1945 - ഫെബ്രുവരി 16 - യുദ്ധസഞ്ചിക - പുസ്തകം 04 - ലക്കം 23
Item
യുദ്ധസഞ്ചിക
വോള്യം IV]
മദിരാശി: 1945 ഫിബ്രവരി 16-ാംനു, വെള്ളിയാഴ്ച.
ലക്കം 23
യുദ്ധത്തിനും സമാധാനത്തിനും
വേണ്ടി ഐക്യത
“ത്രിമൂർത്തി”കളുടെ തീരുമാനം
ക്രിമിയയിൽ ചേർന്ന സമ്മേളനത്തിൽ ഞങ്ങൾ സമാധാനകാലത്തും ഐക്യതയോടെ വർത്തിക്കുന്നതിന്നു തീരുമാനിച്ചിട്ടുണ്ടു്. ഉദ്ദേശ്യത്തിലും പ്രവൃത്തിയിലും ഉണ്ടായ യോജി പ്പുമൂലമാണ് ഐക്യരാഷ്ട്രങ്ങൾക്കു് വിജയം സുനിശ്ചിതമായിട്ടുള്ളതു്.
ഞങ്ങളുടെ മൂന്നു രാജ്യങ്ങളും മറ്റു സമാധാന കാംക്ഷികളായ രാഷ്ട്രങ്ങളും തമ്മിലുള്ള അനു രഞ്ജിപ്പും, സഹകരണവും ഉണ്ടായാൽമാത്രമേ മനുഷ്യജനതയുടെ അഭിലാഷം, അതായതു്, ശാശ്വതവും സുരക്ഷിതവുമായ സമാധാനം കൈവരികയുള്ളൂ. ‘എല്ലാ രാജ്യത്തുമുള്ള എല്ലാ വരും ഭയപ്പെടാതെയും, സമൃദ്ധമായും ജീവിക്കുക’ എന്നാണു് സുരക്ഷിതവും ശാശ്വതവുമായ സമാധാനത്തിന്നു അറ്റ്ലാന്തിക് രേഖയിലെ നിർവ്വചനം.
-1945 ഫിബ്രുവരി 12-ാംനു, ക്രിമിയയിൽ വെച്ചു സ്റ്റാലിൻ, റൂസ്‌വെൽട്ട്, ചർച്ചിൽ എന്നീ മൂന്നു നേതാ ക്കന്മാരും കൂടി ഒപ്പിട്ട ഒരു പ്രഖ്യാപനത്തിൽനിന്നു്
ജപ്പാൻകാർക്ക് വിശ്രമത്തിന് അവസരം നൽകുകയില്ല
ഇന്ത്യ, വിഴുങ്ങപ്പെറ്റ പ്രദേശം അയച്ചുത “ഇന്ത്യ ഐക്യരാഷ്ട്ര ങ്ങളുടെ ഒരു വമ്പിച്ച ആയുധനിമ്മാണശാലയാണു്. യുദ്ധാവശ്യത്തിന്നു വേണ്ട ഉടുപ്പുകൾ, വെടിമരുന്നു്, ടയറുകൾ, ആയുധങ്ങൾ എന്നിവ ഇന്ത്യയിൽ നിമ്മിച്ചുവരുന്നു. ഇന്ത്യക്കാരും ബ്രിട്ടീഷുകാരുമായ പട്ടാളക്കാക്കും, മാത്രമല്ല, അമേരിക്കക്കാക്കും നൽകിവരുന്നുണ്ടു്.’’ -മിലിയോ ക്രൌലി, അമേരിക്കയിലെ വിദേശ സാമ്പത്തിക ഭരണാധിപൻ, ഫിബ്രവരി 7-ാം തിയ്യതി.
ചൈനയിൽ ജപ്പുകാർ(പ്രതിരോധസമരത്തിൽ
“ഫിലിപ്പൈൻ, ബമ്മ എന്നീ യുദ്ധരംഗങ്ങളിൽ നേടിയ വിജയങ്ങളുടെ ഫലമായി ഇന്നു ജാപ്പാൻ ചൈനയിൽ പ്രതിരോധസമരരീതി കൈ ക്കൊള്ളുന്നതിന്നു നിബ്ബന്ധിതമായിരിക്കുന്നു. ജാപ്പുകൾ പ്രതിരോധ പരിശ്രമങ്ങൾ ധൃതഗതിയിൽ ചെയ്തുവരുന്നു.’’ -മേജർ ജനറൽ ആൽബർട്ട് സി. വെഡമിയർ, ചൈനരംഗത്തിലെ കമാണ്ടിങ്ങ് ജനറൽ.
വിമാനമെല്ല്യ്ത്തിൽ ഇപ്പൊഴത്തെ വിഷമം വേണ്ടത്ര വിമാനങ്ങളില്ല എന്ന വാക്കുകളേ എവിടേയും കേൾക്കാനുള്ളൂ; എനിക്കു ഇതു കേട്ടു മടുത്തു. ഈ സമയത്തു ഇതു കേൾക്കുന്നതു ഹൃദയഭേദകമാണു്.
- “തസരി” ജപ്പാനീസ് പത്രത്തിൽ, 1945 ജനവരി 17-ാം തിയ്യതി.
ഇന്നു ജമ്മനി അഭിമുഖീകരിക്കുന്ന അതേസ്ഥിതി ജപ്പാനേയും കാത്തിരിക്കുന്നു. കഴിഞ്ഞാഴ്ച റൂസ്‌വെൽട്ട് പറഞ്ഞപോലെ “വഞ്ചന, ആക്രമണം, അടിമപ്പെടുത്തൽ ഇവയ്ക്കുത്തരവാദികളായവർ, ലോകസമാധാനത്തിന്നും സ്വാതന്ത്ര്യത്തിനോടും ഏറ്റുമുട്ടുമ്പോൾ തോൽക്കാതിരിക്കയില്ല.’’
ഫാസിസ്റ്റ് വിരോധാസാഹിത്യം
(എൻ. ദാമോദരൻ)
II
യും മനസ്സിലാക്കുകയും, വിലമതിക്കുകയും ചെയ്യു ന്നില്ലെങ്കിൽ ആയാൾക്കു ഈ പാവനോല്യമം സാധിക്കുന്നതല്ല. ഒരു പുഷ്കരസത്തോടുകൂടി പുതുമയെ വീക്ഷിച്ചു പുഞ്ചിരിക്കൊള്ളുന്ന ആ സ്വഭാവം നമ്മുടെ സാഹിത്യകാരന്മാർ ഉപേ ക്ഷിക്കേണ്ടിയിരിക്കുന്നു.
യഥാനന്തരം പുന:നിമ്മാണവും സാദ്ധ്യവും
ക്കുന്നു. ഈ യുദ്ധം, ശരിക്കു പറഞ്ഞാൽ സൈനിക മായ യുദ്ധം അവസാനിച്ചാൽകൂടി സാഹിത്യ കാരൻറെ യുദ്ധസേവനം അത്യാവശ്യമാണു്. ഈ പ്രധാന വിഷയത്തിലേയ്ക്കു ഇപ്പോൾതന്നെ സാഹിത്യകാരന്മാരുടെ ശ്രദ്ധ പതിയേണ്ടിയിരി ക്കുന്നു. ഇന്നത്തെ ചോരച്ചൊരിച്ചിലിൽനിന്നും, ചുട്ടു പുകയ്ക്കലിൽനിന്നും ഒരു നവീന സമുദായ ക്രമം ഉടലെടുത്തുവരുന്നുണ്ടു്. ഈ സംരംഭം യുദ്ധത്തിൻ്റെ ഒരു വശം മാത്രമാണ്. അല്ലാതെ യുദ്ധത്തിൻ്റെ അവസാനമല്ല. അതിനാലാവാം പടക്കോപ്പുകൾ സജ്ജീകരിക്കുന്നതിന്നുള്ള ധൃതി യിൽത്തന്നെ, യുദ്ധാനന്തര സമുദായഘടനയുടെ രൂപവൽക്കരണത്തെപ്പറ്റി സഖ്യ നേതാക്കന്മാ രും, മറ്റു ഉൽകൃഷ്ട ചിന്തകന്മാരും ആലോചിച്ചു വരുന്നതു്. യുദ്ധാനന്തര പുന:സംവിധാന ത്തിൻ്റെ വ്യാപ്തി വമ്പിച്ചതാണ്. അതു ശരി യ്ക്കു മനസ്സിലാക്കുന്നതിന്നുപോലും നമുക്കു സാധ്യ മല്ല. കാരണം അതിൻ്റെ അത്യന്താപേക്ഷിക തയും, അടിയന്തരാവശ്യവും ഇവിടെ, മറ്റു രാജ്യങ്ങളിലെപ്പോലെത്തന്നെ പ്രത്യക്ഷപ്പെട്ടി ട്ടില്ല. ഇന്ത്യയ്ക്കു യുദ്ധം മൂലം, മറ്റു നാടുകളെ അപേക്ഷിച്ചു വളരെക്കുറച്ചേ കഷ്ടപ്പെടേണ്ടി വന്നിട്ടുള്ളൂ. ദേശാഭിമാനത്തിൻറെയോ, മറേറ തെങ്കിലുമൊരു വികാരത്തിൻറെയോ തള്ളിച്ച കൊണ്ടു് സത്യം മറച്ചു വെക്കേണമെന്നില്ല. ചൈന, യൂറോപ്യൻ രാഷ്ട്രങ്ങൾ, റഷ്യ, ബ്രട്ടൻ എന്നീ രാജ്യങ്ങളിലെ സ്ഥിതിഗതികൾ സൂക്ഷ്മ ബുദ്ധിയോടെ ആലോചിച്ചാൽ നമുക്കു അതു മനസ്സിലാവും.
യുദ്ധകാലസമുദായത്തെ സമാധാനപരമായ ഒരു ദശയിലേയ്ക്ക് ആനയിക്കുക എന്നതാണു് യുദ്ധാനന്തര പുന:നിമ്മാണത്തിൻ്റെ മൌലി കതത്വം. ഫാസിസ്റ്റു ശക്തികൾ, വെള്ളക്കൊടി ഉയർത്തിയതു മൂലമോ, വെടിവെപ്പു നിർത്തിയതു കൊണ്ടോ സമാധാനദേവത പാഞ്ഞെത്തുക യില്ല. യുദ്ധത്തിന്നു ഹേതുകങ്ങളായ എല്ലാറ്റി നേയും സമുദായത്തിൽനിന്നു വേരോടെ പിഴ തെറിയണം. യുദ്ധത്തിനു സഹായകങ്ങളായ മനുഷ്യവികാരങ്ങളെ നശിപ്പിയ്ക്കണം. ഇന്നത്തെ നശീകരണമനസ്ഥിതിയെ സൃഷ്ടിപരമായ ഒര ന്തരീക്ഷത്തിലേക്കു ഉയർത്തണം. ഇവിടെയാണു് സാഹിത്യകാരൻ്റെ സേവനവും, ഭാവനാ വിശേഷവും, ധീഷണാവൈഭവവും അത്യാവ ശ്യമായിരിക്കുന്നതു്.
“നവലോകത്തിൻ ഭവ്യ- നിർമ്മാണ മസാദ്ധ്യം താൻ കവിതൻ കലാരസം- തെല്ലതിൽ കലർത്തായ്കിൽ! * * *
ഇച്ചോരച്ചൊരിച്ചിലിൽ നിന്നും പുതുലോക- സൂക്തീതൻ തലക്കുറി- യെഴുതാനൊരുങ്ങുവിൻ”
എന്ന മി. എം. ഗോവിന്ദൻ്റെ “നവവഷ സന്ദേശം” എന്ന പദ്യശകലത്തിലടങ്ങിയ ആഹ്വാനം അനുകരണീയവും അത്യാവശ്യവു മാണു്. ഒരുപക്ഷെ, സാഹിത്യ കൃത്തിന്നു കൂടുതൽ വിജയിക്കാനുള്ള പരിതസ്ഥിതികളും ഈ ദശയിലാണുണ്ടായിരിക്കുക. ഈ യുദ്ധത്തി ൻ്റെ സൈനികമായ വശത്തിൽ നമ്മുടെ സാഹിത്യകാരന്മാർ വേണ്ടത്ര ശ്രദ്ധ ചെലുത്തി യില്ല; മേലിലെങ്കിലും ആ വങ്കത്തം അവർ ആ വത്തിയ്ക്കാതിരിയ്ക്കട്ടെ.
ഇന്നത്തെ കൃത്യവും നാളത്തെ ചുമതലയും
ചരിത്രത്തിൻ്റെ ഈ വികാസങ്ങളെ, സംഭവ പരമ്പരകളുടെ ഈ അനുസ്യൂത പ്രവാഹത്തെ നമ്മുടെ നാട്ടിലുള്ള മിക്ക സാഹിത്യകരന്മാരും ഇഷ്ടപ്പെടുന്നില്ല. ഒരുപക്ഷെ അജ്ഞതയാലാ യിരിക്കാം; അഥവാ മന:പൂർവ്വമുള്ള ചില കൃത്രിമ ശക്തികളുടെ പ്രേരണയ്ക്കു വശംവദരാകയാലുമാ യിരിക്കാം. ഈ ദുഷിച്ച അന്തരീക്ഷത്തിൽനിന്നു, പഴമയുടെ ചിലന്തിവലകളിൽ സാഹിത്യം രക്ഷപ്പെടാത്തപക്ഷം അതു ചീഞ്ഞു നാറുന്നതായി രിക്കും. ഈ ദുഗ്ഗന്ധം സമുദായത്തെ മുഴുവനും മുഷിപ്പിക്കും. സമുദായത്തെ ഇരുട്ടിൽനിന്നു വെളി ച്ചത്തിലേയ്ക്കു നയിക്കേണ്ട സാഹിത്യം തന്നെ അ തിൽ വൃത്തികേടുകൾ വാരിയെറിയുമെന്നു വ ന്നാൽ, അതെന്തൊരു വൈപരീത്യമായിരിക്കും തന്മൂലം ഇന്നു സാഹിത്യകാരനിൽ ഒരു സാംസ്കാരിക പരിവർത്തനം അപരിത്യാജ്യമായി ട്ടുണ്ടു്. പരിതസ്ഥിതികൾക്കനുസരിച്ചു മാറി ക്കൊണ്ടിരിക്കുന്ന, അഥവാ മാറി മറിക്കാനുത കിയ നവീനാശയസമുച്ചയങ്ങളെ സാഹിത്യ കാരന്മാർ ഉൾക്കൊള്ളാതിരുന്നാൽ അവരുടെ മഹനീയമായ ചുമതല നിർവ്വഹിക്കുന്ന കൃത്യത്തിൽ അവർ പരാജിതരാകുന്നതാണു്. ജനസാമാന്യ ത്തിന്റെ അവശതകളേയും, ഫാസിസ്റ്റ് സമ്പ ദായത്തിന്റെ മൃഗീയതകളേയും, ജനകീയത്വ ത്തിന്റെ നേട്ടങ്ങളേയും, ശാസ്ത്രീയ സിദ്ധികളേ
സത്യത്തിന്നു നേരെ കൊഞ്ഞനം കാട്ടരുത്
സാഹിത്യത്തിന്നും മാറ്റങ്ങളുണ്ടാവണം, മാററ ങ്ങൾക്കു വിധേയമല്ലാത്ത സാഹിത്യം സാഹിത്യ മല്ലതന്നെ. രണ്ടായിരം കൊല്ലം പഴക്കം ചെന്ന സാഹിത്യം ഇന്നും ആവശ്യമുള്ളതാണെന്നു വാശിപിടിച്ചു വാദിക്കുന്നവർ, പുരോഗമനപര മാണെന്നു വ്യാഖ്യാനിക്കുന്നവർ നമ്മുടെ യിടയി ലൂണ്ടു്. അതു സത്യത്തിൻ്റെ നേരെയുള്ള കൊ ഞ്ഞനം കാട്ടലാണു്. രണ്ടായിരം കൊല്ലങ്ങൾക്കു മുമ്പുള്ള സാമൂഹ്യ-സാമ്പത്തിക-രാഷ് ട്രീയ പരി തസ്ഥിതികൾ ഇന്നത്തേതാണെന്നു വാദിയ്ക്കുന്ന തു അസംബന്ധമല്ലേ? ഉദാഹരണമായി, ‘മഹാ ഭാരതം ‘അന്നത്തെ സ്ഥിതിഗതികളിലൂടെ നോ ക്കുമ്പോൾ ഒരു പുരോഗമനസാഹിത്യമായിരി ക്കാം; പക്ഷെ ഇന്നു് ആ സ്ഥിതിഗതികൾ മണ്മറഞ്ഞു പോയെന്നു നമുക്കു നല്ല ബോധ്യ മുണ്ടു്. എന്നിട്ടും അതിന്നു അന്നുള്ള വില നൽകു കയെന്നതു വിഡ്ഢിത്തമാണ്. പാണ്ഡവ-കൌ രവ യുദ്ധവും, ജനകീയ-ഫാസിസ്റ്റ് യുദ്ധവും തീച്ചയായും ഒരു പരിതസ്ഥിയിൽനിന്നു കൊണ്ടു ള്ളതല്ല. സ്റ്റാലിൻഗ്രാഡു സമരവും, ജയദ്രഥവധ വും തമ്മിൽ യാതൊരു പൊരുത്തവുമില്ല പ്രത്യേകിച്ചും പരിവർത്തനങ്ങൾ പതറിപ്പുള ച്ചു ഭൂതദയയിൽ പാഞ്ഞുകൊണ്ടിരിക്കുന്ന ഈ ദശയിൽ സാഹിത്യകാരൻ വളരെയധികം ജാഗ്രതയിൽ വർത്തിക്കേണ്ടതാണു്. സമുദായ ത്തിൻ്റെ മാനസിക ജീവിതത്തെ നയിക്കുക യും, രൂപവൽക്കരിക്കുകയും ചെയ്യേണ്ട അവർ തന്നെ പരിവർത്തനങ്ങളുടെ മുമ്പിൽ കണ്ണു ചിമ്മി നിന്നാൽ അതു” ഒരു അപരാധമായിരിക്കും. ഇന്നത്തെ ലോകം സ്ഥലകാലങ്ങളെ അതിലംഘി ച്ചുകൊണ്ടു മുന്നോട്ടു പോവുന്നു. മഹനീയങ്ങളും, അഗാധങ്ങളും ദൂരവ്യാപകങ്ങളുമായ മാററങ്ങൾ ഇന്നു സമുദായഗഭത്തിൽ ആവിഷ്ക്കരിക്ക പ്പെട്ടുവരുന്നു. ഈ മൌലിക വസ്തുവകകൾ മനസ്സിൽവെച്ചു കൊണ്ടു സാഹിത്യകാരന്മാർ സമുദായത്തെ, ലോ കത്തെ, എന്തിനേയും നിരീക്ഷിക്കട്ടെ. വളക്കാ ൻ സാധിക്കാത്ത ഒരു ഇരിമ്പുലക്കയല്ല സാഹി ത്യം. അതിൻറതായ ആ മഹൽ കൃത്യം നിർവ്വ ഹിക്കുന്നതിന്നായി സാഹിത്യം പുറത്തിറങ്ങട്ടെ. സമുദായത്തിൻ്റെ പൊതുസേവനത്തിലൂടെ സാ ഹിത്യസേവനം, ആ മഹൽ സേവനത്തിലൂടെ തങ്ങളുടെയും പുരോഗതി,—ഇന്നത്തെ സാഹി ത്യകാരൻ്റെ മുദ്രാവാക്യം ഇതായിരിക്കട്ടെ.
