1946 - അഭഗ്നമുദ്ര - ഫാദർ ജോസഫ് നെടുഞ്ചിറ
Item
ml
1946 - അഭഗ്നമുദ്ര - ഫാദർ ജോസഫ് നെടുഞ്ചിറ
en
1946 - Abhagnamudra - Fr. Joseph Nedumchira
1946
74
അർദ്ദിതനായ വൈദികൻ
റവ. ഫാദർ ജോസഫ് നെടുഞ്ചിറ രചിച്ച് 1946-ൽ പ്രസിദ്ധീകരിച്ച പ്രഹസനമാണ് അഭഗ്നമുദ്ര അഥവാ അർദ്ദിതനായ വൈദികൻ റവ. ഫാദർ തോമ്മസ് ചൂളപ്പറമ്പിൽ ഇംഗ്ലീഷിൽ നിന്ന് പരിഭാഷപ്പെടുത്തിയ "മുദ്രാമൃതം" എന്ന ഗ്രന്ഥത്തെയും, ഫാദർ സ്പിൽമാൻ്റെ A Victim to the Seal of Confession എന്ന ആഖ്യായികയെയും ആസ്പദമാക്കിയാണ് ഈ നാടകം രൂപപ്പെടുത്തിയിട്ടുള്ളത്. ഫ്രാൻസിൽ പാപസങ്കീർത്തനത്തിൻ്റെ അഭഗ്നതയും പവിത്രതയും സംരക്ഷിക്കുന്നതിനായി ഒരു വൈദികൻ നേരിട്ട പീഡനങ്ങളും ത്യാഗങ്ങളുമാണ് ഇതിലെ പ്രധാന ഇതിവൃത്തം. ക്രൈസ്തവ മൂല്യങ്ങൾ, സഭയുടെ അവകാശങ്ങൾ, സദാചാരബോധം എന്നിവ സംരക്ഷിക്കുന്നതിനും, പ്രതിസന്ധികളിലും മതവിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ ജനങ്ങളെ പ്രബുദ്ധരാക്കുന്നതിനും വേണ്ടിയാണ് സാന്മാർഗ്ഗിക സന്ദേശം നൽകുന്ന ഈ നാടകം രചിക്കപ്പെട്ടിട്ടുള്ളത്.