2009- എൻ്റെ നാടുകടത്തൽ -സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള

Item

Title
ml 2009- എൻ്റെ നാടുകടത്തൽ -സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള
en 2009-ente-nadukadathal -Swadeshabhimani K. Ramakrishna Pillai
Editor
Date published
2009
Number of pages
147
Language
Printer
Date digitized
Dimension
24.5 ×18 cm (height × width)
Abstract
തിരുവിതാംകൂറിൻ്റെ മണ്ണിൽ നിന്ന് ഒരു രാജകീയ വിളംബരത്താൽ, കാരണം കാട്ടാതെ, നാടുകടത്തപ്പെട്ട പത്രപ്രവർത്തകൻ എന്ന നിലയിലാണ് സ്വദേശാഭിമാനി കെ.രാമകൃഷ്ണപിള്ള അറിയപ്പെട്ടിരുന്നത്. ഭരണത്തിലോ സമുദായത്തിലോ അധികാരസ്ഥാനത്തിരിക്കുന്നവരെ ഭയപ്പെടാതെയും വിധേയനാകാതെയും സത്യം, നീതി, ധർമ്മം എന്നിവയെ അടിസ്ഥാനപ്പെടുത്തി ഭയരഹിതനായി വിമർശനം നടത്തി പത്രപ്രവർത്തന പാരമ്പര്യത്തെ മാറ്റത്തോടെ പുഷ്ടിപ്പെടുത്തി. സ്വതന്ത്രഭാരതം ലക്ഷ്യമാക്കി മതാതീത ജനാധിപത്യ സോഷ്യലിസ്റ്റ് വ്യവസ്ഥിതി അംഗീകരിച്ച പ്രഥമ വക്താവായും സ്വദേശാഭിമാനി വിലയിരുത്തപ്പെടുന്നു. രാജാവിനെ പ്രത്യക്ഷദൈവമോ പൊന്നുതിരുമേനിയോ ആയി കാണാതെ, ജനങ്ങൾ നിയന്ത്രിക്കേണ്ട ഭരണകർത്താവായാണ് അദ്ദേഹം കണ്ടത്. സ്വദേശാഭിമാനി കെ.രാമകൃഷ്ണ‌പിള്ളയെ തിരുവിതാംകൂറിൽ നിന്ന് നാടുകടത്തിയത് 1910 സെപ്റ്റംബർ 26-നാണ്. 38 വയസ്സിനുള്ളിൽ അദ്ദേഹം നൽകിപ്പോയ 29 പുസ്തകങ്ങൾ സ്വദേശാഭിമാനിയെ അധികമധികം അറിയുവാൻ നമ്മെ ക്ഷണിക്കുന്നവയാണ്.