1989 - പെരെസ്ത്രോയിക്കയും ഗ്ലാസ്നോസ്തും ഇന്ത്യക്കാരുടെ കാഴ്ചപ്പാടിൽ

Item

11 Reads 5 Downloads
Title
1989 - പെരെസ്ത്രോയിക്കയും ഗ്ലാസ്നോസ്തും ഇന്ത്യക്കാരുടെ കാഴ്ചപ്പാടിൽ
Date published
1989
Number of pages
118
Language
Date digitized
Dimension
18 × 12 cm (height × width)

Abstract
സോവിയറ്റ് യൂണിയനിൽ മിഖായേൽ ഗോർബച്ചേവ് നടപ്പിലാക്കിയ രാഷ്ട്രീയ-സാമ്പത്തിക പരിഷ്കാരങ്ങളായ പെരെസ്ത്രോയിക്കയും ഗ്ലാസ്നോസ്തും ഇന്ത്യൻ കാഴ്ചപ്പാടിലൂടെ വിലയിരുത്തുന്ന കൃതിയാണ് പെരെസ്ത്രോയിക്കയും ഗ്ലാസ്നോസ്തും ഇന്ത്യക്കാരുടെ കാഴ്ചപ്പാടിൽ. പെരെസ്ത്രോയിക്ക എന്നത് സോവിയറ്റ് സമ്പദ്‌വ്യവസ്ഥയിലും ഭരണസംവിധാനത്തിലും വരുത്തിയ പുനഃസംഘടനയെയും ഗ്ലാസ്നോസ്ത് എന്നത് ഭരണത്തിലെ തുറന്ന സമീപനത്തെയും അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിൻ്റെ വിപുലീകരണത്തെയും സൂചിപ്പിക്കുന്നു. ഈ പരിഷ്കാരങ്ങൾ സോവിയറ്റ് യൂണിയൻ്റെ രാഷ്ട്രീയ-സാമൂഹിക ജീവിതത്തിലും ആഗോള രാഷ്ട്രീയത്തിലും വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കി.

ഇന്ത്യയും സോവിയറ്റ് യൂണിയനും തമ്മിലുണ്ടായിരുന്ന നയതന്ത്ര, സാമ്പത്തിക, സാംസ്കാരിക ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ ഈ മാറ്റങ്ങളെ ഇന്ത്യൻ ചിന്തകർ എങ്ങനെ നിരീക്ഷിച്ചു എന്ന് ഈ പുസ്തകം വെളിപ്പെടുത്തുന്നു. പ്രമുഖ എഴുത്തുകാരും രാഷ്ട്രീയ നിരീക്ഷകരുമായ ഡി. ജയകാന്തൻ, എം. കാമരാജുലു, എം.സി. നരസിംഹം, പി. പട്ടാഭിരാമൻ, പവനൻ, എം. സെൽവരാജ്, എ. ശ്രീനിവാസൻ എന്നിവരുടെ പെരെസ്തോയിക്കയുടെ വിവിധ വശങ്ങളെ കുറിച്ചുള്ള ലേഖനങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.