1970 - നിർണ്ണയം - ഫെബ്രുവരി 01 -പുസ്തകം 01 ലക്കം 1
Item

1970
16
1970 - Nirnayam - February 1 -Book-1-Issue-1
1970 കളിൽ പുറത്തിറക്കിയ നിർണ്ണയം ആഴ്ചപ്പതിപ്പ് സാംസ്ക്കാരിക – സാമൂഹിക -രാഷ്ട്രീയ ആഴമുള്ള ചിന്തകളെ അവതരിപ്പിക്കുന്നതിൽ ശ്രെദ്ധകേന്ദ്രീകരിച്ചിരുന്നു . വ്യത്യസ്ത രചന ശൈലികളും, വിമർശനങ്ങളും,രാഷ്ട്രീയ പരാമർശങ്ങളും ചേർത്തുകൊണ്ട് ആ കാലഘട്ടത്തിൽ പ്രസിദ്ധീകരിച്ച മാസിക ഇടതുപക്ഷ പരിണാമത്തിൻ്റെയും കേരളത്തിലെ ബൗദ്ധിക സംസ്ക്കാരത്തിൻ്റെയും ഭാഗമായിരുന്നു. ഈ പുസ്തകത്തിൻ്റെ ഈ ലക്കത്തിൽ കുറിപ്പുകൾ, കാഴ്ചപ്പാടുകൾ, സാഹിത്യം, കത്തുകൾ, കല, എഴുതാപ്പുറം, അഭിലാഷങ്ങൾ അവകാശങ്ങൾ എന്നിങ്ങനെ വ്യത്യസ്ത ലേഖനങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.
കാഴ്ചപ്പാടിൽ എഴുതുന്ന ലേഖനങ്ങളിൽ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ ലേഖകൻ്റെ വ്യക്തിഗതമായ അഭിപ്രായങ്ങൾ ആണ്. സാഹിത്യ രചനയിൽ കൾചറൽ റെവല്യൂഷൻ ഇൻ ചൈന എന്ന പുസ്തകത്തിൻ്റെ സമഗ്ര അവലോകനം ഉൾക്കൊള്ളിച്ചിരിക്കുന്നു.കത്തുകളിലാകട്ടെ വായനക്കാരുടെ സ്വതന്ത്ര അഭിപ്രായങ്ങൾ അവരുടെ മേൽവിലാസത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. കലയെക്കുറിച്ചെഴുതുന്ന പംക്തിയിൽ സിനിമയുടെ നിരൂപണമാണ് നടത്തിയിരിക്കുന്നത്. എഴുതാപ്പുറം പത്രങ്ങളിലും റേഡിയോയിലും വരുന്ന വാർത്തകളെയും ലേഖനങ്ങളും മുഖപ്രസംഗങ്ങളെയും തിരഞ്ഞെടുത്തു വിശദീകരിക്കുന്നു. അധ്വാനിക്കുന്നവരുടെ അവകാശങ്ങളെക്കുറിച്ച് അധികാര വർഗ്ഗത്തെ ബോധ്യപ്പെടുത്തുന്ന പംക്തികളും, ഏതു തരം ലേഖനങ്ങൾ ആണ് ഈ മാസികയിൽ ഉൾപ്പെടുത്തുന്നത് എന്ന വിവരവുമാണ് അഭിലാഷങ്ങൾ അവകാശവാദങ്ങൾ എന്ന ലേഖനത്തിൽ കാണാൻ സാധിക്കുന്നത്.