1843 - കെരളൊല്പത്തി - ഹെർമൻ ഗുണ്ടർട്ട്
Item
ml
1843 - കെരളൊല്പത്തി - ഹെർമൻ ഗുണ്ടർട്ട്
en
1843- Keralopathi - Hermann Gundert
1843
64
en
Keralolpathi
ml
കേരളത്തിൻ്റെ പ്രാചീനചരിത്രം പോലെ ഐതിഹ്യങ്ങളും കേട്ടുകേൾവികളും ഉൾച്ചേർത്ത് വിവരിക്കുന്ന ഒരു ഗ്രന്ഥമാണു് കെരളോല്പത്തി. ആധുനിക ചരിത്രരചനയുടെ മാനദണ്ഡങ്ങൾ പ്രകാരം ഇത് പൂർണമായും വിശ്വസനീയമായ ചരിത്രഗ്രന്ഥമായി കണക്കാക്കപ്പെടുന്നില്ലെങ്കിലും, മലയാളഭാഷയുടെയും ലിപിയുടെയും പഠനത്തിൽ ഈ ഗ്രന്ഥത്തിന് അതീവ പ്രാധാന്യമുണ്ട്. ഹെർമെൻ ഗുണ്ടർട്ട് മംഗലാപുരം ബാസൽ മിഷനിലെ കല്ലച്ചിൽ അച്ചടിച്ചാണ് കെരളൊല്പത്തി 1843-ൽ പ്രസിദ്ധീകരിച്ചത്. ലിത്തോഗ്രാഫിയിൽ(കല്ലച്ചിൽ) കൈയ്യഴുത്ത് അതേപോലെ അച്ചടിക്കാൻ കഴിയുന്നു. അതിനാൽ തന്നെ മലയാളലിപി യന്ത്രവത്കൃതമായിട്ടില്ലാത്ത കാലഘട്ടത്തിലുള്ള ലിത്തോഗ്രാഫിക്ക് അച്ചടി പുസ്തകങ്ങളുടെ ലിപിയെ കുറിച്ച് പല കാര്യങ്ങളും മനസ്സിലാക്കാൻ നമ്മളെ സഹായിക്കും. ചന്ദ്രക്കലയുടെയോ വിരാമചിഹ്നങ്ങളോ വാക്കുകൾ തമ്മിലുള്ള അകലമോ ഈ പുസ്തകത്തിൽ പാലിച്ചിട്ടില്ല. ഇത്തരത്തിലുള്ള സവിശേഷതകൾ കാരണം, കേരളോല്പത്തി കേരളത്തിന്റെ സാംസ്കാരിക, ഭാഷാപര, സാഹിത്യ ചരിത്രങ്ങളെ മനസ്സിലാക്കുന്നതിനുള്ള പ്രധാന ഗ്രന്ഥങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.
en
Keralolpathi is a compilation of legends, myths, and traditional narratives concerning the origin and early history of Kerala. Although the work is not considered a historically reliable account in the modern sense, it is of immense importance for the study of Malayalam language and script. More than serving as a conventional history book, Keralolpathi provides valuable insight into the evolution of the Malayalam writing system during the nineteenth century. The book was compiled by Hermann Gundert and printed at the Basel Mission Press in Mangalore in 1843. It was produced using lithography, which preserved the appearance of original handwriting rather than converting the text into mechanized typefaces. This feature makes the work especially valuable for scholars studying the transformation and standardization of Malayalam script before the widespread mechanization of printing. The text also reflects older manuscript traditions, as it does not consistently use punctuation marks or spaces between words, characteristics that reveal the stylistic and orthographic practices of early Malayalam writing. Through these features, *Keralolpathi* remains an important source for understanding the cultural, linguistic, and literary history of Kerala.