സഞ്ചാരിയുടെ പ്രയാണം

Item

Title
ml സഞ്ചാരിയുടെ പ്രയാണം
Date published
1869
Number of pages
231
Alternative Title
Sanchariyude Prayanam
Notes
ml ജോൺ ബന്യൻ/യോഹൻ പുനിയൻ (ജോൺ ബനിയൻ) രചിച്ച Pilgrim’s Progressഎന്ന ക്രൈസ്തവസാഹിത്യ കൃതിയുടെ മലയാള പരിഭാഷയായ സഞ്ചാരിയുടെ പ്രയാണം എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ആധുനിക മലയാള പരിഭാഷയിൽ ഈ കൃതി പരദേശിമോക്ഷയാത്ര എന്ന പേരിലാണ് അറിയപ്പെടുന്നത്. പതിനേഴാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽജീവിച്ചിരുന്ന സുവിശേഷപ്രചാരകനും എഴുത്തുകാരനുമായിരുന്നു ജോൺ ബന്യൻ. അദ്ദേഹം പ്രൊട്ടസ്റ്റന്റ്കളിലെ തീക്ഷ്ണതയേറിയ കാൽവിനിസ്റ്റ് വിഭാഗത്തിന്റെ വിശ്വാസപ്രമാണങ്ങളിൽ വിശ്വസിച്ച് അവ പ്രചരിപ്പിച്ചു. ആ വിശ്വാസപ്രമാണങ്ങളെ ഗ്രാമ്യ ഭാഷയുടെ ശക്തിയിലും മധുരിമയിലും അവതരിപ്പിച്ച് എഴുതിയ പിൽഗ്രിംസ് പ്രോഗ്രസ് എന്ന അന്യാപദേശകഥ (allegory) യുടെ പേരിലാണ് ബന്യൻ പ്രധാനമായും ഇന്നു സ്മരിക്കപ്പെടുന്നത്‍. രണ്ടുഭാഗങ്ങളുള്ള ഈ കൃതിയുടെ ആദ്യഭാഗം ‘ക്രിസ്ത്യാനി’യുടെ തീർഥാടനകഥയാണ്. രണ്ടാംഭാഗത്തിൽ ആ യാത്രയിൽ അയാളുടെ വഴി പിന്നീട് പിന്തുടർന്ന വന്ന ഭാര്യ ‘ക്രിസ്റ്റിയാന’യുടേയും മക്കളുടേയും കഥയുമാണ്.
Topics
Language
Medium
Date digitized
2018-12-08