ഇങ്ക്ലിഷ മലയാള ഭാഷകളുടെ അകാരാദി
Item
ml
ഇങ്ക്ലിഷ മലയാള ഭാഷകളുടെ അകാരാദി
1870
183
Englilsh Malayala Bhashakalude Akaradi
ml
ബാസൽ മിഷൻ മിഷനറി ആയിരുന്ന ജോർജ്ജ് ഫ്രീഡറിൿ മുള്ളർ രചിച്ച ഇങ്ക്ലിഷ മലയാള ഭാഷകളുടെ അകാരാദി എന്ന പുസ്തത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പുറത്ത് വിടുന്നത്. രചയിതാവ് ആരാണെന്ന് പറഞ്ഞിട്ടില്ല. തുടക്കത്തിൽ (8-ാം താളിൽ) ഒരു ചെറിയ മുഖവുര കാണുന്നുണ്ട്. പക്ഷെ അതിലും വിശദാംശങ്ങൾ ഒന്നും കാണുന്നില്ല. എന്നാൽ ഇതിന്റെ രചയിതാവ് ഫ്രീഡറിൿ മുള്ളർ ആണെന്ന് മനസ്സിലാകുന്നത് പിൽക്കാലത്ത് തോബിയാസ് സക്കറിയാസ് തന്റെ നിഘണ്ടുവിനായി എഴുതിയ ആമുഖത്തിൽ നിന്നാണ്. തോബിയാസിന്റെ നിഘണ്ടു ഇവിടെ കാണാം. ഫ്രീഡറിൿ മുള്ളർ ഗുണ്ടർട്ടിന്റെ സമകാലികനാണ്. പശ്ചിമോദയം മാസികയുടെ എഡിറ്റർ ഇദ്ദേഹം ആയിരുന്നു. ഇംഗ്ലീഷ് മലയാളം നിഘണ്ടു ആണ് ഇത്. സ്കൂൾ ആവശ്യത്തിനായി നിർമ്മിച്ച നിഘണ്ടു ആണെന്ന് വ്യക്തമാക്കിയിട്ടുള്ളതിനാൽ ഉള്ളടക്കവും ലഘുവാണ്. ഏതാണ്ട് 380 താളുകൾ ആണ് ഇതിനുള്ളത്. ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് അതിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
2018-10-25
- Item sets
- മൂലശേഖരം (Original collection)