കെരളൊല്പത്തി

Item

Title
ml കെരളൊല്പത്തി
Date published
1843
Number of pages
64
Alternative Title
Keralolpathi
Topics
Language
Item location
Date digitized
2013-07-16
Notes
ml കേരളത്തിന്റെ പ്രാചീനചരിത്രമെന്നോണം ധാരാളം ഐതിഹ്യങ്ങളും കേട്ടുകേൾവികളും ഉൾച്ചേർത്തു് വിവരിക്കുന്ന ഒരു പ്രാചീനഗ്രന്ഥമാണു് കേരളോല്പത്തി. ആദ്യത്തെ ഈ പതിപ്പിൽ ഏ കാരം ഓ കാരം ഒട്ടും ഉപയൊഗിച്ചിട്ടില്ല. പുസ്തകതിന്റെ പേരു തന്നെ 'കെരളൊല്പത്തി ' ആണെന്നു ശ്രദ്ധിയ്ക്കുക. ഹെർമ്മൻ ഗുണ്ടർട്ട് വിവിധ പാഠഭേദങ്ങൾ നോക്കി 1843ൽ ഈ പുസ്തകത്തിന്റെ ആദ്യ പതിപ്പ് ക്രോഡീകരിച്ച് പ്രസിദ്ധീകരിച്ചതോടെ ആണ് ഇത് സവിശേഷ ശ്രദ്ധ നേടീയത്. അതു വരെ മിഷനറിമാർ (സി.എം.എസ്/ബാസൽ മിഷൻ) പുറത്തിറക്കിയിരുന്ന ക്രൈസ്തവമത പുസ്തകങ്ങൾ മാത്രം കണ്ടിരുന്ന ആളുകൾക്ക് ഇടയിലേക്ക് ഇത്തരം ഒരു പൊതുരചന അച്ചടി പുസ്തകമായി വന്നത് പുസ്തകത്തിന്റെയും ഗുണ്ടർട്ടിന്റെയും പ്രശസ്തി വളരെയധികം വർദ്ധിപ്പിച്ചു. ആദ്യത്തെ പതിപ്പ് അച്ചടിക്കുന്ന സമയത്ത് തലശ്ശേരിയിലെ ലിത്തോഗ്രഫി പ്രസ്സ് സ്ഥാപിതമായിട്ടില്ല. പിന്നീടുള്ള രണ്ട് പതിപ്പുകൾ ബാസൽ മിഷന്റെ തന്നെ ലെറ്റർ പ്രസ്സിലും ആണ് അച്ചടിച്ചിരിക്കുന്നത്. (1865ൽ ആണ് ബാസൽ മിഷൻ മംഗലാപുരത്ത് ലെറ്റർ പ്രസ്സ് സ്ഥാപിക്കുന്നത് ) ഒന്നാം പതിപ്പിന്നു പ്രത്യേക കവർ പേജ് ഒന്നും ഇല്ല. ഏറ്റവും അവസാനത്തെ പെജിലാണ് പ്രസ്സിന്റെ വിവരങ്ങൾ പോലും കൊടുത്തിരിക്കുന്നത്. മാത്രമല്ല ഒന്നാം പതിപ്പിലെ ഉള്ളടക്കം വളരെ തിക്കി കൂട്ടിയാണ് വെച്ചിരിക്കുന്നത്. പേജിന്റെ വലിപ്പവും കൂടുതൽ ആണ്. ഒന്നാം പതിപ്പിൽ നിന്ന് രണ്ടാം പതിപ്പിലും മൂന്നാം പതിപ്പിലും എത്തുമ്പോൾ മലയാളലിപിക്ക് സംഭവിച്ച ത്വരിതഗതിയിലുള്ള പരിണാമം ശ്രദ്ധേയമാണ്. പുസ്തകത്തിന്റെ പേരു തന്നെ കെരളൊല്പത്തിയിൽ നിന്ന് കേരളോല്പത്തിയായി. അതിനു പുറമേ ചന്ദ്രക്കലയുടെ ഉപയോഗം (1843ൽ അങ്ങനെ ഒരു സംഗതിയെ ഇല്ല) വാക്കുകൾക്ക് ഇടയിലെ സ്പെസ് പങ്ചെഷൻ ചിഹ്നങ്ങൾ ഇതൊക്കെ കാണാം. മറ്റൊന്നു എടുത്ത് പറയേണ്ടത് എല്ലാ പതിപ്പിലും പാഠഭേദങ്ങൾ വെറും ബ്രാക്കറ്റ്, സ്ക്വയർ ബ്രാക്കറ്റ് ഇതൊക്കെ വെച്ച് എടുത്ത് കാണിച്ചിട്ടൂണ്ട് എന്നതാണ്.