മലയാള വ്യാകരണ ചോദ്യോത്തരം

Item

Title
ml മലയാള വ്യാകരണ ചോദ്യോത്തരം
Date published
1870
Number of pages
143
Alternative Title
Malayala Vyakaranam Chodyotharam
Language
Medium
Date digitized
2018-10-12
Notes
ml മലയാള വ്യാകരണത്തെ സാധാരണക്കാർക്ക് പഠിക്കാവുന്ന വിധത്തിൽ അവതരിപ്പിച്ചത് ലിസ്റ്റൻ ഗാർത്ത്വെയിറ്റ് എന്ന ബ്രിട്ടീഷ് ഇന്ത്യ സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. ഗുണ്ടർട്ടിന്റെ മലയാള ഭാഷാവ്യാകരണം എടുത്ത്, അതിലെ ഉള്ളടക്കത്തെ ചോദ്യോത്തര രൂപത്തിൽ ലളിതമായി അവതരിപ്പിക്കുക ആണ് ലിസ്റ്റൻ ഗാർത്ത്വെയിറ്റ് ചെയ്തത്. വ്യാകരണ ചോദ്യോത്തരം എന്ന പേരിൽ അദ്ദേഹം പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്നു 1867 ലും 1870ലും രണ്ട് പതിപ്പുകൾ ഉണ്ടായി. ആ പതിപ്പുകളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഗുണ്ടർട്ടിന്റെ പിൻഗാമിയായി മലബാർ കാനറാ മേഖലയിലെ സ്കൂൾ ഇൻസ്പെക്റ്ററായി നിയമിതനായത് ഗാർത്ത്വെയ്റ്റ് ആയിരുന്നു. മലബാറിലെ സ്കൂൾ പാഠ്യപദ്ധതി നിർമ്മിക്കാൻ ഗാർത്ത്വെയ്റ്റ് സായിപ്പ് നൽകിയ സേവനങ്ങൾ വലുതാണ്. ഗുണ്ടർട്ടിന്റെ വ്യാകരണത്തെ ജനകീയമാക്കുന്നവതിൽ ഗാർത്തുവെയിറ്റ് സായിപ്പിന്റെ ഈ ചോദ്യോത്തര പതിപ്പുകൾ വഹിച്ച പങ്ക് ചെറുതല്ല. 1867ൽ ഒന്നാം പതിപ്പ് പ്രസിദ്ധീകരിച്ച് 3 വർഷം കഴിഞ്ഞപ്പോൾ 1870ൽ തന്നെ രണ്ടാം പതിപ്പും ഇറക്കേണ്ടി വന്നു എന്നത് അത് സ്വീകരിക്കപ്പെട്ടു എന്നതിന്റെ തെളിവ് കൂടാണ്.