1940 – ഭാഷാപോഷിണി ചിത്രമാസിക – പുസ്തകം 44 ലക്കം 9
Item
ml
1940 – ഭാഷാപോഷിണി ചിത്രമാസിക – പുസ്തകം 44 ലക്കം 9
1940
28
Bhasha Poshini Chithra Masika
2020 April 05
ml
തിരുവല്ലയിൽ നിന്ന് 1940കളുടെ തുടക്കത്തിൽ പ്രസിദ്ധീകരിച്ചിരുന്ന ഭാഷാപോഷിണി ചിത്രമാസികയുടെ പുസ്തകം 44 ലക്കം 9 ന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇതിന്റെ പേരിൽ ഭാഷാപോഷിണി എന്നുണ്ടെങ്കിലും ഇത് മനോരമയുടെ നേരിട്ടുള്ള പ്രസിദ്ധീകരണം അല്ല. മനോരമ പ്രസിദ്ധീകരണം ആയ ഭാഷാപോഷിണി മാസികയുടെ 6 ഓളം ആദ്യകാല ലക്കങ്ങൾ നമ്മൾ ഇതിനകം ഡിജിറ്റൈസ് ചെയ്തതാണ്. അത് ഇവിടെ കാണാം അതേ പോലെ ഇതിന്റെ പേരിൽ ചിത്രമാസിക എന്നുണ്ടെങ്കിലും അതിനും മാത്രം ചിത്രങ്ങളും മറ്റും ഇതിൽ ഇല്ല. ഭാഷാപോഷിണി ചിത്രമാസികയെ പറ്റി ഒരു വിവരവും പൊതുവിടത്തിൽ ലഭ്യമല്ല. ജി. പ്രിയദർശൻ എഴുതിയ മലയാളത്തിലെ ആദ്യകാല മാസികകൾ എന്ന പുസ്തകത്തിൽ ഭാഷാപോഷിണി ചിത്രമാസികയെ പറ്റിയുള്ള വിവരങ്ങൾ കാണാം. അവിടെ നിന്നെടുത്ത് വിവരങ്ങൾ താഴെ കൊടുക്കുന്നു, 1938 സെപ്റ്റംബറിൽ സി.പി. രാമസ്വാമി അയ്യർ മലയാള മനോരമ അടച്ചു മുദ്രവച്ചതോടെ മലയാള മനോരമ പത്രത്തിന്റെയും ഭാഷാപോഷിണി മാസികയുടേയും പ്രസിദ്ധീകരണം നിലച്ചു. മനോരമ പൂട്ടുമ്പോൾ മലയാള മനോരമയുടെ പ്രിന്ററും പബ്ലിഷറും ആയിരുന്ന കെ.സി. ഇട്ടി ആയിരുന്നു ഭാഷാപോഷിണി ചിത്രമാസികയുടെയും പ്രിന്ററും പബ്ലിഷറും. തിരുവല്ല പുളിക്കീഴ് ഭാഗ്യോദയം പ്രസ്സിൽ നിന്നായിരുന്നു ഭാഷാപോഷിണി ചിത്രമാസികയുടെ പ്രസിദ്ധീകണം.
- Item sets
- മൂലശേഖരം (Original collection)