കേരള കാളിദാസനോ ഗദ്യജനയിതാവു്? – ഭാഗം 2
Item
ml
കേരള കാളിദാസനോ ഗദ്യജനയിതാവു്? – ഭാഗം 2
1932
1
Kerala Kalidasano Gadyajanayithav - bagam 2
ml
1932ന്റെ തുടക്കകാലത്ത് ശ്രീ. ഡി. ശങ്കരയ്യർ, മലയാള ഗദ്യത്തിന്റെ പിതാവ് കേരള കാളിദാസൻ കേരള വർമ്മ വലിയ കോയിത്തമ്പുരാൻ ആണെന്നു സ്ഥാപിച്ചു കൊണ്ട് “ഗദ്യജനയിതാവു്“ എന്ന ഒരു ലേഖനം മലയാള മനോരമ പത്രത്തിൽ പ്രസിദ്ധീകരിച്ചു. ഈ ലേഖനം വായിച്ച ചിത്രമെഴുത്തു കെ.എം. വറുഗീസ് കേരള കാളിദാസനോ ഗദ്യജനയിതാവു്? എന്ന പേരിലുള്ള ഒരു പരമ്പര 4 ഭാഗങ്ങളായി പ്രസിദ്ധീകരിച്ചു. ഈ പരമ്പരയിലൂടെ ചിത്രമെഴുത്തു കെ.എം. വറുഗീസ്, കേരള വർമ്മ വലിയ കോയിത്തമ്പുരാനു മുൻപ് ഗീവറുഗീസു കത്തനാർ (മലയാണ്മയുടെ വ്യാകരണവും മറ്റും രചിച്ച റവ ജോർജ്ജ് മാത്തൻ), ശ്രീ. ഡി. ശങ്കരയ്യർ പറയുന്ന സംഗതികൾ മിക്കതും അതിനപ്പുറവും ചെയ്തിട്ടുണ്ട് എന്നും അതിനാൽ ഗീവറുഗീസു കത്തനാർ ആണ് മലയാള ഗദ്യത്തിന്റെ പിതാവ് എന്നും സ്ഥാപിക്കാൻ ശ്രമിക്കുന്നു. ചിത്രമെഴുത്തു കെ.എം. വറുഗീസിന്റെ പരമ്പര വായിച്ച ശ്രീ. ഡി. ശങ്കരയ്യർ, ഗദ്യജനയിതാവു്-മറുപടി എന്ന മറ്റൊരു ലേഖനം പ്രസിദ്ധീകരിച്ചു. ഡി. ശങ്കരയ്യരും ചിത്രമെഴുത്തു കെ.എം. വറുഗീസും തമ്മിൽ നടന്ന ഈ സംവാദത്തിനു മറുപടിയായി ഗദ്യജനയിതാവു് എന്ന മറ്റൊരു ലേഖനം മൂർക്കോത്തു കുമാരനും പ്രസിദ്ധീകരിച്ചു. മൂർക്കോത്തു കുമാരന്റെ ലേഖനത്തിനു ഹാസ്യരസം ഉള്ളതിനാൽ അത് വായിക്കാൻ രസമുണ്ട്. ഡി. ശങ്കരയ്യരും ചിത്രമെഴുത്തു കെ.എം. വറുഗീസും സംവാദത്തിന്റെ വിഷയം “നവീന ഗദ്യത്തിന്റെ പിതാവ് ആര്?“ എന്നാക്കി മാറ്റണം എന്ന അഭ്യർത്ഥനയും മൂർക്കോത്തു കുമാരൻ വെക്കുന്നുണ്ട്. മുകളിൽ പറഞ്ഞ 7 ലേഖനങ്ങളിൽ ആദ്യത്തേത് ഒഴിച്ചുള്ള (ഡി. ശങ്കരയ്യർ ആദ്യം പ്രസിദ്ധീകരിച്ച ഗദ്യജനയിതാവു് എന്ന ലേഖനം) 6 ലേഖനങ്ങളുടെ ഡിജിറ്റൽ സ്കാനുകൾ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഡി. ശങ്കരയ്യരുടെ ലേഖനം ആണ് ഈ സംവാദങ്ങൾക്ക് തുടക്കമായത് എന്നതിനാൽ, പ്രസ്തുത ലേഖനം കിട്ടാത്തത് ഒരു പരിമിതി ആണ്. എങ്കിലും ഈ സംവാദത്തിലെ മിക്ക ലേഖനങ്ങളും കിട്ടി എന്നതിൽ സന്തോഷിക്കുകയും ചെയ്യുന്നു. ഈ 6 ലേഖനങ്ങളുടെ ഡിജിറ്റൽ സ്കാനുകൾ പങ്കു വെക്കുന്നു.
2019-08-30
- Item sets
- മൂലശേഖരം (Original collection)