1989 - ബർണ്ണഡീൻ മെത്രാപ്പോലീത്ത - ജോൺ പള്ളത്ത്
Item
1989 - ബർണ്ണഡീൻ മെത്രാപ്പോലീത്ത - ജോൺ പള്ളത്ത്
1989
196
1989 - Bernadine Methrapolitha - John Pallath
മഹാമിഷണറി ബർണ്ണഡീൻ്റെ ജീവചരിത്രവും, കേരളത്തിൽ അദ്ദേഹം നിർവ്വഹിച്ച നിസ്തുലമായ പ്രവർത്തനങ്ങളും സംക്ഷിപ്തമായി വിവരിക്കുന്ന പുസ്തകമാണിത്. പത്തൊൻപതാം നൂറ്റാണ്ടിൽ കേരളത്തിലെ ക്രൈസ്തവരെ സ്വാധീനിക്കുകയും, റോക്കോസ് ശീശ്മയുടെ കരാളഹസ്തങ്ങളിൽ നിന്നും കേരള സഭയെ മോചിപ്പിക്കുകയും ചെയ്തുകൊണ്ട് വരാപ്പുഴ വികാരിയത്തിൻ്റെ സർവ്വതോന്മുഖമായ അഭിവൃദ്ധിക്കുവേണ്ടി അക്ഷീണം പ്രവർത്തിച്ച വ്യക്തിത്വമാണ് ഡോ. ബർണ്ണഡിൻ ബച്ചിനെല്ലി. സന്യാാസിനീ സന്യാസ് സഭകൾ സ്ഥാപിച്ചും, പുത്തൻ പള്ളിയിൽ സെൻട്രൽ സെമ്മിനാരിക്ക് രൂപം കൊടുത്തും, വികാരി അപ്പോസ്തലിക്കാമാരുടെ സംയുക്ത ചർച്ചകളിൽ നിന്നും ഉരുത്തിരിഞ്ഞ നിർദ്ദേശങ്ങളും, ഉൾക്കാഴ്ചകളും പ്രാവർത്തികമാക്കിയും കേരള ക്രൈസ്തവ സഭയെ പുനർജീവിപ്പിച്ച പ്രതിഭാശാലിയായിരുന്നു ബർണ്ണഡീൻ മെത്രാപ്പോലീത്ത.