A Malayalam and English Dictionary Part I - The Vowels
Item
ml
A Malayalam and English Dictionary Part I - The Vowels
1871
216
A Malayalam and English Dictionary Part I - The Vowels
ml
ബെഞ്ചമിൻ ബെയിലിയുടെ നിഘണ്ടുക്കളുടെ സ്കാനുകൾ (മലയാളം-ഇംഗ്ലീഷ്, ഇംഗ്ലീഷ്-മലയാളം) നമ്മൾ കുറച്ച് നാളുകൾക്ക് മുൻപ് പരിചയപ്പെട്ടു. ബെയിലിയെ പോലെതന്നെ മലയാളഭാഷയ്ക്കും ലിപിയ്ക്കും വളരെ സംഭാവനകൾ നൽകിയ വേറൊരു വിദേശി ആണല്ലോ ഹെർമ്മൻ ഗുണ്ടർട്ട്. ഗുണ്ടർട്ടിന്റേതായി കുറച്ച് മലയാളകൃതികൾ ഉണ്ടെങ്കിലും ഇതു വരെ നമുക്ക് സ്കാനുകൾ ലഭ്യമായിരിക്കുന്നത് ഗുണ്ടർട്ട് സമാഹരിച്ച് പുറത്തിറക്കിയ കേരളോല്പത്തി എന്ന പുസ്തകത്തിനും പിന്നെ നിഘണ്ടുക്കൾക്കും മാത്രമാണ്. ഇതിൽ കേരളോല്പത്തി എന്ന ഗ്രന്ഥം പൂർണ്ണമായി ഡിജിറ്റൈസ് ചെയ്ത് മലയാളം വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്. വിക്കിഗ്രന്ഥശാലയിലെ ഉള്ളടക്കം പുനരുപയോഗിച്ച് സായാഹ്ന ഫൗണ്ടേഷൻ മനോഹരമായി ടൈപ്പ് സെറ്റ് ചെയ്ത ഇ-പുസ്തകം (pdf epub) ഇവിടെയും ലഭ്യമാണ്. ഈ പൊസ്റ്റിൽ ഗൂണ്ടർട്ടിന്റെ വിവിധ നിഘണ്ടുക്കളും അനുബന്ധപ്രസിദ്ധീകരണങ്ങളുടേയും നമുക്ക് ഇതുവരെ ലഭ്യമായ സ്കാനുകൾ പരിചയപ്പെടുത്തുന്നു.
2013-06-19
- Item sets
- മൂലശേഖരം (Original collection)