ദൈവവിചാരണ
Item
ml
ദൈവവിചാരണ
1845
112
Daiva Vicharana
ml
ക്രിസ്തുമതത്തിന്റെ ശ്രേഷ്ഠത വാദപ്രതിവാദങ്ങളിലൂടെ തെളിയിക്കുന്ന നാടകീയ സംഭാഷണങ്ങൾ ആണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ഹെർമ്മൻ മ്യൂഗ്ലിംഗിന്റെ കന്നഡ കൃതിയുടെ തർജ്ജുമ ആണിത്. ഗുണ്ടർട്ട് ആണ് പരിഭാഷ നിർവ്വഹിച്ചിരിക്കുന്നത്. ഈ പുസ്തകത്തിന്റെ തുടക്കത്തിൽ ഹിന്ദുസ്ഥാനിയിൽ നിന്ന് മലയാളത്തിലേക്ക് ലിപിമാറ്റം നടത്തിയ കുറച്ചു ഭാഗം കാണാം. നാടകശൈലിയിൽ ഉള്ള സംഭാഷണങ്ങൾ ആണ് ഇതിന്റെ ഉള്ളടക്കം. ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തെ പറ്റിയുള്ള കൂടുതൽ പഠനങ്ങൾക്ക് സ്കറിയ സക്കറിയയുടെ മലയാളവും ഹെമ്മൻ ഗുണ്ടർട്ടും എന്ന പുസ്തകത്തിന്റെ രണ്ടാം വാല്യം കാണുക. ട്യൂബിങ്ങനിൽ ഉള്ള സ്കാനിൽ ഈ കൃതിയുടെ രണ്ട് പ്രതികൾ ഉണ്ട്. ആദ്യത്തെ പ്രതിയിൽ 48വരെയുള്ള പേജുകൾ ആണ് ഉള്ളത്. രണ്ടാമത്തെ പ്രതിയിൽ 56 വരെയുള്ള പേജുകൾ കാണാം. രണ്ട് പ്രതികൾ ഉണ്ടായിട്ടും ഈ പുസ്തകവും പൂർണ്ണമായി ഉണ്ട് എന്ന് തോന്നുന്നില്ല. അവസാനത്തെ കുറച്ചു നാളുകൾ നഷ്ടമായതായാണ് 56മത്തെ പേജ് നോക്കുമ്പോൾ തോന്നുന്നത്.
2018-06-20
- Item sets
- മൂലശേഖരം (Original collection)