മതിനിധി മാല
Item
ml
മതിനിധി മാല
1956
88
Mathanidhi Mala
ml
അറബി-മലയാള ലിപിയിൽ അച്ചടിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്ന മതിനിധി മാല (അറബിശീർഷകം: മനാകിബുശ്ശുഹദാ -ഇ- മലപ്പുറം) എന്ന രേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. മലപ്പുറം കിസ്സപ്പാട്ട് എന്നും ഈ കൃതി അറിയപ്പെടുന്നുണ്ട്. മഹാകവി മോയിൻകുട്ടി വൈദ്യർ ആണ് ഇതിൻ്റെ രചയിതാണ്. പുസ്തകത്തിൽ കൊണ്ടുവെട്ടി ഓട്ടുപാറക്കൽ ആലുങ്ങൽകണ്ടി മോയിൻകുട്ടി വൈദ്യർ എന്നു രേഖപ്പെടുത്തിയിരിക്കുന്നു. പുസ്തകത്തിൻ്റെ പേര് മതിനിധി മാല എന്നാണെങ്കിലും സംസ്കൃതപദങ്ങൾക്ക് തദ്ഭവങ്ങൾ ഉപയോഗിക്കുന്ന നാട്ടു രീതിയനുസരിച്ച് മദിനിദി മാല എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മലപ്പുറം പോരാട്ടവും അതിൻ്റെ പശ്ചാത്തലവും രക്തസാക്ഷികളുമൊക്കെയാണ് കൃതിയുടെ വിഷയം. കേരളത്തിൽ നടന്ന ഒരു പോരാട്ടത്തെക്കുറിച്ചുള്ളതാണ് എന്നത് വൈദ്യരുടെ മറ്റുപല കൃതികളിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നു. മലയാളത്തിൽ നാടിൻ്റെ ചരിത്രം വിവരിക്കുന്ന ആദ്യത്തെ പദ്യകൃതിയായി ഇതിനെ വിശേഷിപ്പിക്കുന്നവരുണ്ട്. ഇത് ഒരു ലിത്തോഗ്രഫി പുസ്തകമാണ്. അറബി-മലയാള പുസ്തകങ്ങൾ സാധാരണ പിറകിൽ നിന്ന് പേജ് മറിച്ചാണ് വായന തുടങ്ങേണ്ടത്. പക്ഷെ ഈ പുസ്തകം സാധാരണ മലയാള പുസ്തകങ്ങളെ പോലെ മുന്നിൽ നിന്ന് പേജുകൾ മറിക്കുന്ന പോലാണ് രൂപകല്പന ചെയ്തിരിക്കുന്നത്.
2021-03-07
- Item sets
- മൂലശേഖരം (Original collection)