1811 - റമ്പാൻ ബൈബിൾ

Item

Title
1811 - റമ്പാൻ ബൈബിൾ
Date published
1811
Number of pages
512
Alternative Title
en Ramban Bible
en Courier Bible
en Buchanan Bible
Language
Date digitized
Blog post link

Abstract
ml ഇന്ത്യയിൽ അച്ചടിച്ച ആദ്യ മലയാളപുസ്തകമായി പൊതുവെ അംഗീകരിക്കപ്പെടുന്ന റമ്പാൻ ബൈബിൾ, മലയാള ഭാഷയുടെ അച്ചടി ചരിത്രത്തിലും സാഹിത്യ-സാംസ്കാരിക വികാസത്തിലും നിർണായക സ്ഥാനമുള്ള ഒരു ഗ്രന്ഥമാണ്. കായംകുളം ഫിലിപ്പോസ് റമ്പാൻ നേതൃത്വം നൽകിയ പരിഭാഷാപ്രവർത്തനത്തിൻ്റെ ഫലമായി രൂപംകൊണ്ട ഈ ബൃഹദ്‌ഗ്രന്ഥം ബോംബെയിലെ കൊറിയർ പ്രസ്സിലാണ് അച്ചടിക്കപ്പെട്ടത്. പുസ്തകത്തിൽ നാല് സുവിശേഷങ്ങൾ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളതെങ്കിലും 504 പേജുകളുള്ള വിപുലമായ കൃതിയായതിനാൽ അതിൻ്റെ ഭാഷാപരവും ചരിത്രപരവുമായ പ്രാധാന്യം വളരെ വലുതാണ്. ഈ ഗ്രന്ഥത്തിൻ്റെ അച്ചടിക്കായി ഉപയോഗിച്ച മലയാളം അച്ചുകൾ, റോബർട്ട് ഡ്രമ്മണ്ടിൻ്റെ Grammar of the Malayalam Language എന്ന കൃതി അച്ചടിക്കുന്നതിനായി അദ്ദേഹത്തിൻ്റെ മേൽനോട്ടത്തിൽ പാർസി ടൈപ്പോഗ്രഫറായ ബെഹ്റാംജി ജീജിഭൊയ് നിർമ്മിച്ചവയായിരുന്നു. അതിനാൽ റമ്പാൻ ബൈബിൾ ഒരു മതഗ്രന്ഥം മാത്രമല്ല, മലയാള അച്ചടിയുടെ സാങ്കേതിക പരിണാമവുമായി നേരിട്ട് ബന്ധപ്പെട്ട ഒരു ചരിത്രരേഖ കൂടിയാണ്. പ്രത്യേകിച്ച്, ഇതിൽ കല്ലച്ച് ഉപയോഗിച്ചല്ല, മറിച്ച് സംക്ഷേപവേദാർത്ഥവും ഡ്രമ്മണ്ടിൻ്റെ വ്യാകരണഗ്രന്ഥവും പോലെ ജംഗമ ലോഹഅച്ചുകൾ (movable metal type) ഉപയോഗിച്ചാണ് അച്ചടിക്കപ്പെട്ടത് എന്നത് മലയാളത്തിലെ ആധുനിക അച്ചടി സംസ്കാരത്തിൻ്റെ പ്രാരംഭഘട്ടത്തെ വ്യക്തമാക്കുന്ന സുപ്രധാന വസ്തുതയാണ്.
en The Ramban Bible, widely recognized as the first Malayalam book printed in India, occupies a significant place in the history of Malayalam printing as well as in the literary and cultural development of the language. Produced through the translation efforts led by Kayamkulam Philipose Ramban, this monumental work was printed at the Bombay Courier Press. Although the volume contains only the four Gospels, its extensive length of 504 pages underscores its linguistic and historical importance. The Malayalam typefaces used for its printing were the same ones created by the Parsi typographer Behramji Jeejibhoy under the supervision of Robert Drummond for the publication of 'Grammar of the Malayalam Language'. Consequently, the Ramban Bible is not merely a religious text but also an important historical document closely linked to the technological evolution of Malayalam printing. Notably, it was not produced using lithography; rather, like 'Sankshepavedartham' and Drummond’s grammar, it was printed using movable metal type. This fact highlights its crucial role in the emergence and early development of modern print culture in Malayalam.