-
Title
-
ml
തിരുവിതാംകൊട്ടു പഞ്ചാംഗം
-
Date published
-
1839
-
Number of pages
-
98
-
Alternative Title
-
Thiruvithamkottu Panchangam
-
Notes
-
ml
1836ൽ സ്ഥാപിക്കപ്പെട്ട തിരുവിതാംകൂർ സർക്കാർ പ്രസ്സിൽ അച്ചടിക്കപ്പെട്ട രേഖകളിൽ, നമുക്ക് ലഭ്യമാകുന്ന ആദ്യത്തെ രേഖ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. നമുക്ക് (പൊതുജനങ്ങൾക്ക്) ലഭ്യമായിരിക്കുന്ന ഏറ്റവും പഴയ പഞ്ചാംഗമാണ്. 1836ൽ ആണ് തിരുവിതാംകൂറിൽ സർക്കാർ പ്രസ്സ് സ്ഥാപിതമാകുന്നത്. കേരളത്തിലെ രണ്ടാമത്തെ മലയാളമച്ചടി (അതായത് കോട്ടയം സി.എം.എസ് പ്രസ്സിന്നു ശെഷം സ്ഥാപിക്കപ്പെട്ടത്) അച്ചുകൂടമാണ് തിരുവിതാംകൂർ സർക്കാർ പ്രസ്സ്. സ്വാതിതിരുനാൾ ആയിരുന്നു അന്ന് തിരുവിതാംകൂർ മഹാരാജാവ്. പ്രസ്സ് സ്ഥാപിക്കാനുള്ള ഉദ്ദേശവുമായി സ്വാതിതിരുനാൾ മാഹാരാജാവ് LMS, CMS പ്രസ്സുകൾ സന്ദർശിക്കുന്നതിന്റെ രേഖകൾ ഉണ്ട്. മിഷനറിമാർ സർക്കാർ പ്രസ്സ് സ്ഥാപനത്തിൽ തിരുവിതാംകൂർ സർക്കാറിനെ സഹായിച്ചിട്ടുണ്ട് എന്നതിന്റെ തെളിവ് കൂടാണ് ഈ പഞ്ചാംഗം. ഈ പഞ്ചാംഗത്തിൽ ഉപയോഗിച്ചിരിക്കുന്ന അച്ച് ബെഞ്ചമിൻ ബെയിലിയുടെ അച്ചാണ്. (ബെയിലി അച്ചുനിർമ്മാണത്തിൽ തിരുവിതാംകൂർ സർക്കാറിനെ സഹായിച്ചു എന്ന് പലരും പലയിടത്തും എഴുതിയിട്ടുണ്ടെങ്കിലും അതിന്റെ തെളിവുകൾ ലഭ്യമായിരുന്നില്ല. ഈ രേഖ പൊതുസഞ്ചയത്തിലേക്ക് വരുന്നതോടെ ആ നിഗൂഡതയ്ക്ക് അന്ത്യമാകുന്നു).
-
Date digitized
-
2018-03-17