വികേന്ദ്രീകൃത ആസൂത്രണവും സ്ത്രീകളും-ജനകീയാസൂത്രണത്തെ മുൻനിർത്തി ഒരു പഠനം

Item

Title
ml വികേന്ദ്രീകൃത ആസൂത്രണവും സ്ത്രീകളും-ജനകീയാസൂത്രണത്തെ മുൻനിർത്തി ഒരു പഠനം
en Vikenthrikrutha Asuthranavum Sthreekalum - Janakeeya Asoothranathe munnirthi oru padanam
Number of pages
77
Language
Date digitized
Dimension
20 × 14 cm (height × width)

Abstract
കേരളത്തിലെ ജനകീയാസൂത്രണ പ്രസ്ഥാനം സ്ത്രീശാക്തീകരണത്തിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചുള്ള പഠനമാണ് ഈ ലഘുലേഖയുടെ ഉള്ളടക്കത്തിലുള്ളത് . 1996-ൽ കേരളത്തിൽ ആരംഭിച്ച അധികാര വികേന്ദ്രീകരണ പ്രക്രിയ സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ പദവിയിൽ വരുത്തിയ മാറ്റങ്ങളാണ് ഇതിലെ പ്രധാന ചർച്ചാവിഷയം. ഗ്രാമസഭകളിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിച്ചു,പഞ്ചായത്ത് തലത്തിലുള്ള പ്ലാനിംഗ് സമിതികളിൽ സ്ത്രീകൾ ഉൾപ്പെട്ടു,തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ 50% സംവരണം സ്ത്രീകളുടെ നേതൃശേഷി പുറത്തുകൊണ്ടുവന്നു. ജനകീയാസൂത്രണത്തിന്റെ ഭാഗമായി ഓരോ തദ്ദേശ സ്ഥാപനവും തങ്ങളുടെ ആസൂത്രണ ഫണ്ടിന്റെ കുറഞ്ഞത് 10% സ്ത്രീകളുടെ ക്ഷേമത്തിനായുള്ള പദ്ധതികൾക്കായി (WCP) മാറ്റിവെക്കണമെന്ന് നിർബന്ധമാക്കി, സ്ത്രീകളുടെ ആരോഗ്യ-വിദ്യാഭ്യാസ-തൊഴിൽ മേഖലകളിൽ വലിയ മുന്നേറ്റമുണ്ടാക്കി ഇതു്. അയൽക്കൂട്ടങ്ങൾ/കുടുംബശ്രീ വഴി സ്ത്രീകൾക്ക് ലഘുസമ്പാദ്യ ശീലം വളർന്നു,സ്വയംതൊഴിൽ സംരംഭങ്ങളിലൂടെ സ്ത്രീകൾ സാമ്പത്തികമായി സ്വതന്ത്രരായി,ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ സ്ത്രീകളുടെ സംഘടിത ശക്തി തെളിയിക്കപ്പെട്ടു. പദ്ധതികൾ തയ്യാറാക്കുമ്പോൾ വെറും 'ക്ഷേമം' എന്നതിനപ്പുറം 'ലിംഗപദവി നീതി' ഉറപ്പാക്കണമെന്ന ചിന്താഗതി ഈ പഠനം മുന്നോട്ടുവെക്കുന്നു. വീട്ടുജോലിയും പൊതുപ്രവർത്തനവും ഒരുമിച്ച് കൊണ്ടുപോകുന്നതിലെ പ്രയാസങ്ങൾ,സ്ത്രീകൾ അധികാരത്തിൽ എത്തുമ്പോഴും പലപ്പോഴും പുരുഷന്മാർ പിന്നിൽ നിന്ന് തീരുമാനങ്ങൾ എടുക്കുന്ന സാഹചര്യം,ഫണ്ടുകൾ പലപ്പോഴും ക്രിയാത്മകമായി ഉപയോഗിക്കപ്പെടുന്നില്ല എന്ന വിമർശനം ഇവയെല്ലാം തന്നെ പഠനത്തിൽ ചൂണ്ടിക്കാട്ടിയ ചില പോരായ്മകൾ കൂടിയാണ്.