1919 - ശാരദ മാസിക - പുസ്തകം 4 ലക്കം 12 - 1094 മീനം
Item
1919 - ശാരദ മാസിക - പുസ്തകം 4 ലക്കം 12 - 1094 മീനം
en
March
1919
44
Sharada Masika
ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ തിരുവിതാംകൂറിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന ശാരദ എന്ന മാസികയുടെ പുസ്തകം 4 ലക്കം 12ൻ്റെ ഡിജിറ്റൽ സ്കാൻ. സ്ത്രീജനങ്ങളുടെ പൊതുനന്മയെ ഉദ്ദേശിച്ച് വിവിധവിഷയങ്ങൾ പ്രതിപാദിക്കുന്ന മാസിക എന്നതാണ് ഈ മാസികയുടെ ടാഗ് ലൈൻ. ശാരദ മാസികയുടെ മുഖ ഉദ്ദേശം കേരളസ്ത്രീകളെ അഭിവൃദ്ധിപ്പെടുത്തുക ആണെന്ന പ്രസ്താവന ഇതിൽ കാണാം. തെക്കേക്കുന്നത്തു കല്യാണിക്കുട്ടിയമ്മയാണ് ഈ മാസികയുടെ പ്രസാധക. തിരുവിതാംകൂർ രാജാവിൻ്റെ പുത്രി ഭഗവതിപ്പിള്ളക്കൊച്ചമ്മ അടക്കം അക്കാലത്തെ പ്രമുഖരായ ചില സ്ത്രീജനങ്ങളെ മാസികയുടെ രക്ഷാധികാരികൾ ആയി ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഈ മാസികയെ പറ്റിയുള്ള കുറച്ചു പരാമർശങ്ങൾ ഈ ലേഖനത്തിൽ കാണാം. രക്ഷാധികാരികളികളുടെ ലിസ്റ്റിൽ ഉള്ള ചില സ്ത്രീജനങ്ങളെ ഭർത്താക്കന്മാരുടെ ലേബലിൽ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാസികയിലെ ലേഖനങ്ങളിലെ ചില പരാമർശങ്ങൾ ഇന്നത്തെ ചിന്തയിൽ നിന്നു വായിച്ചാൽ വിചിത്രമായി തോന്നാം. പക്ഷെ അക്കാലത്തെ സാമൂഹികമനഃസ്ഥിതി അതായിരുന്നു എന്നത് ഇത്തരം പഴയ മാസികകൾ വായിക്കുമ്പോൾ മനസ്സിലാക്കേണ്ട സംഗതിയാണ്.
- Item sets
- മൂലശേഖരം (Original collection)