ഡങ്കെൽ നിർദ്ദേശങ്ങൾ – കോളനിവൽക്കരണത്തിന്റെ പുതിയ മാർഗം

Item

Title
ml ഡങ്കെൽ നിർദ്ദേശങ്ങൾ – കോളനിവൽക്കരണത്തിന്റെ പുതിയ മാർഗം
Date published
1992
Number of pages
28
Alternative Title
Dankel NIrddesangal - Colonyvalkkaranathinte Puthiya Marggam
Notes
ml ബൗദ്ധിക സ്വത്തവകാശം ഗാട്ട് കരാറിൽ ഉൾപ്പെടുത്തിയതിന്റെ രേഖയായ ഡങ്കെൽ കരടുരേഖയെ സംബന്ധിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ഡങ്കെൽ നിർദ്ദേശങ്ങൾ – കോളനിവൽക്കരണത്തിന്റെ പുതിയ മാർഗം എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. വാണിജ്യ കാര്യങ്ങളെക്കുറിച്ച് ചർച്ചചെയ്യുന്ന അന്താരാഷ്ടഫോറമാണ് ഗാട്ട് (General Agreement for Tariffs and Trade). അതിന്റെ എട്ടാം റൗണ്ട് ചർച്ചകളിൽ (ഉറുഗ്വേ റൗണ്ട് എന്ന് അറിയപ്പെടുന്നു) യു.എസ്.എയുടെ നിർബന്ധമനുസരിച്ച് ബൗദ്ധിക സ്വത്തവകാശം (Intellectual Property Rights) ഉൾപ്പെടുത്തി. ഉറുഗ്വേ റൗണ്ട് എന്നു വിളിക്കപ്പെടുന്ന ചർച്ചകളുടെ അന്തിമ നടപടിയായി ഗാട്ട് ഡയറക്ടർ ജനറൽ ആർതർ ഡങ്കൽ മുന്നോട്ടുവെച്ച നിർദേശങ്ങൾ ഡങ്കെൽ കരടുരേഖ (Dunkel Draft Text) എന്ന് അറിയപ്പെട്ടു. ബൗദ്ധിക സ്വത്തവകാശം ഗാട്ട് കരാറിൽ ഉൾപ്പെടുത്തിയതോടെ അതൊരു വിവാദവിഷയമായി. ലോകത്തിലെ ബഹുഭൂരിപക്ഷം വരുന്ന ദരിദ്രരാഷ്ട്രങ്ങളുടെ സ്വാശ്രയത്വത്തിനനുസൃമായ, നാടിനു യോജിച്ച വികസനത്തെ തകർക്കുന്നതിനും അവയെ പുത്തൻ കോളനിവാഴ്ചയുടെ ഊരാകുടുക്കിൽ പെടുത്തുന്നതിനുമുള്ള സമഗ്രപദ്ധതിയാണ് ഡങ്കെൽ കരടുരേഖ (Dunkel Draft Text) എന്നു വിമർശിക്കപ്പെട്ടു. അതുമായി ബന്ധപ്പെട്ട സംഗതികൾ ആണ് ഈ ലഘുലേഖയിൽ ചർച്ച ചെയ്യുന്നത്.
Language
Medium
Date digitized
2019-11-10