യുദ്ധസഞ്ചിക
പ്രതിവാരപത്രം.
മദിരാശി: 1945 ഫിബ്രവരി 16-ാംനു, വെള്ളിയാഴ്ച
ഇന്നു് ജമ്മനി, നാളെ ജപ്പാൻ
ജാമ്മനി പരാജയത്തിൻ്റെ വക്കിലെത്തിക്കഴിഞ്ഞു. ഈ സമയത്തിൽ ജപ്പാനെന്തു ചെയ്യാനായിരിക്കും ഭാവം? ജർമ്മനി അഭിമുഖീകരിക്കുന്ന അതേ വിധിതന്നെ ആ രാജ്യത്തിന്നും നേരിടേണ്ടിവരും. തന്മൂലം ജപ്പാൻ ആവുന്നത്ര ശ്രമിച്ചു കിണഞ്ഞു പൊരുതാൻ ശ്രമിക്കും. എങ്ങിനെ യെങ്കിലും പരാജയദിനം നീട്ടിവെക്കുന്നതിനെങ്കിലും ഉദ്യമിക്കും. അക്കാരണത്താൽ, ജാപ്പാന്നെതിരായ യുദ്ധം അത്ര വളരെ എളുപ്പമേറിയ ഒന്നല്ല. പൌരസ്ത്യപ്രദേശത്തെ യുദ്ധത്തിന്നുള്ള ഒരസൌകയ്യം ദൂരമാണു്. ആദ്യകാലങ്ങളിൽ ജാപ്പാന്നു വിജയം നേടുവാൻ കഴിഞ്ഞതിൻറെ രഹ സ്യവും ഇതാണു്. എന്നാൽ ആ നില ഇന്നു വിട്ടുപോയിക്കഴിഞ്ഞു. ബമ്മയുടെ അർദ്ധഭാഗവും, ഫിലിപ്പൈൻ ഒട്ടുമുക്കാലും ഇന്നു സഖ്യശക്തി കളുടെ കൈവശത്തിലായി. ദൂരത്തെ നാം ആക്രമിച്ചു കീഴടക്കി. ടോക്കിയോവിലെ സമര പ്രഭുക്കൾക്കു അവക്കുള്ള പരിമിതമായ ആയു ധശക്തിയും, സാമഗ്രികളും മതിയാകില്ലെന്നു നല്ലവണ്ണം അറിയാം. സ്ഥല ത്തിന്നുവേണ്ടിയുള്ള യുദ്ധത്തിൽ നമ്മൾ വിജയിച്ചു. ഇനി കാലത്തി ന്നുള്ള സമരമാണുള്ളതു്. ജർമ്മനി ഇതിനുവേണ്ടിയാണ് ഇപ്പോൾ ശ്രമിച്ചുവരുന്നതു്; കഴിഞ്ഞ ആറു മാസത്തോളമായി നാസികൾ അതി ന്നുള്ള സവ്വ സൂത്രങ്ങളും പ്രയോഗിച്ചുവരുന്നുണ്ടു്. ഇന്നതു് ഉപയോഗി ക്കുന്നതിന്നു ജപ്പാന്നും നിബ്ബന്ധിതമായിരിക്കുന്നു. അതിനാൽ ജപ്പാൻ്റെ സമരതന്ത്രങ്ങൾ, തങ്ങൾക്കു അവസാനത്തിൽ വിട്ടുപോകേണ്ടിവരുന്ന ദ്വീപുകളിൽ, യുദ്ധംചെയ്തു സംഖ്യശക്തികളുടെ വിജയത്തിന്നു വിളംബ നും വരുത്തിത്തിക്കുകയെന്നതാണു്. ജപ്പാനു വളരെയധികം സംഘടിത
മായ ഒരു സേനയുണ്ട്; അവരെല്ലാം ആക്രമണേച്ഛകളായ ഉന്മാദികളു മാണു്. സമയം വളരെ മുഖ്യമായതാണു്. മറിണാസ് ദ്വീപുകളിൽ ഏഴു മാസത്തിനുള്ളിൽ 18,000 ജാപ്പുകൾ വധിക്കപ്പെട്ടുവെന്നു ഒരു അ മേരിക്കൻ ലേഖകൻ പ്രസ്താവിക്കുന്നു. ഫിലിപ്പൈനിലും പവ്വത നിരക ളിലേക്കു ജാപ്പുഭടന്മാർ ഓടിപ്പോയിട്ടുണ്ടായിരിക്കും. അവർ ഗറില്ലാ യുദ്ധത്തിന്നു ശ്രമിക്കും. ആത്മഹത്യാപരമായ ഒരു നയമാകുമെങ്കിലും, ജപ്പാൻറെ ഈ സമരതന്ത്രത്തിൽ അവർ പ്രധാനമായ ഒരു പങ്കാണു നിർവ്വഹിക്കുന്നതു്. ഇപ്പോൾ യുദ്ധഗതി സഖ്യപക്ഷങ്ങൾക്കനുകൂലമായി തിരിഞ്ഞിരി ക്കുന്നു. അതുകൊണ്ടു ജാപ്പു സമരപ്രഭുക്കൾക്കു അവരുടെ പൊതു നയ ത്തിൽ പല വ്യത്യാസങ്ങളും മാറ്റങ്ങളും വരുത്തേണ്ടതുണ്ടു്. ഈ നയ ത്തിന്നു മൂന്നു വശങ്ങളുണ്ടു്. ഒന്ന്, അവക്കു ഉപേക്ഷിക്കേണ്ടിവരുന്ന “പുറംപ്രദേശ” ങ്ങളിൽനിന്നു ആവുന്നതെല്ലാം പിഴിഞ്ഞെടുക്കുക; രണ്ടു്, ഈ സ്ഥലങ്ങളിൽ സമരം നീട്ടിക്കൊണ്ടുപോവുക; മൂന്നു, അങ്ങിനെ ഏഷ്യാറ്റിക് പ്രദേശത്തെ വമ്പിച്ച കരയുദ്ധത്തിന്നു വേണ്ട സംരംഭങ്ങളും സന്നാഹങ്ങളും മുഴുമിപ്പിക്കുക. ജപ്പാൻ ഈ ദ്വീപുകളിൽ അനുവർത്തിച്ച നയം ജമ്മൻ ഗസ്റ്റാപ്പോ യൂറോപ്പിൽ അനുവർത്തിച്ചുപോലെത്തന്നെ അത്ര നിഷ്ഠൂരവും കഠോരവു മാണു്. ആ നാടുകളിലെ വിഭവങ്ങളെല്ലാം പിഴിഞ്ഞെടുക്കുക എന്ന തായിരുന്നു അവരുടെ നയം. ഭക്ഷണപദാർത്ഥങ്ങൾ, അസംസ്കൃത സാമഗ്രികൾ മറ്റു വിഭവങ്ങൾ ഇവയെല്ലാം കൊള്ളചെയ്യ് അവർ പാവ പ്പെട്ട തദ്ദേശീയരെ ദ്രോഹിച്ചു. അമേരിക്കൻ യുദ്ധ വകുപ്പു സിക്രട്ടറി പ്രസ്താവിക്കുകയുണ്ടായി, മണില പടിച്ചതിന്നുശേഷമുള്ള പിന്നെത്തെ സമരം ചൈനീസ് തീരത്തായിരിക്കുമെന്ന്. ജാപ്പാൻ്റെ ഉദ്ദേശങ്ങളെ ന്തെല്ലാമാണെന്നു, സഖ്യശക്തികൾക്കറിയാം. ഇന്ത്യയും, ചൈനയു വടക്കു മൂന്നു സമാഗ്ഗങ്ങൾ ഉണ്ടു്-സ്റ്റിൽവെൽ ലൈൻ, കുഴല കൾ, വിമാനമാഗ്ഗം. അതിനാൽ ജപ്പാൻ ഇന്നു വിചാരിക്കുന്നപോലെ സമയം കൈവശപ്പെടുന്നതിന്നു് അവക്കു സാധിക്കുകയില്ല. എന്നാൽ നമ്മുടെ സംരംഭവും വളരെ എളുപ്പം കുറഞ്ഞതല്ല. നമുക്കുള്ള എല്ലാ സാമഗ്രികളും ഈ യുദ്ധത്തിൽ പുറത്തിറക്കേണ്ടിവരും. ചൈന രണ ഭൂമിയായി മാറുന്നപക്ഷം ഇന്ത്യക്കു, ഒരു ആയുധപ്പുരയായി മാറേണ്ടി യിരിക്കും. യൂറോപ്യൻ യുദ്ധത്തിൽ അമേരിക്കയ്ക്കു, എന്തു സ്ഥാനമുണ്ടോ, ആ സ്ഥാനമായിരിക്കും പൌരസ്ത്യപ്രദേശത്തിലെ യുദ്ധത്തിൽ ഇന്ത്യയ്ക്കു ണ്ടായിരിക്കുക. ഇന്ത്യ, യുദ്ധരംഗത്തിന്നു പിന്നിലുള്ള ഒരു വമ്പിച്ച കലവറയായിരിക്കും,-ജാപ്പാനീസ് സൈനിക മേധാവിത്വത്തെ തകർത്തു കളയുന്നതിന്നുവേണ്ടി പോരാടുന്ന പടയാളികൾക്കു വേണ്ട ആയുധങ്ങ ളും സാമഗ്രികളും നൽകുന്ന ഒരു ശേഖരപ്പുര
ജപ്പാനും സഖ്യകക്ഷികളും
(എം. ബാലകൃഷ്ണൻ, വളപട്ടണം)
ഇന്നത്തെ ഭൌഗോളിക സമരത്തിലെ പൊ രസ പ്രദേശത്തെ യുദ്ധത്തിൻ്റെ ഗതിവിഗ തികളെ സംക്ഷിപ്തമായി വിവരിക്കുകയാണു് ഈ ലേഖനത്തിൻ്റെ ഉദ്ദേശം. ജപ്പാൻറെയും സഖ്യശക്തികളുടേയും പ്രാബല്യത്തിന്നടിസ്ഥാന മായ സംഗതികൾ ഇതിൽ അടങ്ങിയിരിക്കുന്നു. ജാപ്പാൻ്റെ ഭൂമിശാസ്ത്രപരമായ കിടപ്പു രണ്ടു വാക്കിൽ കാണിക്കുന്നതു വിഷയഗ്രഹണത്തെ സുഗമമാക്കുമെന്നു വിശ്വസിക്കുന്നു. ജാപ്പു ദ്വീപുകളുടെ കിടപ്പു.--ഏഷ്യാ വൻ കരയുടെ ഏററവും കിഴക്കു, ഭൂമദ്ധ്യരേഖക്കു വട ക്കായി, തെക്കുവടക്കു നീളത്തിൽ ചങ്ങല തൂക്കിയമാതിരി കാംചക്കാ അർദ്ധദ്വീപിനേ യും ഫർമോസയേയും സ്പർശിച്ചു സ്ഥിതിചെയ്യു ന്നു. ജാപ്പുദ്വീപുകളിൽ പ്രാധാന്യവും പ്രാ മുഖ്യവും അർഹിക്കുന്നവ ഹൊക്കൈഡൊ, നിപ്പ ൺ, ഷികോക്ക്, കൃഷ് എന്നിവയാകുന്നു. ധാ രാളം ചെറു ദ്വീപുകൾ ഉള്ളതുകൊണ്ടും സമുദ്രം ഉള്ളിലേക്കു തള്ളിനില്ക്കുന്നതുകൊണ്ടും മററു രാജ്യ ങ്ങളെ അപേക്ഷിച്ചു കൂടുതൽ ഉൾക്കടലുകൾ ഉണ്ടു്. കൃഷിയിലും വ്യവസായത്തിലും, യാന്ത്രി കശക്തിയും പാശ്ചാത്യ സമ്പ്രദായങ്ങളും ഉപ യോഗിക്കുവാൻ തുടങ്ങിയിട്ടു അര ശതാബ്ദത്തി ലധികമായിട്ടില്ലെങ്കിലും ഈ ഹ്രസ്വമായ കാല ത്തിന്നിടയിൽ, ജപ്പാന്നു അന്യാദൃശമായ പുരോ ഗതിയും അഭ്യുദയവുമാണുണ്ടായിട്ടുള്ളതെന്നു ഒരു പരമാർത്ഥം മാത്രമാണ്. സമാധാനം ഭഞ്ജിക്കുന്നു.—കഴിഞ്ഞ യുദ്ധം പോലെതന്നെ ഈ യുദ്ധവും ജപ്പാനാണ് തുട ങ്ങിയിട്ടുള്ളതു്. 1931 ൽ ജപ്പാൻ മഞ്ചൂറിയ തഴെ ആക്രമിച്ചതോടുകൂടിയാണ് വാസ്തവത്തിൽ
ഇന്നത്തെ മഹാസമരവും സമാരംഭിക്കുന്നതു്. അ തിന്നുശേഷം 1937 ൽ വീണ്ടും ജപ്പാൻ ചൈന യെ ആക്രമിച്ചു. അന്നുമുതൽ ഇന്നേവരെ ജപ്പാ ൻ അവിശ്രമം യുദ്ധം ചെയ്തുകൊണ്ടിരിക്കാൻ നിബ്ബന്ധിക്കപ്പെടുകയാണു്. 1918 ൽ ഒന്നാം ലോകമഹായുദ്ധം അവസാനിച്ചതു മുതൽ തന്നെ രണ്ടാമതൊരു യുദ്ധത്തിന്നു ജപ്പാൻ സന്നാ ഹങ്ങൾ ചെയ്തുകൊണ്ടിരിക്കുകയായിരുന്നുവെന്ന വസ്തുത നമ്മൾ ഗ്രഹിക്കേണ്ടതാണു്. ഉദാ: 1921 ൽ ജാപ്പ് വിദേശകാര്യ മന്ത്രി ബാറൺ തനക ജാപ്പ് പാർലിമെണ്ട് യോഗത്തിൽ ഇങ്ങി നെ പ്രഖ്യാപിക്കുകയുണ്ടായി: “ലോകം മുഴുവൻ ജപ്പാൻറെ അധീശതയിൽ കൊണ്ടുവരികയാ ണു് നമ്മുടെ പരമമായ ലക്ഷ്യം. അതിൻറെ നിർവ്വഹണത്തിൽ പ്രഥമമായി ഏഷ്യയെ കീഴട ക്കുകയും, ഏഷ്യയിലെ വിഭവങ്ങളേയും ജനത തിയേയും ഉപയോഗിച്ചുകൊണ്ടു യൂറോപ്പിനേ യും അതുവഴി ലോകം മുഴുവനും കീഴടക്കുക.” ഈ മുദ്രാവാക്യത്തിൻറെ വെളിച്ചത്തിലാണു് ജാപ്പു പട്ടാളമേധാവികൾ ശ്രമിക്കുന്നതു്. ജമ്മ നി യൂറോപ്പിൽ ബ്രിട്ടനെ അടിക്കടി പരാജയ പ്പെടുത്തിക്കൊണ്ടിരിക്കുന്ന, ബ്രിട്ടൻ ഏറ്റവുമ ധികം വിഷമിച്ചുകൊണ്ടിരുന്ന--സന്ദഭം ജപ്പാൻ വളരെ ആശയോടുകൂടി അഭിവീക്ഷിച്ചുകൊണ്ടി രുന്നു. ശാന്തസമുദ്രത്തിൽ ബ്രിട്ടീഷമേരിക്കൻ കോയ്മകൾക്കെതിരായി ഒരു വൈദ്യുതസമരം നയിക്കാനുള്ള സവ്വവിധസന്നദ്ധതയോടുകൂടി സമയവും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ജാ പ്പ് വിദേശകാര്യമന്ത്രി ‘മത്‌സോവാക്ക’ അമേ രിക്കയുമായി നടത്തിയ സന്ധിസംഭാഷണം പരാജയപ്പെട്ടു. അദ്ദേഹം ജപ്പാനിൽ തിരിച്ചെ
ത്തി അധികം താമസിക്കുന്നതിന്നു മുമ്പു 1941 ഡിസെമ്പർ 7-ാം തിയ്യതി ബ്രിട്ടീഷമേരിക്കൻ കോയ്മകളോടു ശാന്ത സമുദ്രത്തിൽ ഒരു സമരം പ്രഖ്യാപിച്ചു. ഏറ്റവും ചെറിയ സമയം കൊ ണ്ടും വളരെ തന്ത്രപ്രധാന പ്രദേശങ്ങൾ തങ്ങ ളുടെ ആധിപത്യത്തിൽ കൊണ്ടുവരാൻ ജപ്പാന്നു സാധിച്ചു. എന്തിന്നധികം? ഭാരതത്തിൻറെ കി ഴക്കനതൃത്തിയിൽ പാളയമടിച്ചിരിക്കുവാനും ആ സാമിലും മണിപ്പൂരിലും ആക്രമിച്ചു കയറുവാനും സാധിച്ചു. പിടിച്ച സ്ഥലങ്ങളിൽ പ്രധാനമായ വയെ താഴെ കൊടുക്കുന്നു: ഫിലിപ്പൈൻസ്, ഇൻഡോ ചൈന, തായ് ലണ്ട്, ഡച്ച് ഈസ്റ്റ് ഇൻഡീസ് ദ്വീപുകൾ, മലയാ അർദ്ധദ്വീപു, അന്തമാൻ എന്നിവയാകുന്നു. ഇവയിൽ പലതും അസംസ്കൃത സാധനങ്ങൾ സമൃദ്ധമായി ഉണ്ടാ കുന്നവയും സിങ്കപ്പൂർപോലെയുള്ള തുറമുഖങ്ങ ളാൽ അനുഗ്രഹീതവും കൂടിയാണു്.
