1834 - The New Testament in the Malayalim Language - Benjamin Bailey
Item
1834 - The New Testament in the Malayalim Language - Benjamin Bailey
The New Testament of our lord and saviour Jesus Christ translated in to the Malayalim Language
നമ്മുടെ കർത്താവും രക്ഷിതാവുമായ യെശു ക്രിസ്തുവിൻ്റെ പുതിയ നിയമം മലയാള ഭാഷയിൽ പരിഭാഷപ്പെട്ടത
1834
386
Puthiya Niyamam Malayalabhashayil Paribhashappettath
Second Edition
2013-06-05
പുതിയ നിയമത്തിലെ എല്ലാ പുസ്തകങ്ങളും ഇതിൽ ഇല്ല. പുതിയ നിയമത്തിലെ നാലു സുവിശേഷങ്ങളും അപ്പൊസ്തൊലപ്രവർത്തികളും ആണ് ഇതിൽ. വാചകങ്ങൾ അവസാനിക്കുമ്പോൾ ഉള്ള വിരാമത്തിനു * ചിഹ്നനം ഉപയോഗിച്ചിരിക്കുന്നു എന്ന് കാണുന്നു. കെ.എം. ഗോവിയുടെ ആദിമുദ്രണം, ഭാരതത്തിലും മലയാളത്തിലും എന്ന പുസ്ത്കം അനുസരിച്ച്, 1824-ൽ ചെറുപൈതങ്ങളും (ഇതാണല്ലോ നിലവിലുള്ള അറിവനുസരിച്ച് കേരളത്തിൽ അച്ചടിച്ച ആദ്യ മലയാളപുസ്തകം) 1829-ൽ പുതിയ നിയമം മുഴുവനായും പ്രസിദ്ധീകരിച്ചു. അപ്പോൾ 1824നും 1829നും ഇടയ്ക്ക് ആയിരിക്കണം പുതിയ നിയമത്തിലെ നാലു സുവിശേഷങ്ങളും അപ്പൊസ്തൊലപ്രവർത്തികളും അടങ്ങുന്ന ഈ പുസ്ത്കത്തിന്റെ ആദ്യത്തെ പതിപ്പ് പ്രസിദ്ധീകരിച്ചത്. ഇത് ആ പുസ്ത്കത്തിന്റെ രണ്ടാം പതിപ്പ് ആണ്. 1834-ൽ പ്രസിദ്ധീകരിച്ചത്. ബെയിലി ഇംഗ്ലണ്ടിൽ അവധിക്ക് പോയപ്പോൽ അവിടെ മലയാളം അച്ച് നിർമ്മിച്ച് അവിടെ തന്നെ അച്ചടിച്ചത് ആണ് ഈ പുസ്തകം. ലണ്ടൻ നഗരത്തിലെ മലയാള അച്ചടിയെ പറ്റി നമ്മുടെ അച്ചടി ചരിത്രത്തിൽ വേണ്ടവിധത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടോ എന്നത് സംശയമാണ്.
- Item sets
- മൂലശേഖരം (Original collection)