പശ്ചിമൊദയം

Item

Title
ml പശ്ചിമൊദയം
Date published
1851
Number of pages
59
Alternative Title
Paschimodayam
Notes
ml മലയാളത്തിലെ രണ്ടാമത്തെ മാസികയായ പശ്ചിമൊദയത്തിന്റെ 1851ൽ ഇറങ്ങിയ 6 ലക്കങ്ങളുടെയും, 1848 ഡിസംബർ ലക്കത്തിന്റെയും, 1851 ജനുവരി ലക്കത്തിന്റെ റീപ്രിന്റും അടക്കം 8 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. സെക്കുലർ വിഷയങ്ങൾ കൈകാര്യം ചെയ്യാനാണ് ഫ്രെഡറിക്ക് മുള്ളറും, ഗുണ്ടർട്ടും മറ്റും ചേർന്ന് പശ്ചിമൊദയം മാസിക ആരംഭിക്കുന്നത്. ഫ്രെഡറിക്ക് മുള്ളർ ആയിരുന്നു ഈ മാസികയുടെ എഡിറ്റർ. മലയാളത്തിലെ ആദ്യത്തെ സെക്കുലർ മാസിക കൂടാകുന്നു പശ്ചിമൊദയം. 1847 ഒക്ടോബറിൽ ആണ് തലശ്ശെരിയിലെ കല്ലച്ചിൽ നിന്ന് ഈ മാസിക പ്രസിദ്ധീകരിച്ചു തുടങ്ങുന്നത്. മാസത്തിൽ ഒരു തവണ ആയിരുന്നു പ്രസിദ്ധീകരണം. ഒരു ലക്കത്തിന്നു 8 താളുകൾ ഉണ്ടായിരുന്നു. 1847ലെയും 1849ലേയും 1850ലേയും സ്കാൻ നമുക്ക് കിട്ടിയതാണ്. 1847ലേത് ഇവിടെ കാണാം. 1849ലേത് ഇവിടെ കാണാം. 1850ലേത് ഇവിടെ കാണാം. 1851ാം വർഷത്തെ 6 ലക്കങ്ങൾ ആണ് പ്രധാനമായും ഈ സ്കാനിൽ ഉള്ളത്. അതിൽ തന്നെ ഫെബ്രുവരി-മാർച്ച്, ഏപ്രിൽ-മെയ് എന്നീ ലക്കങ്ങൾ 2 മാസത്തെ സംയോജിപ്പിച്ചാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത് പശ്ചിമോദയം മസികയുടെ പ്രസിദ്ധീകരണം നേരിട്ട വെലുവിളിയാണ് സൂചിപ്പിക്കുന്നത്. പ്രസിദ്ധീകരണത്തിന്റെ തുടർച്ച നഷ്ടപ്പെടുന്നതോടെ 1851 ഓഗസ്റ്റ് മാസത്തിന്നു ശേഷം പശ്ചിമോദയത്തിന്റെ പ്രസിദ്ധീകരണം നിർത്തിയെന്നു തോന്നുന്നു. അതിനു ശേഷമുള്ള ലക്കങ്ങൾ ട്യൂബിങ്ങനിൽ ഇല്ല. 1851ലെ 6 ലക്കങ്ങൾക്ക് പുറമേ 1848 ഡിസംബർ ലക്കവും ഇതിനോടൊപ്പം ബൈൻഡ് ചെയ്തിരിക്കുന്നു. അതിനു പുറമേ 1851 ജനുവരി മാസത്തെ ഒരു പ്രതി കൂടെ ഈ സ്കാനിന്റെ അവസാനമായി കാണുന്നു. കേരളപഴമ, ജ്യോതിഷവിദ്യ, ഭൂമിശാസ്ത്രം തുടങ്ങിയ പല വിഷയങ്ങളിലും ഉള്ള ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ ഈ സ്കാനിൽ കാണാം. ഈ ലേഖനങ്ങളിൽ പലതും പിൽക്കാലത്ത് പുസ്തകങ്ങളായി ബാസൽ മിഷൻ പ്രസിദ്ധീകരിച്ചു. അതൊക്കെ ആദ്യം പശ്ചിമൊദയം മാസികയിലൂടെ ആയിരുന്നു ആദ്യം ഖണ്ഡശഃ പ്രസിദ്ധീകരിച്ചത്. 1847ൽ ഒക്ടോബറിൽ പ്രസിദ്ധീകരണം തുടങ്ങി 1851 ഓഗസ്റ്റോടെ പ്രസിദ്ധീകരണം അവസാനിപ്പിച്ച വളരെ കുറഞ്ഞ പ്രസിദ്ധീകരണ കാലയളവ് മാത്രം ഉണ്ടായിരുന്ന പ്രസിദ്ധീകരണം ആയിരുന്നു മലയാളത്തിലെ ഈ ആദ്യത്തെ സെക്കുലർ മാസിക. കഷ്ടിച്ച് നാലു വർഷത്തെ പ്രസിദ്ധീകരണത്തോടെ പശ്ചിമൊദയം മലയാള മാസിക പ്രസിദ്ധീകരണ ചരിത്രത്തിൽ ഓർമ്മയായി മാറി.
Topics
en
Language
Medium
Date digitized
2018-10-17