ശക്തിയൊ തന്ത്രമൊ? —എന്നാൽ വിപുല മായ രാജ്യഖണ്ഡങ്ങൾ ഇത്ര ക്ഷണത്തിൽ അധീന പ്പെടുത്തിയതു ജപ്പാൻറെ ശക്തികൊണ്ടാണൊ എന്നു പരിശോധിക്കേണ്ടതു അവശ്യമാണു്. ശക്തികൊണ്ടാണെങ്കിൽ ബ്രിട്ടീഷമേരിക്കൻ കോയ്മകളെക്കാൾ പട്ടാളങ്ങളുടെ ശിക്ഷണത്തി ലും പരിഷ്കൃത യാന്ത്രിക ശക്തിയുടേയും നശീ കരണ സാമഗ്രികളുടേയും യുദ്ധ വ്യവസായങ്ങ ളുടേയും അതുപോലെ മറെറല്ലാ കാൎയ്യങ്ങളുടേയും വളരെ പിന്നണിയിൽ നില്ക്കുന്ന ചൈനയെ 7 കൊല്ലത്തിലധികമായിട്ടും പരാജയപ്പെടുത്തി ത ൻറ ഇഛാനുവർത്തിയാക്കുവാൻ സാധിച്ചില്ലെന്നു ള്ള യാഥാത്ഥ്യം നമ്മെ തുറിച്ചു നോക്കുന്നു. ഇതു കൊണ്ടുതന്നെ ശക്തികൊണ്ടല്ലെന്നു പ്രസ്പഷ്ടമാ ണല്ലൊ. എന്നാൽ അതു കുറെയേറെ തന്ത്രങ്ങളെ സമാശ്രയിച്ചിട്ടാണെന്നു ഗ്രഹിക്കുവാൻ വലിയ വിഷമമില്ല. അവയെന്തെന്നു നമുക്കു അടുത്ത ലക്കത്തിൽ പരിശോധിക്കാം.
4
ആഴ്ചക്കുറിപ്പുകൾ
ചരിത്രപ്രധാനമായ ആ കൂടിയാ ലോചന
ക്രിമിയയിൽവെച്ച് സ്റ്റാലിൻ, ചർച്ചിൽ, റൂസ് വെൽട്ട് ഈ മൂന്നു നേതാക്കന്മാരും എട്ടു ദിവസ ത്തോളം കൂടിയാലോചന നടത്തുകയുണ്ടായി; ആ സമ്മേളനം ഇപ്പോൾ അവസാനിച്ചുകഴി ഞ്ഞു. ലോകസമാധാനത്തിന്നും സുരക്ഷയ്ക്കും വേ ണ്ടി ഈ നേതാക്കന്മാർ ഒരു വിസ്തൃതമായ പരിപാടി തയ്യാറാക്കിയിട്ടുണ്ട്. അതിലെ 13 സൂചനകൾ താഴെ കുറിക്കുന്നവയാണ്:(1) ഓരോ ശക്തികളും ജർമ്മനിയുടെ ഒരു പ്ര ദേശത്തെ അധീനത്തിലാക്കിവെക്കും,(2) മൂന്നു ശക്തികളുടെയും സുപ്രീംകമ്മാണ്ടർമാരടങ്ങിയ ഒരു കേന്ദ്രനിയന്ത്രണക്കമ്മീഷൻ ബർല്ലിനിൽ ഉണ്ടായിരിക്കും,(3) വേണമെങ്കിൽ, ഫ്രാൻ സിന്നും ജർമ്മനിയിൽ ഒരു പ്രദേശത്തെ കൈ വശം വെക്കാവുന്നതു്,(4) എല്ലാ ജർമ്മൻ സേനകളേയും നിരായുധീകരിക്കുകയും പിരിച്ചു വിടുകയും, ജർമ്മൻ ജനറൽ സ്റ്റാഫിനെ മേലിൽ ഉയരാത്തപടി ശകലിതമാക്കുകയും,(5) യുദ്ധക്കു റ്റവാളികൾക്ക് ശിക്ഷ നൽകുക,(6) നാസി പാർട്ടിയെ നശിപ്പിക്കുക, അതിന്റെ നിയമങ്ങ ളേയും സ്ഥാപനങ്ങളേയും ഇല്ലാതാക്കുക,(7) ഡ മ്പാർട്ടൻ ഓക്സ് പദ്ധതികളെ അധിഷ്ഠിതമാ ക്കിയിട്ടുള്ള ഒരു ലോകരക്ഷാ സംഘടന രൂപീ കരിക്കുന്നതിന്നു ഏപ്രിൽ 25-ാംനു- സാൻഫ്രാൻ സിസ്കോവിൽവെച്ച് ഐക്യരാഷ്ട്രങ്ങളുടെ ഒരു യോഗം ചേരുക,(8) വിമോചിക്കപ്പെട്ട യൂറോ പ്പിലെ താല്ക്കാലിക ഗവണ്മെന്റുകൾക്കു സഹായ സഹകരണങ്ങൾ നൽകുന്നതിന്നു ജനകീയാടി സ്ഥാനത്തിൽ കൂട്ടുപ്രവർത്തനം,(9) പോളണ്ടി ലെ ഗവണ്മെന്റു രൂപീകരിക്കൽ,(10) യൂഗോ സ്ലാവ്യക്ക് ടിറ്റോ-സുബാസിക് വ്യവസ്ഥ കൾ,(11) റഷ്യ, ബ്രിട്ടൻ, അമേരിക്ക ഈ രാ ജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാർ കൊല്ലത്തിൽ മൂന്നോ നാലോ തവണ കൂടിയാലോചിക്കുക,(12) ജർമ്മനി കീഴടങ്ങുന്നവരെയും കൂടുതൽ ഉഗ്ര തയോടെ പ്രഹരിക്കുക,(13) യുദ്ധത്തടവുകാ രെ സംരക്ഷിക്കുന്നതിന്നും പൌരത്വം തി രിച്ചുകൊടുക്കുന്നതിന്നും ഉള്ള ഒരു തീരുമാനം. ഭാവിലോകവ്യവസ്ഥയും സമാധാനത്തിനും സുരക്ഷയ്ക്കും ഉള്ള ചില മൌലിക സംഗതികളുമാണ് ഈ നേതാക്കന്മാർ തയ്യാറാക്കിയിട്ടുള്ളത്.
ലോകമഹായുദ്ധം
റുനിന്നും അവരെ ഞെക്കിഞെരുക്കുന്നു; ജമ്മൻ പ്രതിരോധം വളരെ താമസിയാതെതന്നെ പൊ ളിഞ്ഞുപോകാനുള്ള സവ്വ ലക്ഷണങ്ങളും കാണു ന്നുണ്ടു്.
ബർല്ലൻ്റെ വിധി നിണ്ണയിക്ക പ്പെടാറായി
ന്നെ ഇന്നുളള ദുരദൃഷ്ടത്തെപ്പറ്റിയും ഗോബൽ സ് പ്രസ്താവിക്കുന്നു. ഇതിന്നെല്ലാം കാരണം ഗോബൽസും അയാളുടെ ഫ്യൂററും കൂട്ടുകാരു മാണു്. അവരുടെ ദുർന്നീതികളും നിഷ്ഠുരതക ളും ഇന്നു അവരുടെ നേക്കുതന്നെ പൂവ്വാധികം ശക്തിയോടെ തിരിഞ്ഞടിച്ചിരിക്കുന്നു. അവക്കു ഈ പ്രതികാരം അനുഭവിക്കാതിരിക്കാൻ നിവൃ ത്തിയില്ല. ഇപ്പോൾ കരഞ്ഞതുകൊണ്ടോ കാലു പിടിച്ചതുകൊണ്ടോ യാതൊരു - കാര്യവുമില്ല തന്നെ.
ഇങ്ങനെ കാണുക
പ്രതികാരത്തിനുള്ള സമയം സമാഗതമായി
ജപ്പാൻ്റെ സന്ദേശനിരകളെ തകർത്തിക്കളഞ്ഞ
എല്ലാ യുദ്ധങ്ങളിലും സഖ്യവിമാനങ്ങൾ സ വിശേഷ കൃത്യങ്ങൾ ചെയ്തിട്ടുണ്ടു്. റംജൂണി ന്മേൽ ഇതേവരേയും ബമ്മയിൽ ഒരിടത്തും ഇടാത്ത അത്രയധികം ബോമ്പുകൾ(700 ടൺ) വഷിക്കപ്പെട്ടു. ക്രാ ഇസുമസ്, ചംഫോൺ എ ന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലും, റംകൂ ൺ, ബാങ്കോക്ക്, സിങ്കപ്പൂർ എന്നിവിടങ്ങളിലെ പ്രധാന റെയിൽവേകളിന്മേലും ബോമ്പുവഷം നടത്തുകയുണ്ടായി. വടക്കുനിന്നു തെക്കു കിട ക്കുന്ന ജാപ്പാധിപത്യത്തിലുള്ള രാജ്യങ്ങളി ലേക്കു സൈന്യങ്ങളും സാമഗ്രികളും കൊണ്ടുവരു വാൻ സൌകയ്യപ്പെടുത്തരുതു് എന്ന ഉദ്ദേശ്യമാ ണു് ഈ ആക്രമങ്ങളുടെ പിന്നിലുള്ളതു്. കടൽമാഗ്ഗമായും ജാപ്പു സംരംഭങ്ങളെ തകക്കു ന്നതിന്നു സഖ്യസേനകൾ ഉദ്യമിച്ചുവരുന്നുണ്ടു്. ഈസ്റ്റ് ഇൻഡീസ് കപ്പൽപട അതിന്റെ ശ ക്തിവൈഭവത്തെ സുമാത്രയിൽവെച്ച് ജാപ്പാനു പ്രത്യക്ഷമാക്കി. ഈ കടൽപ്പടയിൽ നാലു പെരുത്ത വിമാനവാഹിനിക്കപ്പലുകളും, വളരെ ക്രൂയിസറുകളും, ഡിസ്ട്രോയറുകളും ഉണ്ടു്. ഈ വമ്പിച്ച കടൽസേന ഇവിടെയുള്ളതുതന്നെ ജാപ്പാന്നു ദുശ്ശകുനമാണു്. അങ്ങിനെ നോക്കുമ്പോൾ, തെക്കുകിഴക്കൻ ഏഷ്യയിൽ എല്ലാ സമരരംഗങ്ങളിലും, കടൽസേ ന, ആകാശസേന, കരസൈന്യം ഇവ തമ്മിൽ വളരെയധികം സഹകരണമുണ്ടെന്നു കാണാം. ജാപ്പാൻ്റെ സന്ദേശനിരകൾ പലതും, മുഖ്യമാ യതെല്ലാംതന്നെ താറുമാറാക്കപ്പെട്ടിരിക്കുന്നു. സ ഖ്യനേതാക്കന്മാർ വാഗ്ദത്തം ചെയ്തുപോലെത്ത ന്നെ സംഭവഗതികൾ വന്നുകൂടുന്നതിനുള്ള പരിതസ്ഥിതികൾ സജ്ജമായിവരുന്നു.
പറയും. ലനിൻഗ്രാഡിലെ റഷ്യൻ സ്ത്രീകളെ ജീവനോടെ എരിച്ചു “ഈ റഷ്യക്കാർ മാംസ ത്തിന്നുപകരം വൈക്കോലുകൊണ്ടു ഉണ്ടാക്കിയതു പോലെ കത്തി എരിയുന്നു” എന്നു പറഞ്ഞ തിന്നു അതു മറുവടി പറയും. വൃദ്ധന്മാരായ ജൂതന്മാരെ ജീവനോടുകൂടി അവരുടെ തലമുകൾ ഭാഗത്തിലേക്കു പൊന്തിനില്ക്കുന്നവിധം കുഴിച്ചിട്ടു “അവ ഒരു അഴകുള്ള പൂമെത്ത നിമ്മിക്കുന്നു” എന്നെഴുതിയതിന്നു ഇതു മറുവടി പറയും. എല്ലാററിന്നും ബർലിൻ മറുവടി പറയും. ബർ ലിൻ ഇപ്പോൾ വളരെ ദൂരേയല്ല.
പടിഞ്ഞാറൻ സമരമുഖം
ഒരിക്കൽകൂടി ജനറൽ ഐസൻഹോവറുടെ പടകൾ റൈൻ മുറിച്ചു കടന്നുതുടങ്ങുന്നു. ജമ്മ നിയിലേക്കാണു് അവരുടെ ജൈത്രയാത്ര. ദിനം പ്രതി ജമ്മനിയുടെ ബലഹീനത പ്രത്യക്ഷമായി ക്കൊണ്ടേവരുന്നു. എങ്കിലും ജമ്മൻ സൈനിക മേധാവികൾ അവസാനത്തെ പൊരുതിനില്ലെ ലിന്നു ശ്രമിച്ചുവരുന്നു. ഒരുപക്ഷെ ഈ വിഡ്ഡി ത്തം അവരുടെയൊരു പാരമ്പയ്യമായിരിക്കാം. ജമ്മൻകാരുടെ മഠയത്തരമോർത്തു് സഖ്യരാഷ്ട്ര ങ്ങളിലെ ജനങ്ങൾ അതിശയിക്കുന്നു. “ഒരിയ്ക്ക ലും അവക്കു പഠിക്കാൻ സാധിയ്ക്കില്ലെ?’’ എന്നാ ണു് ചിലർ ചോദിക്കുന്നതു് --- ഹിററ്ലർ കയ ററിയ ഉന്മാദത്തിൻ്റെ ആപല്ലൂരമായ ഫലങ്ങളാ ണിതു്.
കോൾമാറിൽ ജമ്മൻകാക്കു പറ്റിയ നഷ്ടങ്ങൾ വമ്പിച്ചതത്രേ. ആ രംഗത്തിൽമാത്രം അവക്ക് 23,000 പേർ മൃതരായി, 1,568 പേക്കു കഠിന മായി പരുക്കുപററി, 17,367 പേർ തടവുകാ രാക്കി പിടിക്കപ്പെട്ടു. അപ്പോൾ, എന്താണു ജമ്മൻ ഹൈക്കമാണ്ട് ജനങ്ങളോടു പറയാൻ പോകുന്നത്? റണ്ട് സ്റ്റെഡിൻറെ ആക്രമണ സംരംഭം ഇങ്ങിനെ ആപൽക്കരമായിട്ടാണു ജ മ്മൻകാർ കാണുന്നതു്. കിഴക്കുനിന്നും പടിഞ്ഞാ
റഷ്യൻ സേനകൾ പല മാറ്റങ്ങളിലൂടേയു മാണു് ബർല്ലിനിലേക്കു കുതിക്കുന്നതു്. ഇപ്പോ ഴത്തെ രോയാനത്തിൽ അവർ നേടിയ വിജയങ്ങൾ സൈനികപരമായി വളരെ പ്രാധാന്യമേറിയ താണു്. ഇനിയത്തെ അക്രമണത്തെ വ്യവ സ്ഥിതമാക്കുവാനുമായി കുറച്ചിട ഒരു വിളംബവും സുംഭനവും വന്നുവെന്നുവരാം. ഉദാഹരണം, റക്കോസോവസ്കി ബാൾട്ടിക് തീരത്തിലൂടേയും കൊണിവ് ബ്രസ്ലാവിലേക്കും, കക്കോവിൻറ മുന്നണിസേന സ്റ്റെറ്റിനിലേക്കും എത്തിയിരി ക്കുന്നു. അങ്ങിനെ വിസ്തുലക്കും ഓഡറിന്നും ഇട യിലുളള നസി സൈന്യങ്ങളെ മുഴുവനുംതന്നെ ചതിയിൽപ്പെടുത്തി-ജമ്മനിയുടെ വിധി നി ണ്ണയിക്കപ്പെടാറായിരിക്കുന്നു. ആർ.എ.എഫ് ബോമ്പുകൾ ജർമ്മനിയുടെ ഹൃദയത്തിൽ ശര വർഷം കോരിച്ചൊരിയുന്നു. ബർല്ലിനിൽ സവ്വത്ര പരക്കംപാച്ചിലും പരിഭ്രാന്തിയും കല ന്നിട്ടുളള ഒരന്തരീക്ഷമാണിപ്പോഴുളളതു്. ആകാ ശാക്രമണമെന്താണെന്ന് അറിഞ്ഞുവക്കു്, ഇപ്പോ ഴത്തെ ബർല്ലിനിലെ സ്ഥിതിയെപ്പറ്റി ആലോ ചിക്കാൻ വിഷമമുണ്ടാവുകയില്ല.
