തന്ത്രശാസ്ത്രം
Item
ml
തന്ത്രശാസ്ത്രം
1700/1800
59
Thanthra Shasthram
2018-09-20
ml
തന്ത്രശാസ്ത്രത്തിന്റെ ഒരു താളിയോല പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.൪൭ (47 ) മത്തെ ഇതൾ തൊട്ടാണ് ഈ പതിപ്പിൽ കാണുന്നത്. അതിന്റെ അർത്ഥം അതിനു മുൻപുള്ളതൊക്കെ നഷ്ടപ്പെട്ടു എന്നതാണ്. ചെന്നായതന്ത്രം, മുള്ളൻ തന്ത്രം, വെരുകു തന്ത്രം തുടങ്ങി ഇരുപതിലധികം തന്ത്രങ്ങളാണ് ഇതിന്റെ ഉള്ളടക്കം. തന്ത്രശാസ്ത്രം അതിപുരാതനമായ ഒരു ഭാരതീയശാസ്ത്രശാഖയാണ്. ദക്ഷിണം, സമയം, വാമം,കൌളം തുടങ്ങി ധാരാളം ശാഖകൾ ഉൾക്കൊള്ളുന്ന പ്രസ്തുത ശാസ്ത്രം ഭൌതികവും, ആത്മീയവുമായ എല്ലാ വസ്തുതകളേയും ഉൾക്കൊള്ളുന്നതും ബൃഹത്തായതുമായ ഒന്നാണ്. ധാരാളം നിഗൂഢതകൾ നിറഞ്ഞ താന്ത്രികഗ്രന്ഥങ്ങളെല്ലാം തന്നെ വിരചിതമായിരിക്കുന്നത് സംസ്കൃതഭാഷയിലാണെന്നുള്ളതും ഇതിൻറെ ഗ്രാഹ്യതയ്ക്ക് വെല്ലുവിളിയാകാറുണ്ട്. ജ്യോതിഷം, വാസ്തു, തച്ചുശാസ്ത്രം, താന്ത്രിക ജ്യോതിഷം, ചിത്രകല,യന്ത്രങ്ങൾ, ക്ഷേത്രപ്രതിഷ്ഠകൾ തുടങ്ങി നാനാമേഖലകളിലേക്കും വ്യാപ്തിയുണ്ട് തന്ത്രശാസ്ത്രത്തിന്.
- Item sets
- മൂലശേഖരം (Original collection)