മൃഗചരിതം – ആയത മൃഗ പക്ഷി മീന പുഴുക്കളെക്കുറിച്ചുള്ള വൎണ്ണനം തന്നെ.
Item
ml
മൃഗചരിതം – ആയത മൃഗ പക്ഷി മീന പുഴുക്കളെക്കുറിച്ചുള്ള വൎണ്ണനം തന്നെ.
1858
167
Mruga Charithram - Ayatha Mruga Pakshi Meen Puzhukkalekurichulla Varnnanam Thanne
ml
ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരത്തിലുള്ള ഒരു പ്രധാന പുസ്തകവും മലയാള അച്ചടി ചരിത്രത്തിൽ സവിശേഷ പ്രാധാന്യവുമുള്ള ഒരു സി.എം.എസ് പ്രസ്സ് അച്ചടി പുസ്തകമായ മൃഗചരിതം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. മൃഗങ്ങൾ, പക്ഷികൾ, മീനുകൾ, പുഴുക്കൾ എന്നിവയെ പറ്റിയുള്ള വൈജ്ഞാനിക സാഹിത്യം ആണ് പുസ്തകത്തിന്റെ ഉള്ളടക്കം. പുസ്തകത്തിന്റെ ഉള്ളടക്കം താഴെ പറയുന്ന 6 പർവ്വങ്ങളായി തിരിച്ചിരിക്കുന്നു: മുലകുടിപ്പിക്കുന്ന ജന്തുക്കൾ പക്ഷികൾ ഇഴജന്തുക്കൾ മത്സ്യങ്ങൾ രക്തമില്ലാത്ത ജന്തുക്കൾ ഇറുക്കുന്ന പുഴുക്കൾ ഈ പുസ്തകത്തിനായി ഗ്രന്ഥകാരനായ റവ. ജെ.ജി. ബ്യൂട്ട്ലർ ധാരാളം മൃഗങ്ങളുടെ ഗ്രാമ്യപദങ്ങളും മറ്റുള്ള നാടൻ പദങ്ങളും കണ്ടെടുത്ത് ഉപയോഗിക്കുന്നുണ്ട്. അതിനാൽ തന്നെ പിൽക്കാലത്ത് ഗുണ്ടർട്ട് തന്റെ നിഘണ്ടുവിൽ മൃഗചരിതം എന്ന പുസ്തകത്തെ ധാരാളം ക്വോട്ട് ചെയ്യുന്നത് കാണാം.
2018-11-02
- Item sets
- മൂലശേഖരം (Original collection)