കഴിഞ്ഞ ആഴ്ചയിൽ വീണ്ടും നാസികൾ അ വരുടെ കുതന്ത്രങ്ങൾ ഉപയോഗിക്കാൻ നോക്കി. അതായതു്, സഖ്യപക്ഷത്തിന്നിടയിൽ ഛിദ്രമു ണ്ടെന്നുളള അപവാദം പറഞ്ഞുപരത്തുവാൻ. എന്നാൽ അതേസമയത്തു് ജമ്മനിക്കുളളിൽത്ത
ബമ്മയുദ്ധരംഗം
ഈ ആഴ്ചയിൽ ഈ രംഗത്തിൽ വളരെയധി കം പുരോഗമനം ഉണ്ടായിട്ടുണ്ടു്. ആറക്കാൻ കടലോരത്ത് നമ്മുടെ പിടി നല്ലവണ്ണം ഉറപ്പി ച്ചിരിക്കുന്നു. റാമീയിലുണ്ടായിരുന്ന ജാപ്പുകൾ വീണ്ടും പിന്നണിയിലേക്കു അടിച്ചു പായിക്ക പ്പെട്ടു. ആറക്കാൻ പ്രദേശത്തു്, കടുത്ത എതൃ പ്പുകളെ വിഗണിച്ചും കാംഗാവിന്നരികിൽ മു ന്നോട്ടാഞ്ഞുകയറി. മാണ്ടലേക്കു വേണ്ടിയുള്ള ആക്രമണത്തിന്നു ഇനി അധികം താമസം വരു ന്നതല്ല. പഴയ ബമ്മ റോഡ് കൈവശപ്പെടു ത്തുന്നതിന്നു വേണ്ടിയുള്ള സമരത്തിന്നു അല്പം മന്ദഗതി വന്നിട്ടുണ്ടെങ്കിലും, ചൈനീസ്സുസേന ക്കും, ബ്രിട്ടീഷ് പട്ടാളത്തിന്നും ലാക്ഷ്യോവിലേ യ്ക്കുള്ള പോക്കിൽ നല്ല വിജയങ്ങൾ കൈവന്നി ട്ടുണ്ടു്. ഐരാവതിയുടെ കിഴക്കെക്കരയിൽ യനാൻഗ്യാങ്ങിലെ എണ്ണയുണ്ടാവുന്ന പ്രദേശങ്ങ ളിലേയ്ക്കുള്ള ആക്രമണമാണു് ഏറ്റവും പ്രധാനമാ യതു്. ഈ സംരംഭം പൂർത്തീകരിച്ചാൽ ഐരാവ തി റെയിൽവെ, മാണ്ടലി പ്രദേശം ഇവയെ കാ ത്തുനിൽക്കുന്ന ജാപ്പുകളെ വിപത്തിൽപ്പെടുത്തു ന്നതായിരിക്കും.
(ഇല്ല്യ, എഫ് എൻ ബർഗ്ഗും.)
ബർലിനിലെ തെരുവുകളിൽ മഞ്ഞലിഞ്ഞ മാരു തൻ വീശിക്കൊണ്ടിരിയ്ക്കുന്നു. പക്ഷെ അതു കാററല്ല. ജമ്മൻകാരെയും അവരുടെ ഭാഷ്യമരെ യും അടിച്ചുപായിക്കുന്നതു ഭയമാണു്. ബർലി നിലുള്ളവർ അവിടെനിന്നു ഓടിപ്പോവുക യാണു്. ഇന്നലെവരെയും ബർലിൻ അവക്കു സ്വഗ്ഗമായിരുന്നു. എന്നാൽ ഇന്നവർ അവിടെ നിന്നു ഓടി രക്ഷപ്പെടുവാൻ ശ്രമിക്കുന്നു.... പ്രതികാരത്തിന്നുള്ള സമയം സമാഗതമായി.... ഭയചകിതരായ ജമ്മൻകാരെ എങ്ങിനെ യാണു് ഹിററ്ലർ സമാധാനിപ്പിക്കുന്നതു്. താൻ ക്വിസ് ലിങ്ങിനെ സന്ദശിച്ചു എന്നും ജമ്മനിയുടെ അവസാനവിജയത്തിന്നുശേഷം നോർവേയിലെ ഭാവിസംഘടന എങ്ങിനെ വേണമെന്നു ആലോചിച്ചുവെന്നും അയാൾ അവ രോടു പറയുന്നു. ആ കള്ളൻ ഇപ്പോഴും സൂത്ര വിദ്യകൾ ഉപയോഗിക്കുകയാണു്. എന്നാൽ ബർലിനിൽനിന്നു ഓടിപ്പോകുന്ന ജമ്മൻകാർ നോർവേയിലെ ഭാവി സംഘടനയെപ്പററി അവർ വിചാരിക്കുന്നതെന്തായിരിക്കുമെന്നു ആ ലോചിക്കുന്നതു രസകരമായിരിക്കും. ഹിററ് ലരും, ക്വിസിലിങ്ങും തമ്മിൽ കണ്ടുമുട്ടിയോ എന്നു എനിക്കറിഞ്ഞുകൂടാ. അങ്ങിനെ ചെയ്തി രുന്നെങ്കിൽ അവർ ഒരൊററ കായ്യത്തെപ്പററി മാത്രമെ ആലോചിച്ചിരിക്കയുള്ളു. അവരിൽ ആരെയാണു ആദ്യം തൂക്കികൊല്ലപ്പെടുക എന്നു്
വിവേകശീലമില്ലാത്ത ഒരു കൂട്ടരാണു് ജമ്മൻ കാർ. ചെമ്മരിയാടുകളും തത്തകളും ചേർന്ന ഒരു സങ്കരവഗ്ഗമാണു് അവർ... ബർലിനിൽ ഇന്നും ജമ്മൻകാരുണ്ടു്. ഫ്യൂറർ കാൽനിലത്തൂന്നിക്കൊണ്ടുതന്നെയാണു് നില കൊള്ളുന്നതു്. കഴുത്തിൽ തൂക്കിട്ടു കിടന്നാടുക യല്ല...... ബർലിനിൽനിന്നു ഈയിടെ രക്ഷപ്പെട്ട ഒരു നിഷ്പക്ഷരാജ്യക്കാരൻ, ജമ്മൻ കാർ സോവിയററ് സ്ത്രീകളേയും ബാലികമാരെ യും കുട്ടികളെയും നഗരത്തിൽകൂടെ ആട്ടിത്തെ ളിച്ചുകൊണ്ടുപോകുന്നുണ്ടെന്നു പ്രസ്താവിക്കുന്നു. എവിടെക്കാണു് ഈ നിർഭാഗ്യജീവികളെ തെളിച്ചുകൊണ്ടുപോകുന്നതു്? ഏതു ഭയാനകത കളിലേക്കാണു്? യുദ്ധത്തിൽ തോററ ഭയചകി തരായ ജമ്മൻകാർ അരക്ഷിതരായ റഷ്യൻ കുഞ്ഞുങ്ങളോടു പ്രതികാരം ചെയ്യുക, ഈ ഭയങ്കര മായ ചിത്രം ഞങ്ങൾ മറക്കുകയില്ല ഇല്ല. ഇങ്ങ നെയുള്ള കൃത്യങ്ങൾക്കു ദയയോ ദാക്ഷിണ്യമൊ കാണിക്കുവാൻ നിവൃത്തിയില്ല. ഒന്നും തന്നെ മറക്കപ്പെടുകയില്ല. ഇതിനെല്ലാം ബർലിൻ മറുവടി പറയേണ്ടിവരും. എല്ലാറ്റിന്നും അതു മറുവടി പറയും. ബുഡനോക്കയിലെ ഗഭിണി മാരായ സ്ത്രീകളെ ജമ്മൻകാർ ബലാൽസംഗം ചെയ്തതിന്നു അതു മറുവടി പറയും. ശിശുക്കളെ ആകാശത്തിലേക്കെറിഞ്ഞു “ഇതൊരു നല്ല കാഴ്ചയാണു്” എന്നു പറഞ്ഞു വെടിവെച്ച ആ ജമ്മൻകാരൻറെ കൃത്യത്തിനു അതു മറുവടി
ജമ്മൻകാർ ഇതങ്ങുന്നു, നിലവിളിക്കുന്നു, തേങ്ങുന്നു. അവർ അങ്ങുമിങ്ങും പരിഭ്രാന്ത രായി ഓടുന്നു. വെടിയുണ്ടകൾക്കും മഞ്ഞിന്നും മദ്ധ്യത്തിൽ ചുററിത്തിരിഞ്ഞും കൈപൊന്തി ച്ച് ആംഗ്യം കാണിച്ചും ജമ്മൻ കുടവയറന്മാരും ആഭിചാരപ്രയോഗക്കാരും ഓടുകയാണു്. പ ക്ഷേ അവക്കു എവിടേക്കും ഓടുവാനില്ലെന്നു അവക്കുതന്നെ അറിയാം. ബർലിനിലേക്കു്! ഞങ്ങളുടെ ഓരോരുത്ത രുടേയും ഹൃദയത്തിൽ അത്രയധികം കോരി ത്തരിപ്പുണ്ടാക്കുന്ന വാക്കുകളില്ല. ബർലിനി ലേക്കു്! മരിച്ചവരെകൂടെ ഈ വാക്കു ഉയർത്തു എഴുനേല്പിക്കും. ബർലിനിലേക്കു്! ജീവിതം എന്നാണു് ഈ വാക്കുകളുടെ അത്ഥം. ജീവിത ത്തേക്കാൾ വമ്പിച്ച ഒന്നാണു് അതിൻ്റെ അത്ഥം. ത്യാഗങ്ങളും കഷ്ടതകളും വ്യസനവും വെറുതെ ആയില്ല എന്നു കാണുവാൻ ജീവിച്ചി രിക്കുക എന്നാണു അവയുടെ അത്ഥം. ആക്കു ഞങ്ങളെ തടഞ്ഞുനിർത്താൻ കഴിയും? ജനറൽ മോഡലിന്നോ? ഓഡർ നദിക്കോ? ജമ്മനിയിലെ ജനകീയസേനക്കോ? ഇല്ല— നേരം വൈകിപ്പോയി. ചുഴലിക്കാററും കോളി ളക്കവും അപാരമായ ഭയവും പ്രാണവേദനയും കലർന്ന നിലവിളിയും എരിച്ചലും,—പ്രതികാര ത്തിന്നുള്ള സമയം സമാഗതമായി
(ജനുവരി 31-ാം യിലെത്തെ ‘റെഡ് സ്റ്റാർ’ എന്ന പത്രത്തിൽ നിന്ന്).
2
“പട്ടാളക്കാരനായാൽ”
(ജി. പി. ശങ്കരമംഗലം.)
(മഞ്ജരി)
“പട്ടാളക്കാരനായ് തീർന്ന ഞാനെങ്കിൽ മട്ടാലുപാണി നീ എന്തുചെയ്യും?”
“ഒട്ടേറെക്കാലമായിയാശിച്ച സൗഭാഗ്യം- കിട്ടിയതോർത്തീശ പൂജചെയ്യും.”
“അധവത്തിന്നുത്ര മോഹമോ, ഓമലേ; ആഹ, വിരഹത്തിൽ ഭേദമില്ലേ?”
“അദ്ധ്വാന, മാതൃ, ദേവതാ ശ്രമമാം- ദേഹവും ദേഹിയും പാഴിലല്ലേ?”
“എങ്കിലും”—[ആ ഭർതൃ തങ്കമുഖത്തൊരു സങ്കടച്ചെങ്കൊടിയങ്കരിച്ചു, ദുർഗ്രഹ ഗ്രന്ഥംപോൽ കാമൽമുഖാബ്ജത്തിൽ വൃഗ്രതിയാന്നവൻ ദൃഷ്ടിവെച്ചു. സുസ്ഥിരചിത്തയാമാതൃകാപത്നിയാൾ മുഗ്ദ്ധഹസിതയായോതിയേവം.]
“ആത്മാമാഗതരംഗത്തിലങ്ങന്നെ- യാറാടിച്ചാറാടിച്ചാചരിക്കെ, അപ്രമേയാനന്ദ മാധ്വിയിൽമുങ്ങിനാം- അത്ഭുതസ്വപ്നങ്ങൾ കണ്ടിരിക്കേ, ഹാ, കഷ്ടം, നാഥാ മറന്നുപോയ് തെല്ലിട- ലോകദുരിതങ്ങളാകമാനം
അച്ഛസപഴം, നരകജം, പ്രമോദ- ശില്പവിലാസിതമത്ര മാത്രം.
പ്രാത്ഥന
(കെ. കെ. ജാനകിയമ്മ)
നന്മയും, തിന്മയും, തമ്മിലടിപ്പതിൽ നമ്മൾക്കു ചെയ്യേണ്ടതൊന്നുമില്ലേ? മാനവരക്തക്കളത്തിൽ, മധുവിധു- മാധുര്യം കാൺകയോ; ശാന്തം പാപം!!’’
(ഉദ്ദേശചിത്തൻ ദേഹത്തിൽ കോപത്തിൻ വിദ്യുൽപ്രവാഹമടയിച്ച)
“ചഞ്ചലൽക്കൺകളിൽ, പുഞ്ചിരിക്കൊഞ്ചലിൽ, പഞ്ചാരവാക്കിൽ, പവിഴമുണ്ടിൽ, നെഞ്ചത്തുയരുന്ന പഞ്ചാരക്കുംഭത്തിൽ, സഞ്ചാരഭംഗിയിൽ; പുഞ്ചായലിൽ, പൂനിലാരാത്രിയിൽ, പൂവനമോടിയിൽ, പൂഞ്ചോലക്കാന്തിയിൽ, പൂവൽമെയ്യിൽ, ഹാ കഷ്ട! മാണുങ്ങൾ-നിങ്ങൾ-മയങ്ങിപ്പോയ് തീകണ്ടു ചിത്രശലഭംപോലെ! പോരിലരിയെയറുക്കേണ്ടും കൈകളാൽ- പോർമുല ലാളിച്ചു നാൾകഴിപ്പൂ! പോരുമീദുന്നയം, പോക്കളകാഹള- വീരസ്വരങ്ങൾ മുഴങ്ങിടുന്നു. പോവുക, പോവുക, മൽപ്രാണനായകാ, പോരിൽ വിജയിച്ചു പോരൂ, വേഗം.’’
ദിവ്യമതസംഗീതമെന്നപോലാശ്ശല- ദിവ്യഗിരങ്ങളലയടിക്കെ, അത്ഭുതസിദ്ധിയാൻ പ്രേമഗായകൻ- കർത്തവ്യബുദ്ധിയാൽ ബദ്ധനായി:
(നാളുകൾ രണ്ടു കഴിഞ്ഞുപോയ്, നായകൻ നാളീകലോചനയോടുരച്ച)
“പട്ടാളക്കാരനാണിന്നുമതല്ല ഞാൻ, മട്ടോലുംവാണി, മനസ്സിലാക്കൂ! മുട്ടാതെ സൽജയം നേടിവരാ,മെന്നാൽ- കിട്ടുമെനിക്കെൻറ പ്രേമരാജ്യം!”
ഉൽബോധനം
(സരോജം, എൻ. ജി.)
അഞ്ചാംപത്തിക്കാരോടും
(പി. കെ. കഞ്ഞിരാമൻ പണിക്കർ)
ഊക്കേറിടുന്ന പടയാളികൾ നിങ്ങളെങ്കി- ലിക്കണ്ടതായ രണഭൂമി വെടിഞ്ഞുരന്ദം, ലാക്കോടൊളിഞ്ഞു ചതിചെയ്യുവതിന്നുമാത്രം നോക്കുന്നതെന്തു; ശിരു ലേശവുമില്ലയെന്നൊ? സ്വന്തം ജനങ്ങളതിവിക്രമമാർന്നു പോരിൽ നൊന്തെങ്ങുമേ പൊരുതിവീരത നേടിടുമ്പോൾ, എന്തെന്തവക്കുരുജയേററുവതിന്നുശത്രു - വേന്തുന്നതന്ത്രമതിൽ നിങ്ങൾ തുണച്ചിടുന്നു! പാരിങ്കലന്യരുടെ സേവയിലാത്തിമൂത്തു പോരാത്തതാം സ്ഥിതിവരിച്ചു ചെരുപ്പു നക്കാൻ, പാരിച്ച മുന്നയമിയന്നവരായ ശത്രു- ചാരക്കു നാടൊരുവെറും കളിവസ്ത്രമാത്രം! ക്വിസിങ്ങുമാരുടെ പിറപ്പുകളങ്ങുമിങ്ങു- മസ്വാസ്ഥ്യമേററുവതിനായ് ഇടരുന്നനേരം, സൂക്ഷിച്ചുനമ്മൾ കൃപയെന്നിയെ, നീതീതൻകൈ യൂലിച്ചിടാനിനി മടിക്കരുതേതുകൊണ്ടും.[ഹം സ്വാതന്ത്ര്യവാഞ്ഛയുടെ പേരിലിതെന്തുപോ ഹാ, തന്ത്രശാലികൾ! ജനങ്ങളറിഞ്ഞിതെല്ലാം ആതങ്കമേററമിയലുന്നതിനായി ശത്രു - പ്രാതത്തെയിങ്ങതിഥിയായി വിളിയ്ക്കയെന്നൊ? കഷ്ടം മനുഷ്യ! ഭവദീയ ദുരാഗ്രഹത്താൽ ദുഷ് കൃത്യമിത്രതുടരാൻ തുനിയുന്നുവല്ലോ. നൈഷയമാർന്നു നിജനാടിനെ വിററഴിയൊ നിഷ്ടപ്പെടുന്ന, പരനേയധികാരിയാക്കാൻ.
