കൃഷിപ്പാട്ട (കൃഷിപ്പാട്ട്)
Item
ml
കൃഷിപ്പാട്ട (കൃഷിപ്പാട്ട്)
1871
43
Krishippatt
ml
കൃഷിയുമായി ബന്ധപ്പെട്ട പാട്ടുകൾ ക്രോഡീകരിച്ചത്. മലയാളം അച്ചടിയുടെ ചരിത്രത്തിൽ സ്വദേശി പ്രസാധകരുടെ അച്ചടിയുടെ ചരിത്രത്തിൽ സവിശേഷ സ്ഥാനമുള്ളവരാണ് അരുണാചലമുതലിയാരും മകൻ കാളഹസ്തിയപ്പ മുതലിയാരും. തമിഴ് നാട്ടിൽ നിന്നു വന്ന അവർ മലയാളത്തിനു വേണ്ടി അവർ ചെയ്ത വലിയ പ്രവർത്തികൾ അച്ചടി ചരിത്രത്തിൽ തങ്കലിപികളാൽ രേഖപ്പെടുത്തേണ്ട ഒന്നാണ്. അവരുടെ അച്ചടിയുടെ പ്രാധാന്യത്തെ കുറിച്ച് കെ.എം. ഗോവിയും ഈയടുത്ത കാലത്ത് പി.കെ. രാജശേഖരനും പ്രത്യേകം പ്രത്യേകം രേഖപ്പെടുത്തിയിട്ടുമുണ്ട്. കാളഹസ്തിയപ്പമുതലിയാരുടെ വിദ്യാവിലാസ അച്ചുകൂടത്തിൽ നിന്ന് 1871ൽ പുറത്തിറങ്ങിയ കൃഷിപ്പാട്ട (കൃഷിപ്പാട്ട്) എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. അച്ചടിയിൽ സംവൃതോകാരം ചന്ദ്രക്കലയിട്ട് സൂചിപ്പികുകയോ വരികളോ ഖണ്ഡികകളോ തിരിച്ചിട്ടോ ഒന്നുമില്ല. ലാറ്റിൻ ടൈപ്പ് സെറ്റിങ് രീതിയോട് സ്വദേശികളായ മലയാളപ്രസാധകർ മുഖം തിരിച്ചു നിന്നതിന്റെ ഉദാഹരണമായി ഇതേ പോലുള്ള അച്ചടിയെ വിലയിരുത്താം.
2018-12-10
- Item sets
- മൂലശേഖരം (Original collection)