1959 - മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ കുർബാന തക്സാ

Item

Title
1959 - മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ കുർബാന തക്സാ
Date published
1959
Number of pages
188
Alternative Title
Malankara Marthomma Suriyani Sabhayude Kurbana Thaksa
Language
Medium
Date digitized
2019 May 21
Blog post link
Abstract
1959- ൽ പ്രസിദ്ധീകരിച്ച മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ കുർബാന തക്സാ. മാർത്തോമ്മാ സഭയുടെ ഔദ്യോഗിക കുർബാന തക്സയുടെ രണ്ടാം പതിപ്പാണിത്.

തീത്തൂസ് ദ്വിതീയൻ മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ കല്പനപ്രകാരം എം.ജി. സഖറിയാ കശീശയാണ് ഒന്നാം പതിപ്പ് പ്രസിദ്ധീകരിച്ചതെന്ന് ടൈറ്റിൽ പേജിൽ രേഖപ്പെടുത്തിയിട്ടൂണ്ട്. മാത്രമല്ല 1942ൽ ആണ് ഒന്നാം പതിപ്പ് ഇറങ്ങിയതെന്ന് പുസ്തകത്തിലെ അവതാരികയിൽ നിന്നു വ്യക്തമാണ്. ഒന്നാം പതിപ്പിൽ തീത്തൂസ് ദ്വിതീയൻ മാർത്തോമ്മാ മെത്രാപ്പോലീത്ത എഴുതിയ അവതാരിക ഈ പതിപ്പിൽ എടുത്തു ചേർത്തിട്ടുണ്ട്. ആ അവതാരികയിൽ അദ്ദേഹം മാർത്തോമ്മാ സഭയിലെ കുർബാന തക്സായുടെ ചരിത്രം വിവരിക്കുന്നുണ്ട്. കുർബാനക്രമം അടക്കം മൊത്തം 11 ശുശ്രൂഷക്രമങ്ങൾ ആണ് ഈ പതിപ്പിൽ ഉൾപ്പെട്ടിരിക്കുന്നത്. ഈ പതിപ്പിൽ 1959കാലഘട്ടത്തിലെ മെത്രാപോലീത്ത ആയിരുന്ന യൂഹാനോൻ മാർത്തോമ്മ മെത്രാപൊലീത്തയുടെ അവതാരികയും കാണാം.