വില്വംപുരാണം

Item

Title
ml വില്വംപുരാണം
Date published
1864
Number of pages
63
Alternative Title
Vilwam Puranam
Language
Date digitized
Notes
ml വില്വംപുരാണം എന്ന വളരെയധികം പ്രത്യേകതകൾ ഉള്ള പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു പുസ്തകമാണ്. വില്വംപുരാണം എന്ന കൃതിയെപറ്റിയുള്ള റെഫറൻസ് ഒന്നും തന്നെ ഇന്റർനെറ്റിൽ ലഭ്യമല്ല. കൃതിയുടെ അപൂർവ്വത പോലെ ഇതിന്റെ അച്ചടിയും പ്രധാനമുള്ളതാണ്. ചതുരംകപട്ടണം കാളഹസ്തിയപ്പ മുതലിയാർ അവർകളുടെ മകൻ അരുണാചല മുതലിയാർ പിഴതീർപ്പിച്ച പുസ്തകം ആണിത്. അച്ചടിച്ചത് കാളഹസ്തിയപ്പ മുതലിയാരുടെ വിദ്യാവിലാസ അച്ചുകൂടത്തിൽ. കാളഹസ്തിയപ്പ മുതലിയാർക്ക് മലയാള പുസ്തകപ്രസാധക ചരിത്രത്തിൽ വളരെ പ്രാധാന്യമുണ്ട്. ശ്രദ്ധേയമായ പല ഹൈന്ദവകൃതികളും ആദ്യമായി അച്ചടിച്ച് പ്രസിദ്ധീകരിക്കപ്പെടുന്നത് കാളഹസ്തിയപ്പ മുതലിയാരുടെ വിദ്യാവിലാസം അച്ചുകൂടത്തിലൂടെയായിരുന്നു. കാളഹസ്തിയപ്പ മുതലിയാർ കോഴിക്കോട് മുൻസിഫായി ജോലി ചെയ്തിരുന്ന തമിഴ്നാട്ടുകാരനായിരുന്നു. മിഷനറിമാരുടേതല്ലാത്ത അച്ചുകൂടങ്ങളിൽ ആദ്യത്തെ അച്ചുക്കുടങ്ങളിൽ ഒന്നായിരുന്നു വിദ്യാവിലാസ അച്ചുകൂടം. മഹാഭാരതം അടക്കമുള്ള പല ഹൈന്ദവകൃതികളും ആദ്യമായി അച്ചടിക്കപ്പെട്ടത് വിദ്യാവിലാസം അച്ചുകൂടത്തിൽ ആയിരുന്നു എന്ന് പറയപ്പെടുന്നു.