വലിയ ചെറിയ പ്രവാചകന്മാർ എന്നിവ അടങ്ങുന്ന പ്രവാചകലേഖകൾ
Item
ml
വലിയ ചെറിയ പ്രവാചകന്മാർ എന്നിവ അടങ്ങുന്ന പ്രവാചകലേഖകൾ
1886
481
Valiya Cheriya Pravachakanmar Enniv adangunna Pravachaka Lekhakal
ml
വേദപുസ്തകത്തിലെ പഴയനിയമ ഭാഗത്തുള്ള പതിനേഴ് പ്രവാചക പുസ്തകങ്ങൾക്ക് ഗുണ്ടർട്ട് നടത്തിയ പരിഭാഷ ആണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ഇതു ജർമ്മനിയിലെ ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിന്റെ ഭാഗമായ ഒരു അച്ചടി പുസ്തകമാണ്. ഗുണ്ടർട്ടിന്റെ ബൈബിൾ പരിഭാഷകൾ വ്യത്യസ്തമായിരുന്നു. ബൈബിൾ മൊത്തമായി പരിഭാഷ ചെയ്യുക അല്ല അദ്ദേഹം ചെയ്തിരിക്കുന്നത്. അതിനു പകരം വിഷയമനുസരിച്ച് ചില പുസ്തകങ്ങൾ പരിഭാഷ ചെയ്യുക ആണ് അദ്ദേഹം ചെയ്തിരിക്കുന്നത്. സുവിശേഷങ്ങൾ, കാവ്യപുസ്തകങ്ങൾ, പ്രവാചകപുസ്തകങ്ങൾ തുടങ്ങിയ വിഷയമനുസരിച്ചുള്ള ബൈബിൾ പരിഭാഷകൾ ഇതിന്റെ ഉദാഹരണങ്ങൾ ആണ്. ഇതിൽ വേദപുസ്തകത്തിലെ പ്രവാചകപുസ്തകങ്ങൾ ആയ യശയ്യാ, യിറമിയാ, വിലാപങ്ങൾ തുടങ്ങി 17 ഓളം പ്രവാചകപുസ്തകങ്ങൾക്ക് ഗുണ്ടർട്ട് നടത്തിയ പരിഭാഷ ആണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.
- Item sets
- മൂലശേഖരം (Original collection)