1864 നല്ല ഇടയന്റെ അന്വെഷണ ചരിത്രം
Item
ml
1864 നല്ല ഇടയന്റെ അന്വെഷണ ചരിത്രം
1864
17
Nalla Idayante Anweshana Charithram - The Good Shepered
ബാസൽ മിഷന്റെ മംഗലാപുരത്തെ ലെറ്റർ പ്രസ്സിൽ നിന്നു പുറത്തിറങ്ങിയ ഏറ്റവും ആദ്യത്തെ പുസ്തകങ്ങളിൽ ഒന്നായ നല്ല ഇടയന്റെ അന്വെഷണ ചരിത്രം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ. 1864ൽ മംഗലാപുരത്തെ ലെറ്റർ പ്രസ്സ് അച്ചുകൂടത്തിൽ നിന്ന് ഇറങ്ങിയ ആദ്യത്തെ പുസ്തകമായി അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത് നളചരിതസാരശോധന എന്നപുസ്തകമാണ്. ആ വർഷം തന്നെ മംഗലാപുരത്തെ ബാസൽ മിഷന്റെ ലെറ്റർ പ്രസ്സ് അച്ചുകൂടത്തിൽ നിന്ന് ഇറങ്ങിയ പുസ്തകമാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്ന നല്ല ഇടയന്റെ അന്വെഷണ ചരിത്രം. ഈ പുസ്തകത്തിന്റെ മൂന്നാമത്തെ പതിപ്പാണിത്. അതിനാൽ ഇതിനു മുൻപ് കല്ലച്ചിൽ നിന്ന് ഈ പുസ്തകത്തിന്റെ രണ്ട് പതിപ്പുകൾ ഇറങ്ങിയിരുന്നു എന്ന് ന്യായമായും അനുമാനിക്കാം. പക്ഷെ അത് ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. ഇത് ഇംഗ്ലീഷ്/ജർമ്മൻ ഭാഷയിലുള്ള മൂലകൃതി മലയാളത്തിലേക്ക് പരിഭാഷ ചെയ്തതാണെന്ന് കരുതുന്നു.
- Item sets
- മൂലശേഖരം (Original collection)