കൃഷ്ണഗാഥ

Item

Title
ml കൃഷ്ണഗാഥ
Date published
1851
Number of pages
445
Alternative Title
Krishnagadha
Notes
ml ചെറുശ്ശേരിനമ്പൂതിരി രചിച്ച മലയാള കാവ്യമായ കൃഷ്ണഗാഥയുടെ കൈയെഴുത്തുപ്രതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ശ്രീകൃഷ്ണന്റെ അവതാര ലീലകള്‍ പാടിപ്പുകഴ്ത്തുന്ന കാവ്യമാണ് കൃഷ്ണഗാഥയുടെ. ചെറുശ്ശേരി നമ്പൂതിരിയാല്‍ രചിക്കപ്പെട്ടു എന്ന് കരുതുന്ന കൃഷ്ണഗാഥയ്ക്കു മലയാളത്തിലെ ഭക്തി കാവ്യങ്ങളില്‍ സവിശേഷസ്ഥാനമുണ്ട്. ഈ കൃതിയുടെ ഒരു താളിയോല പതിപ്പ് നമുക്ക് ഇതിനകം കിട്ടിയതാണ്. അത് ഇവിടെ കാണാം. ഇത് ഗുണ്ടർട്ട് താളിയോലയും മറ്റും നോക്കി കടലാസിലേക്ക് പകർത്തിയെഴുതിയതാണ്. ഇങ്ങനെ പകർത്തിയെഴുതിയ പല കൃതികളും അദ്ദേഹം തന്റെ മലയാളവ്യാകരണം, നിഘണ്ടു എന്നിവയുടെ നിർമ്മാണത്തിന്നു സമൃദ്ധമായി ഉപയോഗിക്കുന്നുണ്ട്. കടലാസ്സിലുള്ള ഈ കൈയെഴുത്ത് പ്രതിയുടെ മാർജ്ജിനിൽ ഗുണ്ടർട്ട് ഇംഗ്ലീഷിൽ വാക്കുകളുടെ അർത്ഥം രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. അദ്ദേഹം നിഘണ്ടുവിനായും മറ്റും വാക്കുകൾ തിരഞ്ഞതിന്റെ ശേഷിപ്പാക്കാം അത്. ഈ താളിയോല രേഖയെ വിലയിരുത്താൻ ഞാൻ ആളല്ല. ഇതിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
Topics
en
Language
Medium
Date digitized
2018-09-27