1799 - Grammar of the Malabar Language - Robert Drummond
Item
1799 - Grammar of the Malabar Language - Robert Drummond
1799
152
Grammar of the Malayalam language
2013-06-01
ml
ഈ പുസ്തകത്തിനു ഏതാണ്ട് 150ഓളം താളുകൾ ആണ് ഉള്ളത്. Bhermajee Jeejebhoy എന്ന ഒരു പാർസി ആണ് മലയാളത്തിനായി അച്ചുകൾ ഉണ്ടാക്കിയത്. ചതുരവടിവിലുള്ള മലയാള അക്ഷരങ്ങൾ ആണ് ഇതിൽ ഉപയൊഗിച്ചിരിക്കുന്നത്. 1811ൽ പുറത്ത് വന്ന റമ്പാൻ ബൈബീളും ഇതേ അച്ച് തന്നെ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇംഗ്ലീഷിലുള്ള ഈ പുസ്തകത്തിൽ ചില ഇംഗ്ലീഷ് വാക്കുകളിൽ ഇംഗ്ലീഷിലെ s എന്ന അക്ഷരത്തിനു പകരം f നോട് സാദൃശ്യം ഉള്ള long s ഈ പുസ്തകത്തിൽ പലയിടത്തും ഉപയോഗിച്ചിരിക്കുന്നത്. ഌ, ൡ എന്നീ അക്ഷരങ്ങളുടെ ഉച്ചാരണവും ഉപയോഗവും ഒരുമിച്ച് അങ്ങനെ ആദ്യമായി കാണാൻ ഇടയായി 🙂 ംരം എന്ന രൂപത്തിൽ ആണ് ഈ എല്ലായിടത്തും പ്രയോഗിച്ചിരിക്കുന്നത്. 19ആം നൂറ്റാണ്ടിന്റെ അവസാനം വരേയും അതായിരുന്നല്ലോ മലയാളത്തിന്റെ ഈ ന്റ യുടെ വേറൊരു രൂപം കൂടി ഇതിൽ കണ്ടു. (റൻറ) എന്ന രൂപം ആണ് ഇതിൽ. യ ഒരു പ്രത്യേക രൂപം അവലംബിച്ചിരിക്കുന്നത് ടൈപ്പോഗ്രാഫർ അത് അത്തരത്തിൽ വരച്ചത് കൊണ്ടാണെന്ന് കരുതാം. ഴ യുടെ ചില്ല് എന്ന് ഇന്ന് പറയുന്ന രൂപം , അനുസാരം ഇതിനെ രണ്ടിനേയും ഇന്ന് നമ്മൾ ചില്ല് (താൾ 141 കാണുക) എന്ന് പറയുന്ന ർ,ൻ,ൾ,ൻ,ൺ തിന്റെ ഒപ്പം തന്നെ ആണ് കൂട്ടിയിരിക്കുന്നത്. പക്ഷെ യയുടെ ചില്ലിനെ കുറിച്ച് പരാമർശം കണ്ടില്ല. മലയാള അക്കങ്ങൾക്കായി ഒരു അദ്ധ്യായം തന്നെ മാറ്റിവെച്ചിട്ടൂണ്ട്. (താൾ 15 മുതൽ)സാധാരണ മലയാളികൾക്ക് പൂജ്യം ഉപയോഗിക്കുന്ന ശീലം ഇല്ലായിരുന്നു എന്ന വാദത്തെ ബലപ്പെടുത്തുന്നതാണ് ഈ പുസ്കത്തിലെ മലയാള അക്കങ്ങളെ കുറിച്ചുള്ള പരാമർശങ്ങൾ എല്ലാം.താണ്ട് 150ഓളം താളുകൾ ആണ് ഉള്ളത്.