1997 – സ്റ്റീഫൻ ഹോക്കിങിൻ്റെ പ്രപഞ്ചം – പി. കേശവൻനായർ
Item
1997 – സ്റ്റീഫൻ ഹോക്കിങിൻ്റെ പ്രപഞ്ചം – പി. കേശവൻനായർ
1997
72
Stephan Hawkinsint Prapancham
2021-01-12
വിശ്രുത ജ്യോതിർഭൗതിക ശാസ്ത്രഞ്ജനായ സ്റ്റീഫൻ ഹോക്കിങ്ങിൻ്റെ പ്രധാന സംഭാവനകൾ മലയാളികൾക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടു കൂടി ശാസ്ത്രസാഹിത്യകാരനായ പി. കേശവൻ നായർ 1990കളിൽ പ്രസിദ്ധീകരിച്ച സ്റ്റീഫൻ ഹോക്കിങിൻ്റെ പ്രപഞ്ചം എന്ന പുസ്തകത്തിൻ്റെ രണ്ടാം പതിപ്പിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം ആദ്യം കുങ്കുമം വാരികയിൽ പ്രസിദ്ധീകരിച്ചിരുന്നു എന്ന് കേശവൻ നായർ ഇതിൻ്റെ ആമുഖത്തിൽ സൂചിപ്പിക്കുന്നു. ആധുനിക ഭൗതികത്തിലെ ആപേക്ഷികതാ സിദ്ധാന്തം, ക്വാണ്ടം ബലതന്ത്രം, ഗുരുത്വസിദ്ധാന്തം തുടങ്ങിയവയുടെ ആമുഖവും ആ മേഖലകളിൽ സ്റ്റീഫൻ ഹോക്കിങ്ങിൻ്റെ സംഭാവനകളും ചുരുക്കമായി ഈ പുസ്തകത്തിൽ പ്രതിപാധിച്ചിരിക്കുന്നു. പുസ്തകത്തിൻ്റെ അവസാനം ഇം.എം.എസ് നമ്പൂതിരിപ്പാട് ദേശാഭിമാനി വാരികയിൽ ഈ പുസ്തകത്തിൻ്റെ ഒന്നാം പതിപ്പിനെ പറ്റി എഴുതിയ പുസ്തക നിരൂപണവും എടുത്ത് ചേർത്തിട്ടുണ്ട്.