പോർട്ടുഗീസ്-മലയാളം നിഘണ്ടു

Item

Title
ml പോർട്ടുഗീസ്-മലയാളം നിഘണ്ടു
Date published
1745
Number of pages
301
Alternative Title
Malayalam Portuguese Nikhandu
Language
Date digitized
Notes
ml ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലൈബ്രറിയിൽ ഉള്ള കൈയെഴുത്ത് പ്രതികളിൽ വളരെ പ്രധാനപ്പെട്ടതായ വരാപ്പുഴ നിഘണ്ടുക്കൾ എന്ന് അറിയപ്പെടുന്ന മലയാളം-പോർത്തുഗീസ്, പോർട്ടുഗീസ്-മലയാളം നിഘണ്ടുക്കളുടെ നാലു വാല്യങ്ങളുടെ കൈയെഴുത്തുപ്രതികൾ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. "വരാപ്പുഴ സെമിനാരി കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ഇറ്റാലിയൻ, പോർത്തുഗീസ്, കാർമ്മലൈറ്റ് മിഷണറിമാർ പതിനെട്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച പല നിഘണ്ടുക്കളിൽ രണ്ടെണ്ണമാണ് വരാപ്പുഴ നിഘണ്ടുക്കൾ എന്നറിയപ്പെടുന്നത്. ഈ നിഘണ്ടുക്കൾ ഗുണ്ടർട്ട് തന്റെ നിഘണ്ടുവിൽ റെഫർ ചെയ്യുന്നുണ്ട്. ഈ നിഘണ്ടുക്കളെ V1, V2 എന്നീ പേരുകളിൽ ആണ് ഗുണ്ടർട്ട് തന്റെ നിഘണ്ടുവിൽ റെഫർ ചെയ്യുന്നത്. V1 എന്നത് മലയാളം-പോർത്തുഗീസ് നിഘണ്ടുവും V2 എന്നത് പോർത്തുഗീസ്-മലയാളം നിഘണ്ടുവുമാണ്. മലയാളം-പോർത്തുഗീസ് നിഘണ്ടുവിനു മൂന്നു വാല്യങ്ങളും, പോർത്തുഗീസ്-മലയാളം നിഘണ്ടുവിനു ഒരു വാല്യവും ആണ് ഉള്ളത്. മലയാളനിഘണ്ടുക്കളെ പറ്റി Deepa Mary Joseph ചെയ്ത “Sociolinguistic nature in Malayalam Dictionaries” എന്ന ഗവേഷണപ്രബന്ധത്തിൽ വരാപ്പുഴനിഘണ്ടുക്കളെ പറ്റിയുള്ള റെഫറൻസുകൾ കാണാം."