മലയാള പഞ്ചാംഗം
Item
ml
മലയാള പഞ്ചാംഗം
1868
95
Malayala Panchangam
2018-10-22
ml
ബാസൽ മിഷൻ പ്രസിദ്ധീകരിച്ച 1868ലെ മലയാള പഞ്ചാംഗത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. പ്രധാനമായും 1868ലെ മലയാള പഞ്ചാംഗം ആണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. 1868 തൊട്ട് ഓരോ മാസത്തെയും പഞ്ചാംഗം രണ്ടു താളുകളായി വിശാലമാക്കി എന്നത് എടുത്ത് പറയേണ്ടതാണ്. അതിനാൽ തന്നെ അതിൽ അടങ്ങിയിരിക്കുന്ന വിശദാംശങ്ങളും കൂടി. മലയാള അക്കങ്ങളുടെ (കാൽ, അര, മുക്കാൽ ചിഹ്നങ്ങൾ അടക്കം) സമൃദ്ധമായ ഉപയോഗം ഈ പഞ്ചാംഗത്തിൽ കാണാം. ഓരോ മാസത്തെയും പഞ്ചാഗത്തിന്റെ ഒപ്പം വിശേഷദിവസങ്ങൾ കൊടുത്തിട്ടൂണ്ട്. അതിൽ രേഖപ്പെടുത്തിയിരിക്കുന്ന ചില സംഗതികൾ ഗവേഷകർക്ക് വളരെ പ്രയോജനപ്പെടുന്നവ ആണ്. പഞ്ചാംഗത്തിന്നു പുറമെ ട്രെയിൻ (പുകവണ്ടി എന്നാണ് അന്നത്തെ പേർ) ടൈംടേബിൾ ആണ് ഇതിലെ വേറൊരു പ്രധാന ഇനം. റെയിൽ വേ നിയമങ്ങളും, യാത്രാ കൂലി, സമയ വിവരപ്പട്ടിക ഇതൊക്കെ വിശദമായി കൊടുത്തിരിക്കുന്നത് കാണാം. അതിനു പുറമെ വേറെ വിഷയങ്ങളിലുള്ള ലേഖനങ്ങളും 1868ലെ പഞ്ചാംഗത്തിൽ കാണാം.