മലയാള പഞ്ചാംഗം
Item
ml
മലയാള പഞ്ചാംഗം
1869
87
Malayala Panchangam
ml
ബാസൽ മിഷൻ പ്രസിദ്ധീകരിച്ച 1869ലെ മലയാള പഞ്ചാംഗത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. പ്രധാനമായും 1869ലെ മലയാള പഞ്ചാംഗം ആണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. മലയാള അക്കങ്ങളുടെ (കാൽ, അര, മുക്കാൽ ചിഹ്നങ്ങൾ അടക്കം) സമൃദ്ധമായ ഉപയോഗം ഈ പഞ്ചാംഗത്തിൽ കാണാം. ഓരോ മാസത്തെയും പഞ്ചാഗത്തിന്റെ ഒപ്പം വിശേഷദിവസങ്ങൾ കൊടുത്തിട്ടൂണ്ട്. അതിൽ രേഖപ്പെടുത്തിയിരിക്കുന്ന ചില സംഗതികൾ ഗവേഷകർക്ക് വളരെ പ്രയോജനപ്പെടുന്നവ ആണ്. കീർത്തനങ്ങളും വിവിധ വിഷയങ്ങളിലുള്ള വേറെ ലേഖനങ്ങളും 1869ലെ പഞ്ചാംഗത്തിൽ കാണാം. ഗുണ്ടർട്ട് ശേഖരത്തിൽ നിന്നു ലഭ്യമാകുന്ന നാലാമത്തെ മലയാളപഞ്ചാംഗം ആണിത്. ഇതിനു മുൻപ് താഴെ പറയുന്ന മൂന്നു പഞ്ചാംഗങ്ങൾ നമുക്ക് ലഭിച്ചിരുന്നു: 1866ലെ പഞ്ചാംഗം 1867ലെ പഞ്ചാംഗം 1868ലെ പഞ്ചാംഗം ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
2018-10-29