ഓടിക്കൊള്ളുക, വഞ്ചനയ്ക്കു വഴിവെ ച്ചീടുന്നൊരേജൻറുമാർ ഈടില്ലാത്തവരായി ജാപ്പുകൾ, അതേ ഫാസിസ്റ്റ്, കൂട്ടാളരും; നേടീടുന്നെങ്ങുമെങ്ങും വിജയനികരം സഖ്യപക്ഷീയ സൈന്യം, ചാടിപ്പോയി വിപത്തിനുള്ള വലയിൽ ശത്രുക്കളെല്ലാവരും.
പ്രതിജ്ഞ
(പി. ജി. എസ്സ്. നായർ.)
വിജയ രശ്‌മികൾ വാരിവിതറുന്ന വിലസിതമായ് തളിരൊളി നീളെയും. ഇരുളിഴഞ്ഞൊരുലകിൻ മുഖത്തു പു- ഞ്ചിരികൾ തൻ മുകുളങ്ങൾ വിരിയുന്നു
കടന്നചിന്തകളാകും നിഴലുകൾ, കരളിനെങ്ങും വളർന്നൊരാശങ്കകൾ, സകലമിന്നീ സമാശ്വാസ ചിന്തയിൽ സലിലരേഖപോൽ മാഞ്ഞു മറയുന്നു
വിവിധവഷങ്ങളായ് വിഷാദത്തിന്റെ സവിധസീമയിൽ നിൽക്കനലകിടം; വളരെ വഷങ്ങളായി ഫാസിസ്റ്റുകൾ വിഷമയലിപ്തമാക്കുന്ന ഭീരുമുഖം
വിമലശാന്തിതൻ കോവിലിൽ പൂജചെ- യ്യുമാറുവാൻ കൊതികൊള്ളും മനുഷ്യത, എരിപൊരിക്കൊൾകയാ യുദ്ധക്കളങ്ങളിൽ, പൊരിവെയിലിൽ, പുകയിൽ, പുകച്ചലിൽ
വരികവേഗം വിലാസവിലോലയായ്, വരിക ശാന്തിതന്നോമനത്താരമേ! വിജയരശ്മിതൻ പൊന്നൊളി ചിന്നി നീ- വിമലരൂപിണീ, വന്നണഞ്ഞീടണേ! വിവിധചിന്താവികാര വിഗളിത- വിനയനമ്ര വിവണ്ണ വദനയായ്, അവിടെ നില്ക്കാതെ, സുപ്രസന്നാസ്യയായ് വരികവേഗം സമാധാനദേവതേ!
(പാന).
ഭാരതാംബതന്നോമൽക്കുഞ്ഞുങ്ങളേ! ഭാരതീയ സഹോദരീ വൃന്ദമേ! വീരമാതാവാമംബയ്ക്കഭിമാനം ഗീരധീര മിനിയും വളത്തുവാൻ, നമ്മുടെ കൊച്ചുമക്കളെ കാക്കുവാൻ, നന്ദിയോടടരാടണം നേടണം. ശിഷ്ടരാം സഖ്യസേനാബലമതാ- നില്ല, പിന്നിൽ തുണയെന്തുമേകുവാൻ! ‘വീരനാരികൾ ഭാരതയോഷകൾ, ‘പാരിലെങ്ങും പരക്കട്ടെയീഗിരം വന്നുചേരുവിൻ!-ജപ്പാനോ, ജമ്മനോ, വന്നെതിക്കട്ടെ! യുദ്ധം നടത്തിടാം. ബദ്ധശ്രദ്ധരാമാംഗ്ലേയ സേനകൾ യുദ്ധസാരഥ്യം മാത്രമേറിടുകിൽ, തക്ക ചാപംധരിച്ചു നമു“ക്കമേ രിയ്ക്ക” യാം രഥമേറിയടരാടാം. ക്രൂരശത്രു സമുച്ചയമൊക്കെയും മാരിപോൽ ശരം തൂകി മദ്ദിച്ചിടാം ഓത്തു നോക്കുവിൻ രക്തം തിളച്ചിടും, കഷ്ട ഫോസിസ്റ്റു രീതികൾ കേൾക്കുവേ! ഒത്തു ചേരുവിൻ, യുദ്ധരംഗത്തിലൊ- ന്നെത്തിനോക്കുവിൻ- രക്തം ചൊരിയുവിൻ! കാറണിഞ്ഞു വിഹായസ്സു ശുഭ്രമായ്- തീരുവാൻ മഴപൊഴിഞ്ഞീടണം- ഭാവിനിങ്ങളെ ചീരസ്വഗ്ഗത്തിലെ ഭാവുകസ്ഥാനത്തെത്തിയൂ-മല്ലെങ്കിൽ ശാന്തമോഹനമായ വിശ്രാന്തിതൻ പൂന്തണലിൽ സുഖിപ്പിയ്ക്കുമെപ്പൊഴും
ഭാരതാംബേ, ഭവതിതൻ പുത്രന്മാർ വീരയോധന്മാർ, പൂകിനാർ പോക്കളം; അമ്മതന്നഭിമാനം പുലർത്തുവാ- നെന്നുമെന്നും പൊരുതിടും ധീരന്മാർ. ഫാസിസത്തെ മുഴുവൻ നശിപ്പിയ്ക്കും ശാസനയാലകററിടും ജപ്പാനെ! സൌഖ്യസിദ്ധികൾ കൈവരിച്ചെത്തിടും– യുദ്ധവീരന്മാർ ഞങ്ങൾ ഝടുതിയിൽ. ആറക്കാനിലെ വീരർ തൻകൃത്യങ്ങൾ- ചോര, ഹാ തിളപ്പിക്കുന്നു ഞങ്ങളിൽ! തൻകരത്തിനാൽ ലോകചരിത്രത്തിൽ തങ്കരശ്മികൾ മിന്നിച്ചു ധീരന്മാർ! പേടിച്ചോടിക്കുഴങ്ങുന്നു ജാപ്പുകൾ- വേടരെപ്പോലെ കാട്ടിന്നടുവിങ്കൽ. വീരതയെഴും ഭാരതമാതാവേ, താവക സുതരാകിയ യോധന്മാർ, എത്തിടും നാളെ കീർത്തി കുസുമങ്ങൾ, ചാത്തുവാനായ് ഭവതി തൻ കോവിലിൽ! വേദനിച്ഛേണ്ട, വേപഥു ക്കൊള്ളേണ്ട- വേഗമെത്തിടും ഞങ്ങൾ തവാന്തികേ.
ലേഖനമാക്ക്
യുദ്ധസഞ്ചികയിലേയ്ക്ക് പ്രസിദ്ധീകരണാ ർത്ഥം എഴുതി അയക്കുന്ന ലേഖനങ്ങളും പദ്യങ്ങളും മറ്റും വൃത്തിയായി മഷിയിൽ എഴുതി അയക്കേ ണ്ടതാണു്. അല്ലാത്തപക്ഷം പ്രസിദ്ധീകരിക്കു ന്നതിന്നു താമസവും ചിലപ്പോൾ അസാദ്ധ്യവുമാ യി വരുന്നതാണ്. ഈ സംഗതിയിലേക്കു ലേഖ കന്മാരുടെ ശ്രദ്ധയെ പ്രത്യേകം ക്ഷണിച്ചുകൊ ള്ളുന്നു.
“വിവ് ലാ ഫ്രാൻസ്”
(എം. ഗോവിന്ദൻ.)
കുരുത്തംകെട്ട 1940-ാം വഷം, ശപിക്കപ്പെട്ട ആ ദശാസന്ധി, ഫ്രാൻസിൻ്റെ ചരിത്രത്തിലെ ആ കാളരാത്രി! അതാക്കും ഓമ്മയുണ്ട്. ഫാസി സ്റ്റുകൾ ഫ്രാൻസിൻ്റെ ഹൃദയത്തിൽ ആഞ്ഞൊ രുകത്തി! വിപ്ലവത്തിൻ്റെ വിളനിലമായ ആ രാജ്യം, സമത്വം, സാഹോദയ്യം, സ്വാതന്ത്ര്യം എന്നീ മഹനീയ മുദ്രാവാക്യങ്ങൾകൊണ്ടു പ്രപ ഞ്ചത്തിലെ ജനതകളെയാകമാനം ആവേശം കൊള്ളിക്കുകയും, അഭിമാനിപ്പിക്കുകയും ചെയ്ത ജാക്കോബിയന്മാരുടെ മാതൃഭൂമി തകർന്നു വീണു. മുറിയേൽക്കപ്പെട്ട തങ്ങളുടെ രാജ്യത്തിൻറെ ഉട ലിൽനിന്നു ഊറിവീഴുന്ന ചോരത്തുള്ളികൾ നക്കി ത്തുടച്ചുകൊണ്ടു പേത്താന്മാരും ലവാകമാരും വി ശപ്പടക്കി! ചെകുത്താന്മാർ, ഫ്രഞ്ചു രാഷ്ട്രത്തി ൻ്റെ എല്ലുകൾ കടിച്ചു വലിച്ചു. ആയിരമാ യിരം ചെന്നായ്ക്കളുടെ ഇടയിൽ വീണ ഒരു മാൻപേട പോലെ ഫ്രാൻസു കിടന്നു പിടച്ചു! നാസികൾ ജനങ്ങളെ നായാടി, വ്യഭിചരിച്ചു. കശാപ്പുനടത്തി.. പക്ഷെ, ഒരു ജനതയെ—പ്രത്യേകിച്ചും പാ രമ്പയ്യവും സ്വാതന്ത്ര്യാദർശങ്ങളും ഉള്ള ഒരു ജന തയെ മദ്ദിച്ചുകീഴടക്കുക, അസാദ്ധ്യമാണു്. തങ്ങളുടെ ഘാതകന്മാരെ ഒരു പാഠം പഠിപ്പി ക്കാൻ, നാട്ടിൽനിന്നു ചവിട്ടിപ്പുറത്താക്കാൻ യുവാക്കന്മാർ മുന്നോട്ടിറങ്ങി. ഫ്രാൻസിൽ ജന കീയ ഐക്യം ഉണ്ടായി. പേത്താനും ഡീറിയോ വിന്നും എതിരായി ലക്ഷക്കണക്കിൽ ഫ്രഞ്ചു വീര ന്മാർ പൊരുതാൻ മുന്നോട്ടുവന്നു. കാട്ടിലും, മല യിടുക്കിലും ചന്തയിലും, തൊഴിൽശാലയിലും, വയലിലും, അടുക്കളയിലും, എങ്ങും നിന്നവർ പോരാടി. ശത്രുവിന്നെതിരായ സംഘങ്ങൾ നാടെങ്ങും പൊട്ടിപ്പുറപ്പെട്ടു. മുരട്ടു കിഴവനായ പേത്താൻ്റെ ക്ഷയംപിടിച്ച തൊണ്ടയിൽനിന്നു അഭ്യർത്ഥനകൾ കേൾക്കാറായി; ലവാളിൻ്റെ പത്രങ്ങൾ, ഭീഷണിപ്പെടുത്തി; ഡീറിയോവി ൻ്റെ കൂട്ടുകാർ തെമ്മാടിത്തത്തിന്നു പുറപ്പെട്ടു. ആരും ഗൌനിച്ചില്ല; ചെവിക്കൊണ്ടില്ല. നാ യൂൾ കുരച്ചോട്ടെ, യാത്രാസംഘം പൊയ്ക്കൊള്ളുക തന്നെ ചെയ്യും! * * *
ഹെൻറിബാർ ഒരു സിനിമാ നടൻ മാത്രമാ യിരുന്നു. ഒരു സാധാരണ സിനിമാനടൻ! പടങ്ങളിൽ നടിക്കുക; പണം വാങ്ങുക; ഉല്ലാ സപ്രദമായി ജീവിക്കുക; അതിൽ കൂടുതലായി അദ്ദേഹത്തിന്നു് ഒരു വിചാരവും ഉണ്ടായിരു ന്നില്ല. എന്തു ജനങ്ങളെ കലാവൈഭവം കൊണ്ടു രസിപ്പിക്കുക, ഈ കൊച്ചു കൃത്യം കൊണ്ടു് ആയാൾ സംതൃപ്തനായി. “പാവ ങ്ങൾ” എന്ന കഥയിൽ “ജീൻവാൽജീൻ” എന്ന ഭാഗം തന്മയത്വത്തോടെ നടിച്ചതു് ബാർ ആയിരുന്നു. ഫാൻസിനെപ്പറ്റി ആയാൾ അത്ര മാത്രമേ അറിഞ്ഞിരുന്നുള്ളൂ; ആയാൾ പരിചയി ച്ച ഫാൻസിലെ സിനിമാകുതുകികളുടെ ഫാൻ സാണു്. തൊട്ടടുത്തു, കാളസപ്പം പോലെ വിഷശ്വാസവും ശ്വസിച്ച്, ഫാൻസിനെ കൊത്തി മുറിയേല്പിക്കാൻ, ഫാൻസിൻറെ ആത്മാവിനെ ബോധം കെടുത്താൻ, രക്തത്തെ വിഷമയമാക്കുവാൻ നിൽക്കുന്ന ഫാസിസത്തെ അദ്ദേഹം കണ്ടില്ല. 1940 ൽ ആ കാളസപ്പം ചീറിയടുത്തു; ഫാഞ്ചു ജനതയെ കൊത്തിവലിച്ചു. മുറിവേറ്റപ്പോൾ ഹെൻറിബാർ ആളൊന്നുമാറി. വേദനയിൽനിന്നു ഒരു പുതിയ വികാരം ഉദവിച്ചു. അടിമത്തത്തിൻ്റെയും, അക്രമത്തിൻറെയും ചവിട്ടടിയിൽനിന്നു അയാളിൽ ദേശീയബോധവും, സ്വാഭിമാനവും ഉടലെടുത്തു. അയാൾ പഴയ ആളല്ലാതായി. യുദ്ധത്തിൻറെ തീജ്വാലകളേറ്റ് അയാൾ പരിപൂതനായി ഗസ്സുപോലും അയാളെ ഉപേക്ഷിക്കയല്ല ചെയ്യു യൂ. പഴംപഴം കൊണ്ടു ആഴത്തിന്റെ കഴ
ത്തുമുറിക്കുവാനാണു് അവർ ഉദ്യമിച്ചതു്. സുപ്ര സിദ്ധനായ ഒരു സിനിമാ നടനെ, ഫാൻസിൽ പേരും പെരുമയും പുലർത്തുന്ന ബാറിനെ, ഒരു ഉണ്ടയ്ക്കിരയാക്കാൻ അവർ തയ്യാറായില്ല. അവക്കു ആയാളെ ആവശ്യമുണ്ടു്; ഉപയോഗിക്കണ മെന്നുണ്ടു്. പേത്താൻ്റെ ഫാൻസ് അവർക്കി ഷ്ടമാണു്; പേത്താന്മാരായ എല്ലാ ഫ്രഞ്ചുകാരും അവരുടെ സഖാക്കളാണു്; ഫ്രഞ്ചുകാരെ യെല്ലാം തന്നെ പേത്താന്മാരാക്കിയാൽ കൊള്ളാ മെന്നതു് അവരുടെ അതിരറ്റ അഭിലാഷവു മാണു്. അവർ വളരെയധികം ഈ സംരംഭ ത്തിൽ വിജയിച്ചിട്ടുമുണ്ടു്. ഫാൻസിലെ “ഇരു നൂറു കുടുംബങ്ങൾ” ഫ്രഞ്ചു രാഷ്ട്രത്തിൻ്റെ രക്തം ഊറ്റിക്കുടിക്കുന്ന അട്ടകൾ, പരിഷ്ക്കാര ത്തിലെ ഇത്തിക്കണ്ണികൾ, ‘ജനകീയത്വവേഷം’ കെട്ടിയ ആ കൊള്ളക്കാർ മുഴുവനും ഹിറ്റ്ലർക്കു വഴങ്ങി. അവരുടെ പത്രങ്ങൾ ഫാസിസ്റ്റുകളെ പാടിപ്പുകഴ്ത്തി. അനവധി കവികളും സാ ഹിത്യകാരന്മാരും ഫാസിസത്തിന്നു വഴങ്ങി. നട്ടെല്ലില്ലാത്ത ചില ബുദ്ധിശൂന്യന്മാർ, സംസ്കാര വീഥിയിലെ അഞ്ചാംപത്തിക്കാർ
