സത്യവേദകഥകൾ ഭാഗം 2

Item

Title
ml സത്യവേദകഥകൾ ഭാഗം 2
Date published
1868
Number of pages
141
Alternative Title
Sathyavedakadhakal Bhagam 2
Notes
ml ബാസൽ മിഷന്റെ മലയാളം ബൈബിൾ പരിഭാഷയുടെ ഭാഗമായ സത്യവേദകഥകൾ എന്ന പുസ്തകത്തിന്റെ ആറു ഡിജിറ്റൽ സ്കാനുകൾ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് ബൈബിളിന്റെ നേരിട്ടുള്ള മലയാള പരിഭാഷ അല്ല. എന്നാൽ ബൈബിളിലെ വിവിധ കഥകളും സംഭവങ്ങളും കോർത്തിണക്കിയ പുസ്തകമാണ്. പ്രസിദ്ധീകരണം തുടങ്ങിയ ഘട്ടം തൊട്ട് രണ്ട് ഭാഗമായാണ് ഈ പുസ്തകം പുറത്ത് വന്നിരിക്കുന്നത്. പഴയനിയമകഥകളുടെ ഒന്നാം ഭാഗവും പുതിയ നിയമകഥകളുടെ രണ്ടാം ഭാഗവും. പേരു സൂചിപ്പിക്കുന്ന പോലെ തന്നെ ബൈബിളിലെ വിവിധ പഴയ-പുതിയ നിയമ പുസ്തകങ്ങളിൽ നിന്ന് എടുത്ത കഥകൾ ആണ് പുസ്തകത്തിലെ വിഷയം. ബൈബിളിലെ ഉല്പത്തി പുസ്തകം മുതൽ മലാഖിവരെയുള്ള എല്ലാ പുസ്തകങ്ങളും ഇതിൽ തൊട്ടു പോകുന്നുണ്ട്. അതിനാൽ ഇത് വായിച്ചാൽ ബൈബിളിലെ പഴയ നിയമ/പുതിയ നിയമ പുസ്തകങ്ങളിൽ കാര്യം ചെയ്യുന്ന വിഷയങ്ങളെ പറ്റി എകദേശ ധാരണ കിട്ടും.ഇതിൽ 1904ലെ പതിപ്പ് മുൻപ് റിലീസ് ചെയ്തത് ആണെങ്കിലും ഈ പുസ്തകത്തിന്റെ എല്ലാ പതിപ്പുകളും ഒരുമിച്ചു ലഭിക്കാൻ ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഏതാണ്ട് 1849കൾ തൊട്ട് 1904 വരെ ബാസൽ മിഷൻ പ്രസിദ്ധീകരിച്ച വിവിധ പതിപ്പുകൾ ആണ് ഇതിൽ ഉള്ളത്. 1868, 1869, 1904 വർഷത്തെ പതിപ്പുകളിൽ ചിത്രങ്ങളും ലഭ്യമാണ്. ബാസൽ മിഷന്റെ തലശ്ശേരിയിലെ ലിത്തോഗ്രഫി പ്രസ്സ്, കോട്ടയം സി.എം.എസ്. പ്രസ്സ്, ബാസൽ മിഷന്റെ മംഗലാപുരം പ്രസ്സ് എന്നീ മൂന്നു പ്രസ്സുകളിലും ഈ പുസ്തകത്തിന്റെ വിവിധ പതിപ്പുകൾ അച്ചടിച്ചിട്ടുണ്ട് എന്നത് വലിയൊരു പ്രത്യേകതയാണ്.
Language
Medium
Date digitized
2018-06-11