളുകളുടെ സ്ഥാപനത്തിലും വളർച്ചയിലും ഈ സന്ന്യാസവര്യൻ നെടുനായകത്വം വഹിച്ചു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People

Subjects


Cite this document

ബർണ്ണർദോസ് തോമ്മ and Bernard Alenchery. മാർതോമ്മാ ക്രിസ്ത്യാനികൾ - രണ്ടാം പുസ്തകം - ബർണാർദ് തോമ്മാ. 1921. Granthappura. Accessed November 22, 2026. https://gpura.org/items/1921-marthoma-christhianikal-randam-pusthakam-bernard-thoma/.

ബർണ്ണർദോസ് തോമ്മ and Bernard Alenchery. മാർതോമ്മാ ക്രിസ്ത്യാനികൾ - രണ്ടാം പുസ്തകം - ബർണാർദ് തോമ്മാ. 1921, Granthappura, gpura.org/items/1921-marthoma-christhianikal-randam-pusthakam-bernard-thoma/. Accessed 22 Nov. 2026.

ബർണ്ണർദോസ് തോമ്മ & Bernard Alenchery. (1921). മാർതോമ്മാ ക്രിസ്ത്യാനികൾ - രണ്ടാം പുസ്തകം - ബർണാർദ് തോമ്മാ. Granthappura. https://gpura.org/items/1921-marthoma-christhianikal-randam-pusthakam-bernard-thoma/

ബർണ്ണർദോസ് തോമ്മ and Bernard Alenchery (1921) മാർതോമ്മാ ക്രിസ്ത്യാനികൾ - രണ്ടാം പുസ്തകം - ബർണാർദ് തോമ്മാ. Granthappura. Available at: https://gpura.org/items/1921-marthoma-christhianikal-randam-pusthakam-bernard-thoma/ (Accessed: 22 November 2026).

BibTeX

@misc{gpura14659,
  author = {{ബർണ്ണർദോസ് തോമ്മ} and {Bernard Alenchery}},
  title = {{മാർതോമ്മാ ക്രിസ്ത്യാനികൾ - രണ്ടാം പുസ്തകം - ബർണാർദ് തോമ്മാ}},
  year = {1921},
  howpublished = {Granthappura},
  url = {https://gpura.org/items/1921-marthoma-christhianikal-randam-pusthakam-bernard-thoma/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.