1940 ജൂൺ 12-ാംനു ഉച്ചയായിരിയ്ക്കും. പാരീസിൽ, സീൻ നദിയെ അഭിമുഖീകരിക്കുന്ന ആ കൊച്ചു ബംഗ്ലാവിനടുത്തു ഒരു കാർ വന്നു നിന്നു. വോൺ കോനിസ് ബർഗ്ഗും കൂട്ടുകാ രും, സംശയലേശമെന്യേ അകത്തുകടന്നു. അവിടെ ചിന്താമഗ്നനായി ബാർ ഇരുന്നിരുന്നു. അയാൾ, ആഗതന്മാരെ കണ്ടു തെല്ലും പരിഭ്രമി ച്ചില്ല. അവരെ അദ്ദേഹം സ്വീകരിച്ചു. അവർ സംഭാഷണമാരംഭിച്ചു. “മോസ്യ ബാർ, നിങ്ങ ളെപ്പറ്റി ഞാൻ വളരെയധികം കേട്ടിട്ടുണ്ടു്. ഫ്യൂറക്കുനിങ്ങളെപ്പറ്റി നല്ല അഭിപ്രായമാണു്.’’ വോൺ കോനിസ് ബർഗ്ഗ് വീഞ്ഞു കുടിച്ചുമത്തു മറിഞ്ഞ് ഇഴഞ്ഞ സ്വരത്തിൽ പറഞ്ഞു. “ഉം” വെൻറിബാർ ഒന്നു മൂളി. ആ മൂളലിൻ്റെ അർത്ഥം അനന്തമാണ്. അദ്ദേഹ ത്തിൻ്റെ ആത്മാവിൽ പുകഞ്ഞുകിടന്നിരുന്ന വികാരങ്ങൾ മുഴുവനും ആ മൂളലിലൂടെ പ്രവഹി ച്ചിട്ടുണ്ടായിരിക്കണം “ഞാൻ വളരെ കായ്യമായി പറയുകയാണു് “ജമ്മൻ സൈനിക ഉദ്യോഗസ്ഥൻ വീണ്ടും തുടർന്നു “നിങ്ങൾക്കു നല്ല ഒരു ഭാവിയുണ്ടു്. എനിക്കു നിങ്ങളെ ഇഷ്ടമാണെന്നു ഞാൻ പറ ഞ്ഞില്ലേ? പുതിയ ലോകവ്യവസ്ഥയിൽ നി ങ്ങൾക്കു നല്ല ഒരു സ്ഥാനമുണ്ടാവും. ലോകം മുഴു വനും നിങ്ങളുടെ കീർത്തിധവളിമ പരന്നൊഴുകും. ജമ്മൻവിജയത്തെ ആക്കും തടുക്കാൻ വയ്യ.” ആയാൾ സിഗറററിൻ്റെ വെണ്ണീർ തട്ടിലേയ്ക്ക തട്ടിയിട്ടുകൊണ്ടു ഹെൻറിയെ സാകൂതം വീ ക്ഷിച്ചു. അതേ, നാസിമേധാവിയുടെ അഭ്യ ത്ഥനകൾ തിരസ്കരിക്കുന്നതിന്നു അത്ര മണ്ടനാ ണോ, ഈസിനിമാനടൻ; പേത്താൻറ നാട്ടുകാരല്ലേ ഇയാളും? ഇതായിരിക്കണം വോൺകോനിസ് ബഗ്ഗ് അപ്പോൾ ചിന്തിച്ചിരു ന്നതു്. “ഞാൻ കേൾക്കുന്നുണ്ടു്,” ഹെൻറി വീണ്ടും മെല്ലെ ഭഞ്ജിച്ചു. “എനിക്കും മനസ്സിലാകണം.” “സന്തോഷം. ഞാൻ ചുരുക്കിപ്പറയട്ടെ ‘’ ഗസ്റ്റാപ്പോ നേതാവ് കൂടുതൽ ഉദ്വേഗത്തോടെ വായിക്കാൻ തുടങ്ങി “യൂറോപ്പിലെ ജൂതക്കും ബ്രിട്ടീഷു പ്രമാണികൾക്കും അവരുടെ ചങ്ങാതി കളായ ബോൾഷേവിക്‌കള്ളന്മാർക്കും ലോ കത്തിൽ സ്ഥാനം ഉണ്ടാവില്ല. ലോകത്തിൻ്റെ അധിപതികൾ നോഡിക് ആയ്യൻ രക്ത മുള്ള ജമ്മൻകാരാണു്. ലോകത്തിലെ ഏക ഛത്രാധിപതി അഡോൾഫ് ഹിററ്ലറും. ‘’ ഹിറ്റ്ലർ എന്ന പദം ഫോൺകോനിസ് ബൾബ് ഉച്ചരിച്ചപ്പോൾ അയാളുടെ സദാചാര
ന്മാർ ഭയഭക്തിയോടെ എഴുനേററു നാസിരീതി യിൽ വന്ദനം ചെയ്തു. “ഹെയിൽ ഹിററ്ലർ” എന്നു ആർത്തുവിളിച്ചു. മേശക്കടിയിൽ ചുരുണ്ടു കിടന്നിരുന്ന പട്ടി ഉച്ചത്തിൽ കുരച്ചു. “നിങ്ങളുടെ പ്രസംഗം കേട്ടു എൻറ പട്ടി ക്കും കൂടെ ശുണ്ഠിപിടിച്ചിരിക്കുന്നപോലെ തോന്നുന്നു! ‘’ ഹെൻറി ചിരിച്ചുകൊണ്ടു പറഞ്ഞു. “ഫാൻസിലെ പേത്താനു ഈ പട്ടി യുടെ ബുദ്ധികൂടി ഉണ്ടായില്ല. ‘’ ജന്മൻകാർ മുഖത്തോട്ടുമവം നോക്കി. വോൺ കോനിസ്ബഗ്ഗ് വീണ്ടും തുടർന്നു, “എനിക്കറിയാം നിങ്ങളുടെ വിചാരഗതി യെന്താണെന്ന്. മോസ്യ ഹെൻറി ബാർ, നിങ്ങൾക്കു വ്യാമോഹമൊന്നും വേണ്ട. ദി ഗാളിൻ്റെ റേഡിയോ പ്രസംഗങ്ങളിലൊന്നും യാതൊരർത്ഥവുമില്ല. ജമ്മനിയെതിരായി ഒന്നും ചെയ്യാൻ അയാൾക്കു സാധ്യമല്ല. ആ ഏഴാം തരം ജനറലും കുറെ ജൂതന്മാരും ലണ്ടനിലെ മൺകൂമ്പാരത്തിൽക്കിടന്നു മരിക്കും. ജമ്മൻ ബോമ്പുകളേററു അവരുടെ ദേഹങ്ങൾ വെന്തു നാറും; പട്ടികളും കഴുക്കളും അവററയുടെ എല്ലു കടിച്ചുവലിക്കും—” ഹെൻറി ബാറിന്നു വിയർത്തു; ആദ്ദേഹത്തി ൻറെ ശ്വാസോഛ്വാസഗതിയ്ക്കു വേഗത കൂടി. അരികിൽ വാലാട്ടിനിന്ന പട്ടിയുടെ മേൽ ആയാൾ കൈവിരൽ കൊണ്ടു തിരുപ്പിടിച്ചു. ഫ്രാൻസിലെ ആ പട്ടി ജർമ്മൻകാരനെക്കാൾ ഉത്തമമാണു് “ഞാൻ ജൂതനാണു്; നൂറു ശതമാനം ജൂതൻ, നാസികളുടെ വിദ്വേഷ പാത്രമായ ജൂതൻ!” ഹെൻറി ആർത്തു വിളിച്ചു. “സാരമില്ല; അതൊന്നും വളരെ പ്രധാന മല്ല.’’ പോൺ കോനിസ്ബഗ്ഗ് കസേര കുറച്ചു കൂടി അടുത്തേക്കു വലിച്ചിട്ടു പറഞ്ഞു “നിങ്ങൾക്കു പല കഴിവുകളുണ്ട്. നിങ്ങൾ ഞങ്ങളെ സഹായിക്കണം. നിങ്ങളെ ആയ്യ നാക്കാൻ ഞങ്ങൾക്കു കഴിയും. ഫ്യൂറക്കു നിങ്ങളെ ഇഷ്ടമാണു്.’’ “ഫാൻസിനെ വഞ്ചിയ്ക്കാൻ, മാതൃഭൂമിയുടെ അടിമച്ചങ്ങല ഒന്നു കൂടി വലിച്ചു മുറുക്കാൻ, നാസിച്ചെന്നായ്ക്കളെ വിരുന്നൂട്ടുവാൻ, എൻറ സംസ്കാരത്തെ നിങ്ങളുടെ മുമ്പിൽ ചൊല്ലിയാട്ടം നടത്തിക്കുവാൻ നിങ്ങൾ എന്നെ ക്ഷണിക്കുന്നു അല്ലേ? വോൺ കോനിസ് ബഗ്ഗ്, നിങ്ങൾക്കു ഇന്നു ശകുനപ്പിശക് പറ്റിയിരിക്കും. നിങ്ങ ളുടെ ഉദ്ദേശത്തിന്നു വഴങ്ങുവാൻ ആ തന്ത കൊരണ്ടി പേത്താനെപ്പോലെയോ, ചുണ്ടെലി ലവാളിനെപ്പോലെയോ നാണവും നട്ടെല്ലുമില്ലാ ത്ത നരാധമനല്ല ഞാൻ ‘’ ആയാൾക്കു ആവേശം കൊണ്ടു വീപ്പു മുട്ടിത്തുടങ്ങി. ഫാൻസ് ജീവി യ്ക്കും; ഇന്നത്തെ ദുസ്ഥിതിയിൽനിന്നു പാരീസ് സ്വതന്ത്രയാവും; അക്രമികൾക്ക് ശിക്ഷ നൽക പ്പെടും. വിവ്‌ലാഫാൻസ്! ‘’ ആയാൾ ഗ ജ്ജിച്ചു. വിവ് ലാഫാൻസ്!(ഫ്രാൻസ് നീണാൾ ജീവിക്കട്ടെ) ഈ ഗർജനം ആ മുറിയി ലെങ്ങും തന്നെ മാറെറാലിച്ചു. ഹെൻറി ബാർ കാലുറക്കീശയിൽക്കയ്യിട്ടുകൊണ്ടു അവരുടെ മുവിൽ ഒരു ചോദ്യഛിഹ്നം പോലെനിന്നു. മുഴുവൻ ഫ്രാൻസും അപ്പോൾ ആയാളിൽ മൂത്തീകരിച്ചിരുന്നു; ഫാൻസിൻ്റെ സ്വാതന്ത്ര്യ സക്തിയുടെ സുഗന്ധം ആയാളുടെ സ്വരത്തിൽ ലയിച്ചിട്ടുണ്ടായിരുന്നു. ഹെൻറി മുറിയുടെ ചുററിലും ഒന്നു കണ്ണോ ടിച്ചു. ചുമരിന്മേൽ തൂക്കിയിരുന്ന ആ പടങ്ങ ളെല്ലാം അയാൾക്കു സജീവങ്ങളായി തോന്നി. റൂസ്സോവിൻറെ പടം അയാളെ ഉററു നോക്കി; തോംപെയിൻ അയാളെ പുഞ്ചിരിതൂകി ആശം സിച്ചു. റോബെവിയറുടെ കണ്ണുകൾ പ്രകാശി തങ്ങളായി; ലൂയിബ്ലാങ്ക്വിയും, ബേബേയും, ഡാൻടണും, മാറായും അയാളോടു “പൊരുതുക, പൊരുതുക!” എന്നു മന്ത്രിച്ചുവെന്നു അയാൾക്കു തോന്നി. ബാസ്റ്റയിൽ പൊളിക്കൽ, ഫ്രഞ്ചു വിപ്ലവം, ആഭ്യന്തര കലഹങ്ങൾ പാരീസ് കമ്യൂൺ, ഇതെല്ലാം അയാളുടെ സ്മൃതിപഥ ത്തിൽ പൊന്തിക്കളിച്ചു. കഴിഞ്ഞ യുദ്ധത്തിൽ വിജയിതരായ ഫ്രഞ്ചു സേനകൾ തിരിച്ചു
വരുമ്പോൾ ഉണ്ടായ സാഘോഷമായ സ്വീകര ണം അയാൾ അനുസ്മരിച്ചു. ആൽസൈസിലെ മുന്തിരിത്തോട്ടങ്ങൾക്കിടയിൽ വീഞ്ഞു കുടിച്ചു കൊണ്ടു് ഫ ഞ്ചുദമ്പതികൾ സല്ലപിച്ചിരിക്കുന്ന തും, റൈൻ നദിയിൽ കലാശാലാ വിദ്യാർത്ഥി കളും മററും തോണികളിൽ പുളക്കുന്നതും ആയാ ളുടെ നേത്രപഥത്തിൽ നിഴലിച്ചു കാണായി. ഫാൻസ്! വിജയത്തിൻറെ പാരമ്പയ്യമുള്ള ഫാൻസ്, വിപ്ലവത്തിൻറെ പാഠം പഠി പ്പിച്ച ഫാൻസ്! അയാളുടെ തലച്ചോറി ലൂടെ സംഭവപരമ്പരകൾ ഊളിയിട്ടു പാഞ്ഞു; സിരകളിലൂടെ തീക്കട്ടകൾ ചാഞ്ചാടി. ഫ്രാൻസിൻറെ ആത്മാവ്, അയാളിൽ ഒട്ടി പ്പിടിച്ചതായും, തൻ്റെ ആത്മാവു ഫാൻസു മുഴുവനും ചിറകു വിടത്തി പറക്കുന്നതായും ആയാൾ കണ്ടു. ഹെൻറി ബാറിന്നു വിയത്തു; അയാളുടെ നേത്രങ്ങൾ വികസിതങ്ങളായി; നെററിയിലൂടെ വിയപ്പുതുള്ളികൾ ഇററിറ്റൊഴു ക); അയാൾ വിറക്കാൻ തുടങ്ങി. വോൺ കോനിസ് ബർഗ്ഗും കൂട്ടരും കസേര കളിൽ അമർന്നിരുന്നു വീഞ്ഞു കഴിക്കുകയാണ്; ബാറിൻ്റെ പട്ടി അകന്നൊഴിഞ്ഞു ആ മൂലയിൽ അവരെ ദേഷ്യഭാവത്തോടെ ഉററുനോക്കി ക്കൊണ്ടിരിക്കുന്നു. ഫ്രാൻസ് ഇന്നടിമയാണു്; ജമ്മൻ രാക്ഷ സന്മാരുടെ ഒരു കളിപ്പണ്ടം! ഹെൻറി ബാർ കസേരയിലിരുന്നു. താടിയ്ക്കു കൈവെച്ചു് ആലോചിക്കാൻ തുടങ്ങി. “മോസ്യ ഹെൻറി ബാർ, നിങ്ങൾ വളരെ യധികം ആവേശഭരിതനായപോലെ തോ ന്നുന്നു.” കോനിസ് ബഗ്ഗ് യാതൊരു വികാര വ്യത്യാസവുമില്ലാതെ തട്ടി മൂളിച്ചു. “നിങ്ങൾ എന്തു വിചാരിക്കുന്നു? ഞങ്ങൾക്കു പോകാറായി. നിങ്ങളുടെ മറുപടിയ്ക്കുമാത്രം കാത്തിരിക്കുക യാണ്.” അയാൾ ഉല്ലാസപൂർവ്വം കെഞ്ചി. ഹെൻറി ബാർ ജമ്മൻകാരുടെ മുഖത്തു നോക്കി- രാക്ഷസമായ ഒരു നോട്ടം, ഒരു നോട്ടത്തിന്നു ചൂടുണ്ടായിരുന്നെങ്കിൽ, ഈ നോട്ട ത്തിൽ ജമ്മൻകാർ ചാമ്പലാകുമായിരുന്നേനേ “ഞാൻ മറെറാരാളുടെ മുമ്പിൽ മുട്ടുകുത്തുന്ന തിനേക്കാൾ ഇഷ്ടപ്പെടുന്നതു്, നിവർന്നുനിന്നു കൊണ്ടു മരിയ്ക്കാനാണു്.’’ ഹെൻറി ഉച്ചത്തിൽ അലറി, “നിങ്ങൾക്കതു നിങ്ങളുടെ നേതാക്കന്മാ രോടു പറയാം. ഫ്രാൻസിനെ ഞാൻ വഞ്ചി ക്കയില്ല; ഫ്രഞ്ചു ജനതയിലൊരാണു ഞാൻ; അവരുടെ ഭാവിയാണു് എൻ്റെ ഭാവി; അവ രുടെ സുഖമാണെൻറെ സുഖം. നിങ്ങൾ ഞങ്ങ ളെ മദ്ദിയ്ക്കുമായിരിക്കാം, തുറുങ്കിലിടുമായിരി ക്കാം; പക്ഷെ, വോൺ കോനിസ് ബഗ്ഗ് നല്ല വണ്ണം ഓത്തുകൊള്ളുക: ഞങ്ങളുടെ ആത്മാ വിനെ സ്പർശിക്കാൻ ഹിററ്ലക്കും ആയാളുടെ മുത്തച്ഛനും-ഹിററ്ലക്കങ്ങിനെയൊ ന്നുണ്ടാ ആവോ!--കഴിയുകയില്ല.”
