മണിപ്രവാളശ്ലൊകം- ശ്രീകൃഷ്ണചരിതം

Item

Title
ml മണിപ്രവാളശ്ലൊകം- ശ്രീകൃഷ്ണചരിതം
Date published
1872
Number of pages
105
Alternative Title
Manipravala Slokam - Sri Krishna Charithram
Notes
ml കുഞ്ചൻ നമ്പ്യാർ രചിച്ചതെന്ന് കരുതപ്പെടുന്ന മണിപ്രവാളശ്ലൊകം- ശ്രീകൃഷ്ണചരിതം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. കുഞ്ചൻ നമ്പ്യാരാണ് മണിപ്രവാളശ്ലൊകം- ശ്രീകൃഷ്ണചരിതം രചിച്ചതെന്ന് കരുതപ്പെടുന്നു. ഭാഗവതം ദശമസ്കന്ധത്തെ ആധാരമാക്കിയാണ് ഈ കൃതി രചിച്ചത്. ഇതിൽ ശ്രീകൃഷ്ണന്റെ ജനനം മുതൽ സന്താനഗോപാലം വരെയുള്ള കഥകൾ പറയുന്നു. പ്രമുഖമായ പല ഹൈന്ദവകൃതികളും ആദ്യമായി അച്ചടിച്ചു പ്രസിദ്ധീകരിച്ച കാളഹസ്തിയപ്പമുതലിയാർ ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചതിനു പിന്നിൽ. അദ്ദേഹത്തിന്റെ വിദ്യാവിലാസ അച്ചുകൂടത്തിൽ ആണ് ഇത് പ്രസിദ്ധീകരിച്ചത്. ഈ പതിപ്പ് നടക്കൽ കൃഷ്ണപ്പണിക്കർ പിഴ തീർത്തതാണ് എന്ന് ടൈറ്റിൽ പേജിൽ കൊടുത്തിട്ടുണ്ട്. സ്വദേശി പ്രസാധകരുടെ പഴയ അച്ചടി ആയതിനാൽ അത്ര വായനാ ക്ഷമമല്ല. എങ്കിലും പ്രവർത്തി പരിചയം കൊണ്ട് ഇത് എളുപ്പം വായിക്കാവുന്നതേ ഉള്ളൂ. ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാനുകൾ പങ്കു വെക്കുന്നു.
Topics
en
Language
Medium
Date digitized
2018-12-06