പഴയ നിയമം – മൂന്നാം പങ്ക് – യൊബ, സങ്കീർത്തനങ്ങൾ, സുഭാഷിതങ്ങൾ, പ്രസംഗക്കാരൻ, ശലൊമൊന്റെ പാട്ട്, എശായ, യെറമിയ, വിലാപങ്ങൾ, ഹെസെക്കെൽ, ദാനിയെൽ എന്ന പുസ്തകങ്ങളും പന്ത്രണ്ട ചെറിയ ദീർഘദർശികളുടെ പുസ്തകങ്ങളും

Item

Title
ml പഴയ നിയമം – മൂന്നാം പങ്ക് – യൊബ, സങ്കീർത്തനങ്ങൾ, സുഭാഷിതങ്ങൾ, പ്രസംഗക്കാരൻ, ശലൊമൊന്റെ പാട്ട്, എശായ, യെറമിയ, വിലാപങ്ങൾ, ഹെസെക്കെൽ, ദാനിയെൽ എന്ന പുസ്തകങ്ങളും പന്ത്രണ്ട ചെറിയ ദീർഘദർശികളുടെ പുസ്തകങ്ങളും
Date published
1841
Number of pages
793
Alternative Title
Pazhaya Niyamam -Moonnam Pank-Yoba, Sankeerthanangal, Subhashithangal, Prasangkkaran, Shalomante patt, eshaya, yeramiya, vilapangal, Hasekkel, Daniel enna pusthakangalum Panthrandu cheriya deerghadarshikalude pusthakangalum
Notes
ml ബെഞ്ചമിൻ ബെയിലിയും സംഘവും ബൈബിളിന്റെ പഴയനിയമ പരിഭാഷ പൂർത്തിയാക്കി മുന്നു പങ്കുകളായി (ഭാഗങ്ങളായി) അച്ചടിച്ചു പ്രസിദ്ധീകരിച്ചതിന്റെ 3 ഡിജിറ്റൽ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ബെഞ്ചമിൻ ബെയിലി ബൈബിൾ മലയാളത്തിലേക്ക് പരിഭാഷ ചെയ്യാൻ തുടങ്ങിയ 1820കളുടെ തുടക്കം തൊട്ട് പരിഭാഷ ചെയ്യുന്നതിനു അനുസരിച്ച് ഓരോരോ പുസ്തകങ്ങളായി അച്ചടിച്ച് പുറത്തിറക്കുകയായിരുന്നു. 1829ൽ പുതിയ നിയമം മൊത്തമായി പൂർത്തികരിച്ചപ്പോൾ അത് ഒറ്റപുസ്തകമായി അച്ചടിച്ച് ഇറക്കി. 1839ൽ ഒന്നാം പങ്കും, 1840ൽ രണ്ടാം പങ്കും, 1841ൽ മൂന്നാം പങ്കും ഇറങ്ങി. ഇതോടെ മലയാള ബൈബിൾ പരിഭാഷ ബെഞ്ചമിൻ ബെയിലിയും സംഘവും പൂർത്തിയാക്കി. ഒന്നാം പങ്കിൽ മോശയുടെ അഞ്ചു പുസ്തകങ്ങളും. രണ്ടാം പങ്കിൽ യൊശുവ, ന്യായാധിപന്മാർ, രൂഥ്, ൧ാം ൨ാം ശമുമെൽ, ൧ാം ൨ാം രാജാക്കന്മാർ, ൧ാം ൨ാം നാളാഗമം, എസ്രാ, നഹെമിയാ, എസ്തെർ എന്ന പുസ്തകങ്ങളും, മൂന്നാം പങ്കിൽ യൊബ, സങ്കീർത്തനങ്ങൾ, സുഭാഷിതങ്ങൾ, പ്രസംഗക്കാരൻ, ശലൊമൊന്റെ പാട്ട്, എശായ, യെറമിയ, വിലാപങ്ങൾ, ഹെസെക്കെൽ, ദാനിയെൽ എന്ന പുസ്തകങ്ങളും പന്ത്രണ്ട് ചെറിയ ദീർഘദർശികളുടെ പുസ്തകങ്ങളും ആണ് അടങ്ങിയിരിക്കുന്നത്.
Language
Medium
Date digitized
2018-11-18