ഹിംലറുടെ ക്രൂരമുഖം അയാളുടെ മട്ടും മാതിരി യും വിളിച്ചു പറഞ്ഞിരുന്നു. കോനിസ് ബഗ്ഗ് ജമ്മൻ ഭാഷയിൽ ഹെൻറി ബാറിനെ പ്പറ്റി എന്തോ ഹിംലരോടു പറഞ്ഞു. ‘’നിങ്ങളാണോ ഹെൻറി ബാർ?’’ ഹിറ്റ്ലർ ചോദിച്ചു. “അതേ” മടിക്കാതെ ബദർ ഉത്തരം പറഞ്ഞു. “അതേ “മടിക്കാതെ ബാർ ഉത്തരം പറഞ്ഞു “നിങ്ങൾ. ഫ്യൂററേയും, ജർമ്മനിയേയും അവ മാനിച്ചിരിക്കുന്നു; നിങ്ങൾ ജമ്മൻ വിരോധ സംഘത്തിലെ ഒരു നേതാവാണ്. നിങ്ങൾ ഈ കുറ്റം സമ്മതിക്കുന്നുവോ? ‘’ ഹിംലർ വീണ്ടും ചോദിച്ചു. ഹെൻറി ബാർ, തൻ്റെ മുമ്പിലിരിക്കുന്ന നാസിമേധാവിയെ ഒന്നു തുറിച്ചുനോക്കി. ഫ്രാ ൻസിൻറെ ഹൃദയത്തിൽ, പാരിസിൽ വന്നി രുന്നു തന്നെ വിചാരണ ചെയ്യാൻ വന്ന ആ നിന്ദ്യനാസികാട്ടാളനെ അയാൾക്കു ഇടിച്ചു കൊല്ലുവാൻ തോന്നി. “ഞാൻ കുററമൊന്നും ചെയ്തിട്ടില്ല. ഇവിടെ യുടെ നാടക്രമിച്ചു കൊള്ളയിടുന്ന നാസികളെ എതൃക്കുന്നതു എൻ്റെ കർത്തവ്യമാണ്. ഞാനതു ചെയ്യുന്നുവെന്നുമാത്രം” കൂസലില്ലാത്ത സ്വര ത്തിൽ ബാർ പറഞ്ഞു. “നിങ്ങൾക്കു വേണമെങ്കിൽ രക്ഷപ്പെടാം, നി ങ്ങൾ ഞങ്ങളോടു സഹകരിക്കണം. അല്ലെങ്കിൽ, കോൺസെൻട്രേഷൻ ക്യാമ്പും മരണവുമാണു് നിങ്ങളെ എതിരേല്ലുക. ആലോചിച്ചുത്തരം പറയുക “ഹിറ്റ്ലർ മീശമുറുക്കിക്കൊണ്ടു പറഞ്ഞു. “എനിക്കു നിങ്ങളുടെ സഹതാപം ആവശ്യ മില്ല, ഞാൻ ഒരു യോദ്ധാവാണ്. നാസി സത്തെയും, അതിൻ്റെ മുരടായ ഫാസിസത്തേ യും ഉന്മൂലനാശം ചെയ്യുന്നവരെയും ഞാൻ പോ രാടും. ഈ പോരാട്ടത്തിൽ സന്ധിയില്ല, സമാ ധാനമില്ല, വിശ്രമമില്ല, വിട്ടുവീഴ്ചയില്ല. ഹിററ് ലരേയും കൂട്ടുകാരെയും നശിപ്പിക്കുന്നവരെയും ഞങ്ങൾക്കു നേരാംവിധം ശ്വസിക്കാൻ മേലാ” ഹെൻറി ബാർ പറഞ്ഞു തുടങ്ങി. “നിങ്ങളുടെ! പ്രസംഗം അതിക്രമിക്കുന്നു ‘’ വോൺ കോനിസ് ബഗ്ഗ് താക്കീതു ചെയ്തു. “ഭ്രാന്തുപിടിച്ച നിങ്ങളുടെ തലച്ചോറു തെറി പ്പിക്കും.” “ഉവ്വ് വോൺ കാനിസ് ബഗ്ഗ്, എനിക്കറി യാം, നിങ്ങൾ അതും അതിലപ്പുറവും ചെയ്യു മെന്നു എനിക്കറിയാം ‘’ യാതൊരു പതറിച്ചയു മില്ലാതെ ഹെൻറി തുടർന്നു, “പക്ഷെ നിങ്ങൾക്കു ഈ സംഗതി ഓമ്മ വേണം. നിങ്ങൾക്കു ലോകത്തിലെ സ്വാതന്ത്ര്യാവേശത്തെ ഞെക്കിക്കളയാൻ മേലാ. ഒരു ഹെൻറി ബാ റിൻറെ തല നിങ്ങൾ വെട്ടിയാൽ, ലക്ഷോപ ലക്ഷം ഹെൻറി ബാറുകൾ ഫ്രാൻസിലും, ലോക ത്തിലെങ്ങും വീണ്ടും മുളച്ചുവരും; നിങ്ങൾക്കു ഇരിക്കപ്പൊറുതി തരാതെ പൊരുതും. നിങ്ങൾ
ഇന്നു യൂറോപ്പിൻ്റെ യജമാനനാണ്. എന്നാൽ നാളെ, നിങ്ങൾ നരകത്തിൻ്റെ നടുവിൽ, തൂക്കുമരച്ചോട്ടിലായിരിക്കും.” “വായ മൂടിവെക്കു് “രണ്ടു ഗസ്റ്റാപ്പോഭട ന്മാർഅടുത്തുവന്ന് ആജ്ഞാപിച്ചു. പക്ഷെ ബാർ തുടർന്നു, “ഒരു ബാറിൻ്റെ വായ നിങ്ങളട ച്ചാൽ, ആയിരമായിരം ബാറുകൾ നിങ്ങൾക്കെ തിരായി സമരകാഹളം മുഴക്കും.’’ കോനിസ് ബഗ്ഗ് ഒരടയാളം കാണിച്ചു. അഞ്ചാറു ഗസ്റ്റാപ്പോ ഭടന്മാർ ഹെൻറിയുടെ മേൽ പിടഞ്ഞുവീണു. അവരദ്ദേഹത്തെ ചാട്ട വാറുകൊണ്ടടിച്ചുതുടങ്ങി. ഹെൻറിയുടെ നാലു പല്ലുകൾ അടർന്നുവീണു; പുറത്തു തൊലി യൊക്കെപ്പോയി വെളുത്ത എല്ലുകൾ പുറത്തു കാണായി. വയററിൽ ഒരു വലിയ തുള യുണ്ടായി, അതിലൂടെ രക്തം ധാരധാരായാ യൊഴുകി-തുടുപ്പുള്ള ചുട്ടരക്തം “പിലാ ഫ്രാൻസ്” ആ വീരൻ നില ത്തടിച്ചുവീണു. “ഹും, ഇപ്പോഴവൻ്റെ നാക്കു എവിടെ പ്പോയി?” ഹിറ്റ്ലർ പുച്ഛസ്വരത്തിൽ ചോ ദിച്ചു. അയാൾ ബൂട്ട്സിട്ട കാലുകൊണ്ടു ഹെൻറിയെ ചവിട്ടി’മെതിച്ചു; “കോൺസൻ ട്രേഷൻ ക്യാമ്പിലേക്കു ഇഴച്ചു കൊണ്ടുപോകുവിൻ. ബാക്കി ജീവൻ അവിടെനിന്നു പോവും.” അയാൾ മുറി വിട്ടു പുറത്തുപോയി. * * *
പാരീസിൻെറ വിമോചനം വിശ്വമെങ്ങും പ്രഖ്യാതമായി. സഖ്യസേനകളുടെ സന്ദഭോ ചിതമായ സമരത്തിന്നു നന്ദിപറയുക. ജമ്മൻ കാർ മുങ്ങുന്ന കപ്പലിലെ എലികളെപ്പോലെ ഫ്രാൻസിൽനിന്നു ഓടാൻതുടങ്ങി സഖ്യസേന കൾ അടിക്കടി മുന്നോട്ടുകയറി. പാരീസിലെ ജനങ്ങൾ, അവരുടെ ഗറില്ലാ സംഘങ്ങളും മറ്റും തയ്യാറായി. പാരീസിനെ അവർ വിമോചിത മാക്കി. പാരീസിൻറെ പാരമ്പര്യം അവർ പുലത്തി. ജനങ്ങൾ, കോൺസെൻട്രേഷൻ ക്യാമ്പുകൾ തകർത്തുകളഞ്ഞു. നാസികളുടെ അക്രമത്തിന്നു വിധേയരായി തടവുകാരാക്കപ്പെട്ട അനവധി പേർ അവിടെയുണ്ടായിരുന്നു. ഉല്ക്കണ്ഠാപൂർവ്വം ആളുകൾ ഹെൻറി ബാറിനെ അന്വേഷിച്ചു. അവരെങ്ങും അയാളെ കണ്ടില്ല. ഒരു തടവുകാ രൻ പറഞ്ഞു “അദ്ദേഹം ആ ഇരുട്ടുമുറിയിലായി രുന്നു.” ജനങ്ങൾ ഓടിച്ചെന്നു വാതിൽച്ചവിട്ടി പ്പൊളിച്ചു കടന്നു. ആ ഇരുട്ടറയുടെ മൂലയിൽ, ഒരസ്ഥികൂടം കിടന്നിരുന്നു. വിമോചകന്മാരെ കണ്ടപ്പോൾ, അസ്ഥികൂടം പൊട്ടിച്ചിരിച്ചപ്പോലെ അവക്കു തോന്നി....!! “വിവ് ലാ ഫാൻസ്” എന്ന ധ്വനി അന്തരീക്ഷത്തിൽ അപ്പോഴും പ്രതിധ്വനിച്ചിരുന്നു......!!
ജമ്മൻകാക്കരിശം കൊണ്ടു വിറച്ചു. ഹെൻറി അവരുടെ മുമ്പിൽ ഒരു പ്രതികാരദേവത പോലെ വിളങ്ങിനിന്നു. വോൺ കോന സ് ബഗ്ഗിൻറെ തൊണ്ടയിടറി; ആയാൾ അത്ര മാത്രം അമ്പരന്നിരുന്നു “നിങ്ങൾ, ഇതിന്റെ ഫലം അനുഭവിപ്പിക്കും” ജന്മൻകാർ ഹെൻറിയെ പിടികൂടി. “ഫൂ” ഹെൻറി കാക്കിച്ചു തുപ്പി. അവർ ആ വീരനെ വലിച്ചിഴച്ചു കൊണ്ടുപോയി. വോൺ കോനിസ് ബഗ്ഗിൻ്റെ കാലിന്മേൽ പട്ടി കയറിക്കടിച്ചു. ഒരു ജമ്മൻ തോക്കിൽ നിന്നുവന്ന ഉണ്ട അതിനെ കൊന്നു-ആ പട്ടി യും വീരമൃത്യുവരിച്ചു! തീച്ചയാണു്, പേത്ത നേക്കാളും, ദേശാഭിമാനമുണ്ടു ആ പട്ടിയ്ക്കു്
വോൺ കോനിസ്ബഗ്ഗ്, ഹെൻറി ബാറി നെ ഹിംലറുടെ മുമ്പാകെ ഹാജരാക്കി. ഫ്രാൻ സിൽ, പ്രത്യേകിച്ചും പാരീസിലൊട്ടാകെയും പടർന്നുപിടിച്ച ജമ്മൻ വിരോധപ്രസ്ഥാന ത്തെ അടിച്ചമർത്തുന്നതിന്നു വേണ്ട നിദ്ദേശ ങ്ങൾ ഗസ്സാപ്പോവിന്നു നൽകുന്നതിന്നും, സ്ഥിതിഗതികൾ നേരിട്ടു കണ്ടറിയുന്നതിന്നു മാണു് ഹിംലർ പാരിസിൽ എത്തിയിരിക്കുന്നതു്.
സൈനികജീവിതത്തിലെ ചില ഏടുകൾ
(കെ. സി. കെ. പണിക്കർ)
(ഇടയ്ക്ക്)
രംഗം III
[അയൽവാസിയുടെ ഗൃഹം. ദയ പ്രവേശിക്കു ന്ന. പൂമുഖത്തു ചാരുകസേരയിൽ ഒരു കിഴ വൻ കിടക്കുന്നുണ്ടു്. പ്രായാധിക്യത്താൽ കാഴ്ച കുറഞ്ഞതുകൊണ്ടു് സ്വതവെ ആ വയസ്സൻ ശബ്ദത്തിൽനിന്നു ചോദിച്ചറിഞ്ഞും ആണു ആളുകളെ മനസ്സിലാക്കിയിരുന്നതു്.] കിഴ:(ജയയെ കളമശേരിയിൽ കണ്ട ഒരുങ്ങി) ആരാണത്?
ദയഃ ദയാകരണാണു്. കിഴ: നമ്മുടെ ഗോപാലൻ്റെ മകനാ?
കിഴ: പട്ടാളത്തിലല്ലാ ചേർന്ന കഥതന്നെ ഞാനിന്നലെയാണറിഞ്ഞത്. ലയ: രണ്ടു കൊല്ലത്തിലധികമായി. കിഴ: അതുവ്വോ! രഘു പറഞ്ഞ് ദയ ലീവിൽ വന്നിട്ടുണ്ട് എന്ന്. അപ്പോൾ ഞാൻ ചോദി ച്ചു എവിടെയാണ് എന്നും മറ്റും ആരെങ്കിലും എന്തെങ്കിലും പറഞ്ഞെങ്കിലല്ലെ. ഞാനും കുറ ച്ച് കാലമായ് സുഖക്കേടിലായി കിടപ്പിലായി രുന്നു. ഇപ്പോൾ ഒരു വിധം സുഖമുണ്ട്. എന്താ നില്ക്കുന്നത് ഇരിക്കൂ. ജയ:(ശങ്കിച്ചു തല ചൊറിഞ്ഞ് ഒരരുവിലേക്കു മാറി നില്ക്കുന്നു) വേണ്ട; ഇവിടെ നിന്നാൽ മതി. കഴി: ഇരിക്കു.(മയ ഇരിക്കുന്നു.)(ഒരു പുഞ്ചിരിയോടുകൂടി നല്ല ചായയുമായി പ്രവേശിക്കുന്നു.)
(എല്ലാവരും ചായ കുടിക്കുന്നു.) കിഴ: ഭയേ, ഞാൻ ഒരു വർത്തമാനം കേട്ടതു വാസ്തവം തന്നെയോ. ദയ: എന്താണെന്നു അറിയാതെ എങ്ങിനെ പറ യും.(രഘു: അകത്തേക്കു പോകുന്നു). കിഴ: നിൻ്റെ വിവാഹത്തിനെ പറ്റിയാണ്, മറ്റൊന്നുമല്ല. ദയ: അതു ശരിതന്നെയാണു്. കിഴ:(പുച്ഛരസത്തിൽ) എവിടന്നാ? ദയ: മേലെവീട്ടിൽനിന്നു്. കിഴ: ഇപ്പോൾ അവർക്കങ്ങിനെയൊ തെണ്ടി നടക്കുന്ന ചക്കൻ പെണ്ണിനെ കൊടുക്കാറായോ. മുമ്പു ഇതേ കാരണത്തിലല്ലെ ചില വഴക്കുകൾ ഉണ്ടായെന്നു് കേട്ടതു്.
ദയ: ആനന്ദം.
കിഴ: രാധ ഭയയെല്ലാതെ വിവാഹം കഴിച്ചെന്നു പറഞ്ഞതിന്ന്. ആ പെണ്ണിനെ അവർ ശകാരിച്ചതിന്ന് കണക്കില്ല. കയ: അതവരുടെ കുറവല്ല; ലോകസഭാവാ ണെ്. കിഴ: പിഴവത്തലും ഉണ്ടോ ഒരു ലോകസ ഭാംഗം.
ദയ: എല്ലാവരും അവരവരുടെ പുത്രി നല്ല നിലയിൽ കാണുവാനാണ് മോഹിക്കുന്നതു്. അന്നു ഞാൻ വിവാഹം ചെയ്യുകയാണങ്കിൽ അവരുടെ സ്ഥിതിക്കു മോശവും എൻറെ സ്ഥിതി കഷ്ടത്തിലും ആകുമായിരുന്നു. ഇന്നാ ണങ്കിൽ ചുരുങ്ങിയതു് 80 ക. നാട്ടിൽ മാസം പ്രദി അയക്കുവാൻ സാധിക്കുന്ന ഒരു പട്ടാള ക്കാരനാണു് ഞാനന്നു് അവക്കു പൂണ്ണവിശ്വാ സമുള്ളതിനാലും, അവരുടെ വിചാരം പോലെ രാധ നടക്കാത്തതിനാലും ആണു് ഇപ്രകാരം വന്നണഞ്ഞതു്.
കിഴ: പണം തന്നെയാണ് വലിയതു്:(രഘു പുറത്തു പോകുവാനുള്ള വസ്ത്രം ധരിച്ചു വീ ണ്ടും പ്രവേശിക്കുന്നു.) കിഴ:(രഘുവിൻ്റെ വരവുകണ്ടു കായ്യം മന സ്സിലായതിനാൽ, ദയയോടായി) എന്താ രണ്ടാളും കൂടി എവിടേക്കു ഇത്ര വേഗം പോകുന്നതു്?
രഷ്ല:(അതിനന്തരം പറയുന്ന) ഒരു സ്സ വിതൻ്റെ വീട്ടിലേക്കു്. കിഴ: ഊണു കഴിക്കാറായില്ല, ഊണു കഴിഞ്ഞു പോകാം. അതല്ലെ നല്ലതു്. യ: അതിന് വിരാമം ഉണ്ടായിട്ടില്ല. ഇ പ്പോൾതന്നെ പോകേണ്ടതായ ഒരു അടി യന്തര കാര്യമുണ്ട്. കിഴ: നിങ്ങൾക്കു വല്ല രഹസ്യം പറയാനുണ്ടെ ങ്കിൽ ഞാൻ പൊയ്യോള്ളാം!(പുറപ്പെടുന്നു) എന്നാൽ നിബ്ബന്ധിക്കുന്നില്ല. സമയമുള്ള പ്പോൾ മടിക്കാതെ വരണം;
ക്ഷ്യ: അതൊന്നുമല്ല. കിഴ:(ചിരിച്ചുകൊണ്ടു്) എനിക്കും ചെറുപ്പ മുണ്ടായിന്നു, കുണ്ടപ്പന്മാരേ!(പോകുന്നു.) രഘു:(ദയയുടെ അടുത്തുവന്നിട്ടു്) എന്നാണ ന്നാ തീച്ചയാക്കിയതു്.
ഭയ: വതന്ന വെള്ളമൊഴിച്ച. രമല്ല: നീ പരമദയാലുവാനാണ.
