ഭാഷാകർണാമൃതം
Item
ml
ഭാഷാകർണാമൃതം
48
Bashakarnnamrutham
ml
പൂന്താനം നമ്പൂതിരി രചിച്ചതെന്ന് കരുതപ്പെടുന്ന ഭാഷാകർണാമൃതം എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. കടത്തനാട്ട് ഉദയവർമ്മതംപുരാൻ ആരംഭിച്ച കവനോദയം മാസികയുടെ ഭാഗമായാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചതെന്ന് തോന്നുന്നു. കവനോദയം മാസിക മലബാർ മേഖലയിൽ നാട്ടുകാർ ആരംഭിച്ച ആദ്യത്തെ മാസികകളിൽ ഒന്നാണ് (അതിനു മുൻപൂള്ളത് ബാസൽ മിഷൻ മിഷനറി സമൂഹം ആരംഭിച്ച വിവിധ മാസികകളാണ്). ഈ പുസ്തകത്തിൽ കവനോദയം ൩ (3) എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കവനോദയം പ്രവർത്തകരുടെ ഒരു പ്രസ്താവനയും പുസ്തകത്തിന്റെ തുടക്കത്തിൽ കാണാം. ഇത് നാദാപുരം ജനരഞ്ജിനി അച്ചുകൂടത്തിലാണ് അച്ചടിച്ചിരിക്കുന്നത്. കേരളത്തിൽ നാട്ടുകാർ സ്ഥാപിച്ച ആദ്യകാല അച്ചുകൂടങ്ങളിൽ ഒന്നാണ് ജനരഞ്ജിനി അച്ചുകൂടം. കേരള അച്ചുകൂട ചരിത്രം രേഖപ്പെടുത്തിയ കെ.എം. ഗോവി ഈ അച്ചുകൂടത്തെ 19-ആം നുറ്റാണ്ടിലെ അച്ചുകൂട പട്ടികയിൽ രേഖപ്പെടുത്തിയിട്ടൂണ്ടെങ്കിലും ഇതിന്റെ മറ്റു വിവരങ്ങൾ ഒന്നും രേഖപ്പെടുത്തിയിട്ടില്ല.
2020-07-27
- Item sets
- മൂലശേഖരം (Original collection)