1931 -ഉപന്യാസങ്ങൾ - പ്രഥമ ശ്രേണി

Item

Title
ml 1931 -ഉപന്യാസങ്ങൾ - പ്രഥമ ശ്രേണി
en 1931-Upanyasangal-Prathamashreni
Date published
1931
Number of pages
113
Language
Date digitized
Dimension
18×12 cm (height × width)

Abstract
ഈ പുസ്തകത്തിൽ ശാസ്ത്രം, ജീവചരിത്ര സംഭവങ്ങൾ, ജീവിതശൈലി എന്നിവയുമായി ബന്ധപ്പെട്ട അഞ്ച് ഉപന്യാസങ്ങൾ ഉൾപ്പെടുന്നു. ഈ ഉപന്യാസങ്ങൾക്ക് ആസ്പദമായ ഇംഗ്ലീഷ് ഗ്രന്ഥങ്ങൾ ഗ്രന്ഥകാരൻ ആമുഖത്തിൽ പരാമർശിക്കുന്നു.വാദ്ധക്യം' എന്ന ഉപന്യാസത്തിൽ വിവിധ ജന്തുക്കളുടെ ആയുർദൈർഘ്യവിവരങ്ങൾ, മധ്യവയസ്സ് കഴിഞ്ഞ് മനുഷ്യനെ എളുപ്പം പരാജയപ്പെടുത്തുന്ന ചില പ്രശ്നങ്ങൾ, അതിനുള്ള പ്രതിവിധികൾ എന്നിവ Great and Small Things എന്ന ഗ്രന്ഥത്തിൽ നിന്ന് ഉദ്ധരിച്ചവയാണ്. ശാസ്ത്രവിജയം' എന്ന ഉപന്യാസത്തിൽ വിശദീകരിക്കുന്ന നിവാരണചികിത്സയുടെ മൂലതത്ത്വം ശാസ്ത്രലോകത്ത് ചിരസ്ഥായിയായി നിലകൊള്ളുന്നു. യുക്തിസഹമായ വാദങ്ങളുടെ ഫലമായതിനാൽ, ബുദ്ധിപൂർവം ചിന്തിക്കാൻ കഴിയുന്ന ഏതൊരു സാധാരണവ്യക്തിയും ഇത് എളുപ്പം മനസ്സിലാക്കാം. 'പൌരുഷം' എന്ന ഉപന്യാസം അമേരിക്കയിലെ പ്രശസ്ത ഗദ്യകവി റാൽഫ് വാൽഡോ എമേഴ്സൻ്റെ Heroism എന്ന ഉപന്യാസത്തെ അടിസ്ഥാനമാക്കിയാണ് രചിച്ചത്. ഇംഗ്ലീഷ് ഗ്രന്ഥത്തെ വാക്യം-പ്രതി പരിഭാഷപ്പെടുത്തി ഭാഷയിൽ സരസവും സ്വാഭാവികവുമാക്കുക സാധ്യമല്ല. എമേഴ്സൻ്റെ സംക്ഷിപ്തവാക്യങ്ങൾ സാധാരണക്കാർക്ക് മഹോന്നത ആശയങ്ങൾ എളുപ്പം ഗ്രഹിക്കാൻ പാടില്ലാത്തവയായതിനാൽ, ആശയങ്ങൾ വിശദീകരിച്ച് ഭാഷയ്ക്ക് ചേരുന്ന വാക്യശൈലി അനുകരിച്ചാണ് ഈ ഉപന്യാസങ്ങൾ എല്ലാം രചിക്കപ്പെട്ടത്.