ഭാഷാകർണാമൃതം – പൂന്താനം നമ്പൂതിരി

Item

Title
ml ഭാഷാകർണാമൃതം – പൂന്താനം നമ്പൂതിരി
Number of pages
48
Alternative Title
Bashakarnnamrutham
Language
Publisher
Item location
Date digitized
2020 July 27
Blog post link
Abstract
ml പൂന്താനം നമ്പൂതിരി രചിച്ചതെന്ന് കരുതപ്പെടുന്ന ഭാഷാകർണാമൃതം എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. കടത്തനാട്ട് ഉദയവർമ്മതമ്പുരാൻ ആരംഭിച്ച കവനോദയം മാസികയുടെ ഭാഗമായാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചതെന്ന് തോന്നുന്നു. കവനോദയം മാസിക മലബാർ മേഖലയിൽ നാട്ടുകാർ ആരംഭിച്ച ആദ്യത്തെ മാസികകളിൽ ഒന്നാണ് (അതിനു മുൻപൂള്ളത് ബാസൽ മിഷൻ മിഷനറി സമൂഹം ആരംഭിച്ച വിവിധ മാസികകളാണ്). ഈ പുസ്തകത്തിൽ കവനോദയം ൩ (3) എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കവനോദയം പ്രവർത്തകരുടെ ഒരു പ്രസ്താവനയും പുസ്തകത്തിന്റെ തുടക്കത്തിൽ കാണാം. ഇത് നാദാപുരം ജനരഞ്ജിനി അച്ചുകൂടത്തിലാണ് അച്ചടിച്ചിരിക്കുന്നത്. കേരളത്തിൽ നാട്ടുകാർ സ്ഥാപിച്ച ആദ്യകാല അച്ചുകൂടങ്ങളിൽ ഒന്നാണ് ജനരഞ്ജിനി അച്ചുകൂടം. കേരള അച്ചുകൂട ചരിത്രം രേഖപ്പെടുത്തിയ കെ.എം. ഗോവി ഈ അച്ചുകൂടത്തെ 19-ആം നുറ്റാണ്ടിലെ അച്ചുകൂട പട്ടികയിൽ രേഖപ്പെടുത്തിയിട്ടൂണ്ടെങ്കിലും ഇതിന്റെ മറ്റു വിവരങ്ങൾ ഒന്നും രേഖപ്പെടുത്തിയിട്ടില്ല.