ദയ: അതെന്താ? രഘു: ഇത്ര ധനപുഷ്ടിയും, സ്വഭാവഗുണവും, മാത്രമല്ല, വിദ്യാഭ്യാസസമ്പന്നയും ആയ ആ രത്നത്തെ ലഭിക്കുന്ന ഒരാൾ എന്തുകൊണ്ടും പരമഭാഗ്യവാൻ തന്നെയല്ലെ. ദയ: ഞാൻ എത്ര കഷ്ടപ്പെട്ടിട്ടുണ്ടെന്നു നിണക്കു അറിയാമൊ. വിദ്യാലയത്തിൽനിന്നും വിഭൂ തമായി ഞങ്ങളുടെ അനുരാഗലതയുടെ വളച്ച സമയത്തു; എത്ര കഠോരമായ വേന ലുകൾ കഴിഞ്ഞിട്ടുണ്ടെന്നു അറിഞ്ഞിട്ടുണ്ടോ? ഒരു സമയത്തു—നിരുപമമായ പ്രകൃതി യുടെ ആധിക്യത്തിൽ അതു തഴച്ചുവളരും. മറ്റൊരു പ്രകൃതിയിൽ അതു ക്ഷീണ മായി ഭവിക്കും. ഒന്നാലോചിക്ക, സ്നേഹ വശത്തിന്റെ മറിമായം. അവസാനം എ ന്റെ ആശ നശിക്കുകയാണുണ്ടായതു്. രമ്യം: ഈ പറഞ്ഞതിൻ്റെ അർത്ഥം, എനിക്കു മനസ്സിലായില്ല. യേ: ശ്രദ്ധിക്കു, ഞങ്ങൾ തമ്മിലുള്ള അന്തരം- അനിതരസാധാരണ വിനായാതി സൽഗുണ പരിപൂണ്ണയും; വിദ്യാഭ്യാസ ബിരുദകളാലും സമ്പത്തിനാലും ഉത്തരോത്തരം മേന്മയിലും സ്ഥിതിചെയ്യുന്ന ആ......(നെടു വിപ്പി ടുന്നു.) നിർദ്ധനനും വിദ്യാഭ്യാസ ബിരുദങ്ങളൊന്നും ഇല്ലാത്തവനും ആയ ഞാൻ... എങ്കിലും എ നിക്കു സമാധാനത്തെ നൽകിയിരുന്നതു് രാധയുടെ ലേഖനം ഒന്നു മാത്രമായിരുന്നു. രഘു: അതെങ്ങനെ നിങ്ങൾ കൈ മാറി? ദയ: അവരുടെ വീട്ടിൻ്റെ കിഴക്കു ഭാഗത്തുള്ള തെങ്ങിൻ തയ്യിൻ്റെ കരലിൽ ഞാൻ എഴത്തു വച്ചിരുന്നു. രാധയും അപ്രകാരം തന്നെ ചെയ്തിരുന്നു. രഘു: അതും അറിഞ്ഞിരുന്നില്ലേ? മയ: ഇല്ലായ്മയിലും രാധയുടെ തോഴി മാത്രം അറിഞ്ഞിരുന്നു. രഷ്യ; പിന്നെ അവിചാരിതമായ നിൻ്റ വിദേശഗമനവും, തന്മൂലം ഈ പ്രകൃതമാറ്റ വും എങ്ങിനെയാണ് സംഭവിച്ചത്.
ദയ: രാധയുടെ വിഷമസ്ഥിതികളറിഞ്ഞു ഞാൻ ഏതു വിധത്തിലെങ്കിലും ഒരു ഉദ്യോഗസ്ഥനാ വാൻ നിബ്ബന്ധിതനായി. വിദ്യാഭ്യാസ ബിരുദങ്ങളില്ലാത്ത എനിക്കു ഏകമാഗ്ഗം, അതായതു്, പട്ടാളമാഗ്ഗമല്ലാതെ ഉന്നതിയി ല്ലെന്നു ഞാൻ മുൻകൂട്ടി കണ്ടിരുന്നു. അതി നാലാണിങ്ങനെ സംഭവിച്ചതു്. മറ്റൊരു തരത്തിൽ പട്ടാളത്തിൽപോയി മരിക്കുക യാണെങ്കിൽ, എന്നന്നേക്കും ഭൂമിയിലെ ക്ലിഷ്ടമജീവിതവസാനിച്ച്, സവ്വാനന്ദമയ മായ ശാന്തിയെ പ്രാപിക്കുകയും ചെയ്യാം.
ദയ: അതെങ്ങിനെ തീർച്ചയാക്കി? ദയ: അതെങ്ങിനെ തീച്ചയാക്കി? ദയ: ആയിരമായിരം ജനങ്ങളുടെ സ്വതന്ത്ര്യ ത്തിന്നു വേണ്ടിയുള്ള യുദ്ധത്തിൽ പങ്കെടുത്തു മരിക്കുന്ന ഒരാൾ സ്വഗ്ഗത്തിലല്ലാതെ മറെ വിടെയാണു് പോവുക? രഘു: സ്വഗ്ഗം എന്ന ഒന്നുണ്ടെന്ന് എങ്ങിനെ അറിയും. Bയ: എന്നാൽ സ്വഗ്ഗത്തിനെപ്പറ്റി ചിന്തി ക്കേണ്ട. ദീനശയ്യയിൽ കിടന്നു കാലൻ്റെ വരവും ചിന്തിച്ചു്, ഒരു നായ ചാവുന്നതിലും എത്ര കൃതാർത്ഥതയുണ്ടു്! അടക്കളത്തിലെ വീരമൃതിക്കു്!! അപ്പോൾ നമുക്കൊന്നു നടന്നു വരിക.(രണ്ടു പേരും പോവുന്നു.)
രംഗം IV
[സ്ഥലത്തെ വായനശാല -- സമയം വൈ കുന്നേരം അഞ്ചു മണി--വായനശാലയിൽ നാട്ടു പ്രമാണികളടക്കം അനവധി പേർ സന്നദ്ധ രായിരിക്കുന്നു. വിവാഹിതരായ ദയാകരനും ശാരദയും ഒരു തേയിലസല്ക്കാരം നൽകു വാൻ ഭാരവാഹികൾ ചെയ്ത ഉദ്യമത്തി ൻറ ഫലമാണീയോഗം. ദമ്പതികൾ പുഷ്പ മാല്യമണിഞ്ഞു, വായനശാലയുടെ പ്രസിഡെ ണ്ട്, സെക്രട്ടറി, രഘു എന്നിവരോടൊന്നിച്ച് കസേരയിലിരിക്കുന്നു.] സിക്രട്ടറി:(എല്ലാവരേയും അഭിമുഖീകരിച്ചു കൊണ്ട്) സ്നേഹിതന്മാരെ, ഈ സുദിനം വാ യനശാലയുടെ ചരിത്രത്തിൽ വിശേഷപ്പെട്ട ഒന്നാണു്. നമ്മുടെ വായനശാലയുടെ സ്ഥാ പകന്മാരിലൊരാളായ ശ്രീമാൻ ദയാകരനേ യും പത്നിയേയും സ്വീകരിക്കുന്നതിൽ നമു ക്കുള്ള സന്തോഷവും ചാരിതാർത്ഥ്യവും കുറച്ചൊ ന്നുമല്ല.(ഹസ്തഘോഷം.) എന്നാൽ, ദയാക രൻ ഇന്നു പഴയ ആ ദയാകരനല്ല. അദ്ദേ ഹം നമ്മേക്കാൾ വലിയൊരു സമൂന്നതപദ ത്തിൽ ഇന്നെത്തിച്ചേർന്നിട്ടുണ്ടു്. അദ്ദേഹം ഇന്നൊരു യോദ്ധാവാണു് - നമ്മുടെയും ലോ കത്തിൻറെയും സ്വാതന്ത്ര്യത്തിന്നും സമാധാ നത്തിന്നും വേണ്ടി പൊരുതുന്നതിന്നു സന്ന ദ്ധനായ ഒരു വീരഭടൻ, ഈ മഹനീയാദർ ശങ്ങളുടെ സാദ്ധ്യതക്കായി സവ്വതും ത്യജിക്കു ന്നതിന്നൊരുങ്ങിയ ഒരു ത്യാഗി,-അങ്ങി നെയുള്ള ഒരു മാന്യനേയും അദ്ദേഹത്തിൻറെ നവോഢയായ പത്നിയേയും(ശാരദയുടെ മുഖത്തു് ലജ്ജയുടെ മങ്ങിയ നിഴലുകൾ ഓളം വെട്ടുന്നു) സ്വീകരിക്കുന്നതു് ഒരു പുണ്യകൃത്യ മായി ഞാൻ കരുതുന്നു(വീണ്ടും ഹസ്ത ഘോഷങ്ങൾ. സിക്രട്ടറി ഇരിക്കുന്നു) പ്രസിസെണ്ട്:(എഴുന്നേററുനിന്നു. കയ്യിലു ള്ള പൊടിഡപ്പിയിൽ ലേശം പുകലപ്പൊ ടി നുള്ളിക്കൊണ്ടു്) സിക്രട്ടറി പറഞ്ഞതി നോടൊപ്പം ഞാൻ യോജിക്കുന്നു; സമസ്യരം അതിൽ വിസമ്മതിക്കയില്ലെന്നു എനിക്കറി യാം(“ഇല്ല,” “ഇല്ല” എന്ന സദസ്സിൽ നിന്നു നിലവിളികൾ.) ഇനി നമ്മുടെ മാ ന്യരായ അതിഥികളിൽനിന്നു ചില നിദ്ദേശ ങ്ങളും(പൊടി വലിക്കുന്നു) ഉപദേശങ്ങളും ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ടു-ശ്രീ ദയാകരൻ നമ്മേക്കാളെല്ലാം ലോകപരിചയവും, അനുഭ വങ്ങളും ഉള്ള ഒരു മാന്യനാണു്. ക്രൂപമ ണ്ഡൂകങ്ങളെപ്പോലെ ഈ കുഗ്രാമത്തിൽ മാത്രം വസിച്ചുവരുന്നവക്കു നൽകുവാൻ പല പുതുമ കളും അദ്ദേഹത്തിന്നുണ്ടായിരിക്കും.(ഇരി യ്ക്കുന്നു.)[എല്ലാവരും ഉൽക്കണ്ഠയോടെ ദയാകര ൻറെ നേക്കു നോക്കുന്നു. രഘു തൻറെ സുഹൃ ത്തിൻറെ ചെവിയിലെന്തോ മന്ത്രിക്കുന്നു. ആ കപ്പാടെ ജിജ്ഞാസുവായ ഒരു സദസ്സ് -അല്പം അന്ധാളിപ്പോടെ, എന്നാൽ അതു പുറത്തു പ്രക ടിപ്പിക്കാതെ ദയാകരൻ എഴുന്നേല്ലുന്നു.]
5,000 ക. സമ്മാനം ഭൂവിലോ ചാരന്മാരെ പിഴിച്ചുകൊടുക്കുന്നവക്ക്
ശത്രുവിൻറെ ചാരനെന്ന നിലയിൽ ശിക്ഷാർഹനാവുന്നതോ, ശത്രുവിനും സഹായങ്ങൾ നൽ കിയെന്നു തെളിയുന്നതോ ആയ ഒരാളെ നിങ്ങൾ പിടിച്ചുകൊടുക്കുന്നപക്ഷം നിങ്ങൾക്കു 5,000 ക. സമ്മാനം ലഭിക്കുന്നതാണു്. അങ്ങിനെയുള്ള ഒരു ചോരനെ പിടിക്കുന്നതിന്നു ഉതകുന്ന വിവരങ്ങൾ നൽകുന്നവൿ 1,000 ക. സമ്മാനം നൽകപ്പെടുന്നതാണു്.
നിങ്ങൾ സ്ഥലം നോക്കിക്കൊണ്ടിരിക്കുക:
1. സാരമായ സമയ കപ്പൽഗതാഗതം, ൨. സശയിക്കപ്പെടുന്ന ആളുകളെയൊ, അന്യന്മാരെയൊ, കടൽത്തീരത്തിൽ കാണപ്പെടുന്നതും. 3. ഐക്യരാഷ്ട്രങ്ങളുടേതല്ലാത്ത കപ്പലിൽനിന്നോ, വിമാനത്തിൽനിന്നോ, പാരച്ചൂട്ട് വഴി ക്കോ ഏതെങ്കിലും ആളുകളോ സാമാനങ്ങളോ വരുന്നതു അടുത്ത പോലിസുദ്യോഗസ്ഥൻ വശ മോ, ഗ്രാമത്തലവൻ വശമോ, പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കുക.
സമ്മാനവിതരണം.
വിമാനസേന, പട്ടാളം, കടൽസേന ഇവയിൽപെട്ട ഭടന്മാർക്കും, ഗസററഡ് ഉദ്യോഗസ്ഥന്മാ ക്കും ചില വിശേഷ പരിതസ്ഥിതികളിലൊഴികെ, സമ്മാനം കിട്ടുന്നതായിരിക്കയില്ല. പരാജയത്തെ അഭിമുഖീകരിക്കുന്ന ശത്രു പല ‘പരാക്രമങ്ങളും’ പ്രദർശിപ്പിക്കും. അവർ ചാര ന്മാരെ ഈ നാട്ടിലേക്കു അയച്ചാൽ, അവരുടെ സംരംഭങ്ങൾ നശിപ്പിക്കുന്നതിന്നു നിങ്ങൾ സഹാ യിക്കണം. എന്നാൽ നിങ്ങൾക്കു നല്ല സമ്മാനങ്ങൾ ലഭിക്കുകയും ചെയ്യും. ച
ദയാകരൻ:(സദസ്സിനെ അഭിമുഖീകരിച്ചു്) മാന്യ അദ്ധ്യക്ഷ, സദസ്യരേ! നിങ്ങൾ എ ങ്ങളിൽ കാണിച്ച കാരുണ്യം സീമാതീതമാ ണു്; ഞങ്ങളുടെ ഹൃദയത്തിൽ വഴിഞ്ഞൊ ഴുകുന്ന കൃതാർത്ഥതയും കൃതജ്ഞതയും എത്രയെ ന്നു് എനിക്കിവിടെ പറഞ്ഞൊപ്പിക്കാൻ മേ ലാ(തെരുതെരെ ഹസ്തഘോഷം) എന്നാൽ, നിങ്ങൾ എന്നെ അത്രയധികം പ്രശംസിക്കു ന്നതു് ഞാൻ ഇഷ്ടപ്പെടുന്നില്ല-ഞാൻ ആ പഴയ ദയ തന്നെയാണു്.(ചിരി) എങ്കിലും നിങ്ങൾക്കെന്നോടുള്ള സ്നേഹംമൂലം നിങ്ങ ളെന്നെ വലുതായിക്കണ്ടതാവാം.(പ്രസിഡെ ണ്ടു മേശമേൽ അടിക്കുന്നു) എൻ്റെ അഭ്യർത്ഥന ഒന്നു മാത്രമാണു്; ഈ വായനശാല നല്ലവ ണ്ണം നടത്തുക. മനുഷ്യക്കു ഉപയോഗപ്രദ ങ്ങളായ സേവനങ്ങളിൽ നിങ്ങൾ ഏർപ്പെട്ടു കഴിയുക എന്നു മാത്രമാണു്.(ഇരിക്കുന്നു.) അദ്ധ്യക്ഷൻ: ഇനി, മിസിസ് ദയാകരൻ പ്ര സംഗിക്കുന്നതായിരിക്കും. രഘു: ഞാൻ അദ്ധ്യക്ഷൻ്റെ അപേക്ഷയോടു യോജിക്കുന്നു.
ശാരദ: ഞാൻ തല്ക്കാലം ഒന്നും പറയണമെന്നു വിചാരിക്കുന്നില്ല. രഘു: ഹെ! അതു പററിയില്ല. അദ്ധ്യക്ഷൻ: ഒരു നവോഢയുടെ ഹൃദയം പുഷ്പിതമായ ചെടിയാണു്. എന്തെല്ലാം അഭിലാഷങ്ങളാണു് അഭിപ്രായങ്ങളാണു് അവിടെ ഭൂമ്പെടുക്കുക!(സദസ്യരെല്ലാവ രും ചിരിക്കുന്നു.) ശാരദ:(എഴുനേററുകൊണ്ടു്) മാന്യരെ, എ നിക്കു നിങ്ങളുടെ ഉപചാരത്തിലും ഉപദേശ ങ്ങളിലും, അതീവ സന്തോഷമുണ്ടു്. നിങ്ങളു ടെ മുമ്പിൽ ശ്രീ യാകരൻ്റെ ഭാഷയായി അദ്ദേഹത്തോടൊന്നിച്ചുവരാൻ സാധിച്ചതി ലാണു് കൂടുതൽ കൃതാത്ഥത. അന്നൊക്കെ ഞങ്ങളെ പരിഹസിച്ചു നടന്നിരുന്നവർ പല രും ഇതിലുള്ള(പിന്നിലിരിക്കുന്ന ചിലരുടെ ചിരി ഇളിയുന്നു) തു് നല്ലതാണു്. ദയാക രൻ ഒരു തെണ്ടിയും, തെമ്മാടിയുമാണെന്നു പലരും അന്നു പുച്ഛിച്ചിരുന്നു. എന്നെ ഏ ററവും വേദനിപ്പിച്ചിരുന്ന സംഗതികളാ യിരുന്നു അതു്! എൻ്റെ പ്രാണനാഥനെ
ഒരു തെണ്ടിയെന്നു മറെറാരാൾ പറയുന്നതു് കേൾക്കുക, അതിൽപ്പരം വിഷാദാത്മകമായ ഒരു വാത്ത എനിക്കു കേൾക്കാനില്ലതന്നെ.(സദസ്യർ അത്ഭുതത്തോടുകൂടി അന്യോന്യം മു ഖത്തു നോക്കുന്നു) എന്നാൽ ഇന്നു ഞാനുറ പ്പിച്ചുപറയട്ടെ, ശ്രീമാൻ ദയാകരൻ ഒരു മഹാനാണു്; അനിതരസാധാരണമായ ഗു ണഗണങ്ങളിണങ്ങിയ ഒരു യുവയോധാവാ ണു്! എനിക്കിതു മുമ്പു മനസ്സിലാക്കാൻ സാധിച്ചു. നിങ്ങൾക്കിപ്പൊഴെ സാധിച്ചു ള്ളു. നിങ്ങൾ ചെയ്ത ഉപചാരങ്ങൾക്കു് വീ ണ്ടും നന്ദി പറഞ്ഞുകൊള്ളട്ടെ(ഇരിക്കുന്നു. ഹസ്തതാഡനഘോഷം.)
[സിക്രട്ടറിയുടെ നന്ദിപ്രകടനത്തിന്നുശേഷം യോഗം പിരിയുന്നു. സദസ്യരെല്ലാം ദയാകര നെ സമീപിച്ചു പല ക്ഷേമാന്വേഷണങ്ങളും ചെയ്യുന്നു.]
സമാപ്തം.
റാഞ്ചീലിപ്പിൽ ഇറങ്ങിയ സ പ്യസേനാ വിഭാഗത്തിലെ ഒരു ആമ്പുലൻസും ലോറി.