മാപ്പിള റവ്യൂ
Item
ml
മാപ്പിള റവ്യൂ
1942
68
Mappila Raview
ml
മാപ്പിള റവ്യൂ (Mappila Review) എന്ന മാസികയുടെ ഒന്നാം വാല്യത്തിന്റെ പതിനൊന്നാം ലക്കത്തിന്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പൊസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത് 1942 മാർച്ചിലാണ് ഒക്ടോബറിലാണ് ഈ ലക്കം ഇറങ്ങിയത്. 1941 – 1946 കാലഘട്ടത്തിൽ കോഴിക്കോട് നിന്ന് ഇറങ്ങിയിരുന്ന മാപ്പിള പശ്ചാലത്തലമുള്ള മാസികയാണ് മാപ്പിള റവ്യൂ. ഗുണനിലവാരമുള്ള ലേഖനങ്ങളും, നല്ല അച്ചടിയും കമ്പോസിങ്ങും, അച്ചടിക്ക് ഉപയോഗിച്ചിരിക്കുന്ന നല്ല ഗുണനിലവാരമുള്ള പേപ്പറും, ഒക്കെ ഒറ്റ നോട്ടത്തിൽ ഈ മാസികയുടെ പ്രത്യേകതയായി ഞാൻ കണ്ടു.കോഴിക്കോട് എമ്പയർ പ്രസ്സിൽ ആയിരുന്നു അച്ചടി. വക്കം അബ്ദുൽ ഖാദർ, കെ അബൂബക്കർ എന്നിവർ വിവിധ സമയത്ത് ഇതിന്റെ പത്രാധിപർ ആയിരുന്നു. ലണ്ടനിൽ വിദ്യാഭ്യാസം ചെയ്ത ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആയിരുന്ന മുഹമ്മദ് സാഹിബ് ആയിരുന്നു ഈ മാസിക തുടങ്ങിയത് എന്ന് ചിലയിടങ്ങളിൽ പരാമർശം കണ്ടു.
2019-10-24