-
Title
-
ml
മാനുഷഹൃദയം
-
Date published
-
1851
-
Number of pages
-
61
-
Alternative Title
-
Manushyahrudayam
-
Notes
-
ml
മതബോധനംതലശ്ശേരിയിലെ കല്ലച്ചിൽ നിന്ന് ഹെർമ്മൻ ഗുണ്ടർട്ട് അച്ചടിച്ച് പ്രസിദ്ധീകരിച്ച മാനുഷഹൃദയം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇതൊരു ക്രൈസ്തവ മതപ്രചരണ പുസ്തകം ആണ്. ഇംഗ്ലീഷിൽ The Heart of Man എന്നും The Heart Book എന്നൊക്കെ അറിയപ്പെടുന്ന ഇതിന്റെ കൃത്യമായ ഉറവിടം എനിക്കു പിടിയില്ല. ഈ പുസ്തകത്തിന്റെ ഒരു പിൽക്കാല പതിപ്പ് 1926ൽ അച്ചടിച്ച മാനുഷഹൃദയ ദർപ്പണം എന്ന പേരിൽ നമ്മൾ ഇതിനകം പരിചയപ്പെട്ടതാണ്. നിലവിൽ ഇതുവരെ ലഭ്യമായ തെളിവ് വെച്ച് ഗുണ്ടർട്ടും കൂട്ടരും ആണ് മാനുഷഹൃദയം എന്ന ഈ ക്രൈസ്തവമതപ്രചരണ പുസ്തകം ആദ്യമായി മലയാളത്തിൽ എത്തിക്കുന്നത്. അതിനു ഗുണ്ടർട്ടിനു സഹായമായി തീർന്നത് തലശ്ശേരിയിലെ കല്ലച്ചടി (ലിത്തോഗ്രഫിക്ക് അച്ചടി) ആണെന്ന് സവിശെഷമായ സംഗതിയാണ്. കാരണം ഈ പുസ്തകത്തിൽ ധാരാളം ചിത്രങ്ങൾ ഉണ്ട്. അക്കാലത്തെ സാങ്കേതികയിൽ ചിത്രം അച്ചടിക്കുന്നത് അത്ര ചെറിയ സംഗതി അല്ല. ചിത്രം അച്ചടിക്കാൻ അന്നത്തെ സാങ്കേതികത വെച്ച് ഏറ്റവും എളുപ്പം കല്ലച്ച് ആയിരുന്നു. ചിത്രങ്ങളിലൂടെ ആണ് ഈ പുസ്തകത്തിലെ ഉള്ളടക്കം വികസിക്കുന്നത്. അതിനാൽ തന്നെ ധാരാളം ചിത്രങ്ങൾ ഇതിൽ കാണാം. എല്ലാ ചിത്രങ്ങളും ഒരു മുഴുപേജിൽ മൊത്തമായി അച്ചടിച്ചിരിക്കുന്നു. ചിത്രമുള്ള പേജിൽ വേറെ എഴുത്ത് ഒന്നുമില്ല (The Heart Book ന്റെ ഉള്ളടക്ക വിന്യാസവും അങ്ങനെ തന്നെയാണ്).
-
Date digitized
-
2018-02-17