കെരള ഭാഷാ വ്യാകരണം

Item

Title
ml കെരള ഭാഷാ വ്യാകരണം
Date published
1877
Number of pages
207
Alternative Title
Kerala Bhasha Vyakaranam
Notes
ml തിരുവിതാംകൂർ വലിയ കൊട്ടാരത്തിൽ എഴുന്നള്ളത്തൊടുകൂടെ പാർക്കുന്ന വൈദ്യൻ പാച്ചുമൂത്തത് ഉണ്ടാക്കിയ കെരളഭാഷാവ്യാകരണം എന്ന മലയാളവ്യാകരണ പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഗുണ്ടർട്ടിന്റെ 1851ലെ മലയാള ഭാഷാ വ്യാകരണം, റവ. ജോർജ്ജ് മാത്തന്റെ 1863ലെ മലയാഴ്മയുടെ വ്യാകരണം, ഗുണ്ടർട്ടിന്റെ വ്യാകരണത്തെ അധികരിച്ച് ലിസ്റ്റൻ ഗാർത്തുവെയിറ്റ് 1867ൽ തയ്യാറാക്കിയ മലയാള വ്യാകരണ ചൊദ്യോത്തരം എന്നീ അച്ചടിപുസ്തകങ്ങൾക്ക് ശേഷം വന്ന മലയാളവ്യാകരണപുസ്തകമാണ് പാച്ചുമൂത്തതിന്റെ കെരള ഭാഷാവ്യാകരണം. ചോദ്യോത്തര ശൈലിയിലാണ് ഈ വ്യാകരണപുസ്തകത്തിലെ ഉള്ളടക്കം വികസിക്കുന്നത്. ലിപി പരമായി നോക്കിയാൽ സംവൃതോകാരത്തിന്നു ചന്ദ്രക്കല ഉപയോഗിക്കുന്നു എങ്കിലും അത് എല്ലായിടത്തും ഉപയോഗിച്ചിട്ടില്ല. അത് മൂലം കൃതിയുടെ പേരു തന്നെ കെരളഭാഷാവ്യാകരണം എന്നാണ്. അതേ പോലെ ഓ, ഏ കാര ചിഹ്നങ്ങളും ഉപയോഗിക്കുന്നില്ല. പക്ഷെ അക്ഷരങ്ങളിൽ ഒ,ഓ, എ, ഏ എന്നിവയെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്.
Language
Medium
Publisher
Date digitized
2018-10-10