നല്ല ഇടയന്റെ അന്വെഷണ ചരിത്രം – The Good Shepherd
Item
ml
നല്ല ഇടയന്റെ അന്വെഷണ ചരിത്രം – The Good Shepherd
1864
17
Nalla Idayante Anweshana Charithram - The Good Shepered
ml
ബാസൽ മിഷന്റെ മംഗലാപുരത്തെ ലെറ്റർ പ്രസ്സിൽ നിന്നു പുറത്തിറങ്ങിയ ഏറ്റവും ആദ്യത്തെ പുസ്തകങ്ങളിൽ ഒന്നായ നല്ല ഇടയന്റെ അന്വെഷണ ചരിത്രം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. 1864ൽ മംഗലാപുരത്തെ ലെറ്റർ പ്രസ്സ് അച്ചുകൂടത്തിൽ നിന്ന് ഇറങ്ങിയ ആദ്യത്തെ പുസ്തകമായി അദ്ദേഹം രെഖപ്പെടുത്തിയിരിക്കുന്നത് നളചരിതസാരശോധന എന്നപുസ്തകമാണ്. ആ വർഷം തന്നെ മംഗലാപുരത്തെ ബാസൽ മിഷന്റെ ലെറ്റർ പ്രസ്സ് അച്ചുകൂടത്തിൽ നിന്ന് ഇറങ്ങിയ പുസ്തകമാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്ന നല്ല ഇടയന്റെ അന്വെഷണ ചരിത്രം. ഈ പുസ്തകത്തിന്റെ മൂന്നാമത്തെ പതിപ്പാണിത്. അതിനാൽ ഇതിനു മുൻപ് കല്ലച്ചിൽ നിന്ന് ഈ പുസ്തകത്തിന്റെ രണ്ട് പതിപ്പുകൾ ഇറങ്ങിയിരുന്നു എന്ന് ന്യായമായും അനുമാനിക്കാം. പക്ഷെ അത് ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. ഇത് ഇംഗ്ലീഷ്/ജർമ്മൻ ഭാഷയിലുള്ള മൂലകൃതി മലയാളത്തിലേക്ക് പരിഭാഷ ചെയ്തതാണെന്ന് കരുതുന്നു.
2019-01-11
- Item sets
- മൂലശേഖരം (Original collection)