സൗബാഗ്യസുന്നരി മാല

Item

Title
ml സൗബാഗ്യസുന്നരി മാല
Date published
1948
Number of pages
12
Alternative Title
Soubhagyasunnarimala
Notes
ml അറബി-മലയാള ലിപിയിൽ അച്ചടിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്ന സൗബാഗ്യസുന്നരി ( സൗഭാഗ്യസുന്ദരി) മാല എന്ന രേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. മാന്നാത്ത് പറമ്പിൽ പരീക്കുട്ടി എന്ന ആളാണ് ഇതിൻ്റെ കർത്താവ്. സ്വർഗവിവരണങ്ങൾ അടങ്ങിയ ഈ പാട്ട് പ്രാധാന്യമർഹിക്കുന്നത് ഭാഷയുടെ പരിണാമ ചരിത്രത്തെ പ്രതിനിധനം ചെയ്യുന്നു എന്ന നിലയിലാണ്. സംസ്കൃതപദങ്ങളിൽ ചിലതൊക്കെ തദ്ഭവങ്ങളായാണ് ഉപയോഗിക്കുന്നത് ഉദാ. സുന്നരി (സുന്ദരി ) ചിലതൊക്കെ ഭാഗികമായി തത്സമങ്ങളാണ്. ഇത് ഒരു ലിത്തോഗ്രഫി പുസ്തകമാണ്. അറബി-മലയാള പുസ്തകങ്ങൾ സാധാരണ പിറകിൽ നിന്ന് പേജ് മറിച്ചാണ് വായന തുടങ്ങേണ്ടത്. പക്ഷെ ഈ പുസ്തകം സാധാരണ മലയാള പുസ്തകങ്ങളെ പോലെ മുന്നിൽ നിന്ന് പേജുകൾ മറിക്കുന്ന പോലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. പുസ്തകം എൻ്റെ കൈയിൽ കിട്ടിയ പോലെ തന്നെ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നു.
Language
Medium
Item location
Date digitized
2021-03-02