നമ്മുടെ കർത്താവും രക്ഷിതാവും ആയ യെശുക്രിസ്തുവിന്റെ പുതിയ നിയമം, മലയായ്മയിൽ പരിഭാഷയാക്കപ്പെട്ടത
Item
ml
നമ്മുടെ കർത്താവും രക്ഷിതാവും ആയ യെശുക്രിസ്തുവിന്റെ പുതിയ നിയമം, മലയായ്മയിൽ പരിഭാഷയാക്കപ്പെട്ടത
1829
653
Nammude Karthavum Rakshithavum aaya Yesukristhuvinte Puthiya Niyamam Malayaymayil Paribhashayakkappettath
ml
ഒരു കാലത്ത് കേരളത്തിൽ അച്ചടിച്ച ആദ്യത്തെ മലയാളപുസ്തകം എന്നു കരുതപ്പെട്ടിരുന്നതും, ട്യൂബിങ്ങൻ ഗ്രന്ഥശേഖരത്തിലെ ഏറ്റവും പഴക്കമുള്ള അച്ചടിപുസ്തകവും, ബൈബിളിലെ പുതിയ നിയമം ആദ്യമായി സമ്പൂർണ്ണമായി പ്രസിദ്ധീകരിച്ചതും ഒക്കെയായ, ബെഞ്ചമിൻ ബെയിലിയുടെ മലയാളം ബൈബിൾ പരിഭാഷയായ നമ്മുടെ കർത്താവും രക്ഷിതാവും ആയ യെശുക്രിസ്തുവിന്റെ പുതിയ നിയമം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇതിൽ ഉപയോഗിച്ചിരിക്കുന്നത് ബെഞ്ചമിൻ ബെയിലി സ്വയം നിർമ്മിച്ച അച്ചാണ്. 650 ൽ പരം താളുകൾ. മത്തായി മുതൽ അറിയിപ്പ (ഇന്ന് വെളിപാട് പുസ്തകം എന്ന് അറിയപ്പെടുന്നു)പുതിയ നിയമത്തിലെ എല്ലാ പുസ്തകങ്ങളും അടങ്ങിയ പതിപ്പ്. പൂർണ്ണവിരാമത്തിനു ✱ ചിഹ്നനം ഉപയൊഗിച്ചിരിക്കുന്നു. സംവൃതോകാരത്തിനായി ചന്ദ്രക്കല ഇല്ല. ഏ, ഓ കാര ചിഹ്നങ്ങൾ ഇല്ല. അപൂർവ്വമായി ഓ എന്ന സ്വരാക്ഷരം കാണാം. ഈ എന്ന സ്വരത്തിന്നു ൟ () എന്ന രൂപം മലയാള അക്കങ്ങളുടെ ഉപയോഗം ന്റ, റ്റ ഇതു രണ്ടും അക്കാലത്തെ ഉപയോഗം പോലെ തന്നെ വേറിട്ട് എഴുതിയിരിക്കുന്നു സ്ഥാനവില അനുസരിച്ച് മലയാള അക്കങ്ങൾ ഉപയോഗിച്ചിരിക്കുന്നു. ഇന്നത്തെ ബൈബിൾ പരിഭാഷയുമായി താരതമ്യം ചെയ്താൽ മലയാളഗദ്യത്തിന്റെ ശൈശവകാലം ഇതിൽ നിന്ന് വായിച്ചെടുക്കാം. സ്വരാക്ഷരങ്ങൾ ചേരാത്ത വ്യജ്ഞനാക്ഷരങ്ങൾ ഒക്കെ കൂട്ടക്ഷരം ആയാണ് ഇതിൽ കാണുന്നത്. അച്ചടി ആയിട്ടു പോലും കൂട്ടക്ഷരങ്ങളുടെ ബാഹുല്യം എടുത്ത് പറയണം. ബെഞ്ചമിൻ ബെയിലിയുടെ മലയാളം ടൈപ്പോഗ്രഫിപരീക്ഷണത്തിന്റെ സൗന്ദര്യം പൂർണ്ണമായി ദർശിക്കാവുന്ന ഒരു പുസ്തകമാണ് ഇത് എന്നത് ശ്രദ്ധേയം.
2018-10-11
- Item sets
- മൂലശേഖരം (Original collection)