1899 - ഇന്ത്യൻ കിണ്ടർഗാർട്ടൻ - ഒന്നാം ഭാഗം - ശിശുതരം - എം. കൃഷ്ണൻ
Item
1899 - ഇന്ത്യൻ കിണ്ടർഗാർട്ടൻ - ഒന്നാം ഭാഗം - ശിശുതരം - എം. കൃഷ്ണൻ
1899
132
Indian Kindargartan -Onnam Bhagam Shishutharam
നഴ്സറി കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള അധ്യാപന പരിശീലനത്തിനായി എം. കൃഷ്ണൻ 1899ൽ രചിച്ച ഇന്ത്യൻ കിണ്ടർഗാർട്ടൻ – ഒന്നാം ഭാഗം – ശിശുതരം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇത്. ജര്‍മ്മന്‍കാരനായ ഫ്രിഡറിക് ഫ്രോബല്‍ തയ്യാറാക്കിയ രീതികളുടെ അടിസ്ഥനത്തില്‍ രചിക്കപ്പെട്ട അദ്ധ്യാപകസഹായി ആണ് ഇതെന്ന് ആമുഖ പ്രസ്താവനയില്‍ പറയുന്നുണ്ട്. എം. കൃഷ്ണൻ, മദ്രാസ് സർക്കാരിന്റെ ഔദ്യോഗിക മലയാള പരിഭാഷകനായിരുന്നു. ഈ പദവിയിൽ അദ്ദേഹം ഗാർത്തുവേറ്റ് സായിപ്പിന്റെ പിൻഗാമി കൂടാണ്. അതിനു പുറമെ അദ്ദേഹം മദ്രാസ് പ്രസിഡൻസി കോളേജ് മലയാളം അദ്ധ്യാപകൻ കൂടായിരുന്നു. എം. കൃഷ്ണൻ രചയിതാവായ ഒന്നിലധികം പുസ്തകങ്ങൾ ഗുണ്ടർട്ട് ലെഗസി പദ്ധതിയിലൂടെ ലഭിച്ചതാണ്.
- Item sets
- മൂലശേഖരം (Original collection)